എല്ലും തോലുമായി മരിക്കാറായ പൂച്ചക്കുട്ടി. അവസാനം നിമിഷങ്ങളിൽ ആ പൂച്ചക്കുട്ടിയെ തേടി വന്ന ദൈവം ഇതാണ്. നിങ്ങളാണെങ്കിൽ പൂച്ച കുട്ടിയെ സഹായിക്കുമോ?

എല്ലാവരും ആ പൂച്ച കുട്ടിയെ കാണുമ്പോൾ ഓടിക്കും ആയിരുന്നു റോഡിലൂടെ അത് ഭക്ഷണത്തിനുവേണ്ടി എല്ലാവരുടെയും മുൻപിലും ശബ്ദം പോലും എടുക്കാൻ സാധിക്കാതെ കേണപേക്ഷിച്ചു. പക്ഷേ ആരും അത് ചെവി കൊള്ളാൻ തയ്യാറായില്ല. അതെ ആ പൂച്ചക്കുട്ടി ഇതുപോലെ അല്ലായിരുന്നു ജനിച്ച വളർന്നത്. ജനിക്കുമ്പോൾ ആ പൂച്ചക്കുട്ടിയെ എടുക്കാൻ സ്നേഹിക്കാനും എല്ലാവരും ഉണ്ടായിരുന്നു എന്നാൽ ആ പൂച്ചക്കുട്ടിക്ക് ഉണ്ടായ എന്തോ അസുഖത്തിന്റെ പേരിൽ ആ വീട്ടുകാരെ പൂച്ചക്കുട്ടിയെ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു.

   

പിന്നീട് ആ പൂച്ചക്കുട്ടിയെ എല്ലാവരും കാണുമ്പോഴേക്കും ഓടിച്ചുവിട്ടു. അതിനെന്താ രോഗമുണ്ട് എന്ന് പറഞ്ഞ് അതിനെ ഒരു നേരത്തെ ആഹാരം പോലും കൊടുക്കാൻ ആരും തയ്യാറായില്ല. കാണുന്നവരെല്ലാം പൂച്ചക്കുട്ടിയുടെ നേരെ ചൂടുവെള്ളം ഒഴിച്ചു അതിനെ തല്ലിയും ഒരു മനസ്സാക്ഷി പോലും ഇല്ലാതെ അതിനെ അവിടെനിന്ന് ഓടിക്കുമായിരുന്നു. ഒരാൾ ആ പൂച്ചക്കുട്ടിയുടെ വാലിന്റെ മുകളിലൂടെ വണ്ടി കയറ്റി. എന്നാൽ ഇത്രയും വേദനകൾ സഹിച്ചിട്ട് കൂടി തന്നെ കാത്ത് ആരെങ്കിലും ഒരാൾ എങ്കിലും വരും എന്നത് പ്രതീക്ഷിച്ചിരുന്നു.

ആ പ്രതീക്ഷ വെറുതെ ആയില്ല. നെൽസൺ എന്ന പേരുള്ള വ്യക്തി മാത്രം ആ പൂച്ചക്കുട്ടിയെ ചവിട്ടിയില്ല. അതിന്റെ മനസ്സ് വായിക്കാൻ അയാൾക്ക് സാധിച്ചു ആ നല്ല മനസ്സുകൊണ്ട് അയാൾ ആ പൂച്ചക്കുട്ടിയെ എടുക്കുകയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അപ്പോൾ അവിടെയുണ്ടായിരുന്നു എല്ലാവരും അയാളെ വിലക്ക് പക്ഷേ ആ പൂച്ചക്കുട്ടിയുടെ അവസ്ഥ അത്രയും ദയനീയമായിരുന്നു.

ഡോക്ടറെ കാണിക്കുകയും കൃത്യമായ ചികിത്സകളും പരിചരണവും ലഭിച്ചപ്പോൾ പൂച്ചക്കുട്ടി ആകെ മാറിപ്പോയി. നല്ല വെളുത്ത നിറത്തിൽ ആര് കണ്ടാലും ഒന്ന് എടുക്കാൻ കൊതിക്കുന്ന രീതിയിലായി ആ പൂച്ചക്കുട്ടി. അതേ തെരുവിലൂടെ നെൽസന്റെ കയ്യിലിരുന്ന് കൊണ്ട് പൂച്ചക്കുട്ടി പോകുമ്പോൾ അന്ന് പൂച്ച കുട്ടിയെ ഓടിച്ച എല്ലാവരും അതിനെ എടുക്കാനായി ഓടിക്കൂടി. അവരോട് എല്ലാം നെൽസൺ പറഞ്ഞു നിങ്ങൾക്കാർക്കും ഈ പൂച്ചക്കുട്ടിയെ തൊടാൻ പോലുമുള്ള അവകാശമില്ല. പൂച്ചക്കുട്ടി അപ്പോഴും നെൽസന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *