വഴിയരിയിൽ ഭിക്ഷ യാചിക്കുകയും ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുകയും അതുപോലെ വീട്ടിലെ പഴയ സാധനങ്ങൾ എല്ലാം കൊണ്ടുപോയി വില്പന നടത്തി ജീവിക്കുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട് അതിൽ കൂടുതൽ ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് ജീവിക്കാൻ വരുന്നവരായിരിക്കും.
അവരാരും തന്നെ നമ്മളുടെ ഇതുപോലെയുള്ള യാതൊരു സൗകര്യങ്ങൾ ഇല്ലാതെ ആയിരിക്കും വളർന്നുവരുന്നത്. പല പ്രായത്തിലുള്ള ആളുകളും അതിൽ ഉണ്ടാകാം ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ. അതിലെ കുട്ടികൾ ആരും തന്നെ വിദ്യാഭ്യാസം ഒന്നും കിട്ടാതെ ഇതേ തൊഴിൽ തന്നെ ചെറുപ്പം മുതൽ എടുത്ത ശീലിക്കുന്നവർ ആയിരിക്കും. അവർക്ക് നല്ലൊരു വസ്ത്രമോ കാലിലിടാൻ നല്ലൊരു ചെരുപ്പ് പോലും ഉണ്ടാവില്ല.
അങ്ങനെയുള്ളവരെ നമ്മൾ കഴിയുന്നതുപോലെ സഹായിക്കണം കാരണം അതുപോലെ മനസ്സിലാക്കുവാൻ മനുഷ്യനു മാത്രമേ സാധിക്കൂ. മറ്റുള്ളവരോട് എങ്ങനെ സ്നേഹത്തിൽ പെരുമാറണമെന്ന് കാണിച്ചു തരുന്ന കുട്ടികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ സമപ്രായത്തിലുള്ള ഒരു കുട്ടിയാണ് ആ വീട്ടിലേക്ക് ആക്രി പറക്കാൻ ആയി വന്നത്.
എന്നാൽ അവൾ തങ്ങളെ പോലെയല്ല എന്നും മനസ്സിലാക്കിയ ആ കുട്ടിക്ക് അവളുടെ കുറവുകളെല്ലാം നികത്തിക്കൊടുക്കുകയായിരുന്നു ആ വീട്ടിലെ കുട്ടികൾ. അവൾക്ക് കാലിലിടാൻ ഒരു ചെരുപ്പും കഴുത്തിൽ ഇടാൻ മാലകളും വളകളും അവർ നൽകുന്നു. ഇത്രയും സ്നേഹമുള്ള കുട്ടികളെ കാണുമ്പോൾ നമുക്ക് മാത്രം അതുപോലെ ചെയ്യാൻ കഴിയാത്ത എന്തുകൊണ്ടാണ്. ഇനിയെങ്കിലും മനുഷ്യമനസ്സിലെ മനുഷ്യത്വം എന്ന വികാരത്തെ ഉണർത്തേണ്ടിയിരിക്കുന്നു. ഈ പുതിയ തലമുറ നമുക്കെല്ലാം ഒരു വലിയ പാഠം തന്നെയാണ്.