പ്രായവും ധൈര്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ല എന്നുള്ളത് ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോൾ ഈ കാണുന്ന വീഡിയോ. മാത്രമല്ല നമ്മൾ വിചാരിക്കാത്ത ചില വ്യക്തികൾ ചില പ്രത്യേക സന്ദർഭങ്ങളിൽ ചെയ്യുന്ന പ്രവർത്തികൾ കാണുമ്പോൾ നമ്മൾ അവരെ വളരെയധികം ബഹുമാനിക്കുകയും അതുപോലെതന്നെ അവരുടെ കഴിവിനെയും ധൈര്യത്തെയും അംഗീകരിക്കുകയും ചെയ്യും. ചിലപ്പോൾ ചുറ്റുമുള്ളവർ അവരെ പ്രോത്സാഹിപ്പിച്ചാൽ മാത്രം മതിയായിരിക്കും.
അവർക്ക് എന്ത് പ്രവർത്തി വേണമെങ്കിലും വിജയപൂർവ്വം ചെയ്യുവാൻ. അത്തരത്തിൽ രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞി കുഴൽ കിണറിലേക്ക് വീണിരിക്കുകയാണ്. അതിനെ രക്ഷിക്കണം അവിടെ നിൽക്കുന്ന ഒരു വലിയ മെഷീനുകൾക്കും പുതിയ ടെക്നോളജികൾ ഒന്നും തന്നെ ആ കുട്ടിയെ പുറത്തേക്ക് എത്തിക്കുവാൻ സാധിച്ചില്ല. ഇനി ചെയ്യാനുള്ളത് ഒരേയൊരു മാർഗം മാത്രമേയുള്ളൂ അതിലേക്ക് ഇറങ്ങിയ കുഞ്ഞിനെ എടുക്കുക എന്നാൽ അത്രയും.
ചെറിയ ഹോളിന്റെ ഉള്ളിലേക്ക് വലിയ ആളുകൾക്ക് ഇറങ്ങാൻ സാധിക്കുകയുമില്ല. അതുകൊണ്ട് മാത്രമേ സാധിക്കുമോ എന്നാൽ ഇരുട്ടും ഇത്രയും വലിയ കുഴിയും പൊതുവേ കുട്ടികൾക്ക് പേടി ആയതുകൊണ്ട് ആരും അതിനെ ധൈര്യപ്പെടില്ല. എന്നാൽ 14 വയസ്സുമാത്രമുള്ള പയ്യൻ അതിനെ ധൈര്യം കാണിച്ചിരിക്കുകയാണ് അവൻ അതിന് സ്വയം തയ്യാറാവുകയായിരുന്നു.
എല്ലാവരും അവനു വേണ്ട സപ്പോർട്ടും ധൈര്യവും നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ ആ കുഴിയിലേക്ക് തലകുത്തനെ അവനെ ഇറക്കി വളരെ സുരക്ഷിതമായി ആ രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞിനെ അവൻ പുറത്തേക്കെടുക്കുകയും ചെയ്തു. ചില പ്രത്യേകചന്ദ്രഭങ്ങൾ ചിലരെ ഹീറോ ആക്കി മാറ്റും. ഇതുപോലെ ധൈര്യം കാണിച്ച ആ കുട്ടിക്ക് ഇനിയും വലിയ ഉയരങ്ങൾ തന്നെ കീഴടക്കാൻ സാധിക്കും.