മിണ്ടാപ്രാണികളോട് ഇത്തരം ക്രൂരതകൾ കാണിക്കുന്നവരെ വെറുതെ വിടരുത്. നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും.

മനുഷ്യർ ചില സമയങ്ങളിൽ മൃഗങ്ങളെക്കാൾ ക്രൂരന്മാരാകുന്ന സന്ദർഭങ്ങൾ ഉണ്ട്. തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പലതിനെയും നിഷ്കരുണം ഇല്ലാതാക്കാനുള്ള മനുഷ്യന്റെ ക്രൂരമായിട്ടുള്ള മനോഭാവം. ഇത്തരം മനോഭാവത്തിന്റെ ഫലമായി സമൂഹത്തിൽ പല നഷ്ടങ്ങളും സംഭവിച്ചതിന്റെ നിരവധി വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ടല്ലോ. അതിൽ തന്നെ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയാണ് ഏറ്റവും കൂടുതൽ.

   

ഇവിടെ അത്തരത്തിൽ ഒരു മിണ്ടാപ്രാണിയെ കൊല്ലുന്നതിനു വേണ്ടി റെയിൽവേ ട്രാക്കിൽ കെട്ടി വെച്ചിരിക്കുകയായിരുന്നു ആ യുവാവ്. എന്നാൽ ആ നായക്കുട്ടിക്ക് പിന്നെയും ആയുസ്സ് ഉണ്ടായിരുന്നു ദൈവം മണ്ണിൽ ഇറങ്ങിവന്ന് ആ നായക്കുട്ടിയെ രക്ഷിച്ചു എന്ന് തന്നെ നമുക്ക് പറയേണ്ടിവരും.

ഒരു മിണ്ടാപ്രാണിയെയും ഏതോ ഒരു യുവാവ് റെയിൽവേ ട്രാക്കിൽ കിട്ടിയിട്ടിരിക്കുകയാണ് ദൂരെ നിന്നും ട്രെയിൻ വരുന്നത് നമുക്ക് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും എന്നാൽ തന്റെ ജീവൻ പോലും നോക്കാതെ ഒരു യുവാവ് റെയിൽവേ ട്രാക്കിലേക്ക് ഓടി കയറി ആ നായകുട്ടിയുടെ കഴുത്തിൽ നിന്നും കയർ മുറിച്ച് എടുത്തുമാറ്റി നായകുട്ടിയെയും കൊണ്ട് പുറത്തേക്ക് ഒറ്റ ചാട്ടം ആയിരുന്നു. നായക്കുട്ടിയെയും എടുത്തുകൊണ്ട് ആ യുവാവ് പുറത്തേക്ക് ചാടിയതും ട്രെയിൻ അവരെ കടന്നു പോയതും ഒരുമിച്ചായിരുന്നു .

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ രണ്ടുപേരുടെയും ജീവൻ തന്നെ നഷ്ടപ്പെടും ആയിരുന്നു. ആ നായ കുട്ടിയോട് കരുണ കാണിച്ച ആ യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും. മനുഷ്യൻമാരുടെ ജീവന് എത്രത്തോളം വിലയുണ്ട് അത്രത്തോളം തന്നെ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും വിലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *