ആ ഡെലിവറി സ്ഥാനത്ത് നമ്മളായിരുന്നുവെങ്കിലും ഉറപ്പായും ദേഷ്യപ്പെടുമായിരുന്നു. കാരണം നമ്മുടെ ജീവനെ ആപത്തുണ്ടാക്കുന്ന എന്തിനോടും നമ്മൾ പ്രതികരിക്കുക തന്നെ ചെയ്യും. അത് ഒരു മനുഷ്യനാണെങ്കിൽ നമ്മൾ ഉറപ്പായും അയാളുടെ സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യും. ചിലപ്പോൾ അവിടെ ഒരു വഴക്ക് തന്നെ നടന്നേക്കാം. പക്ഷേ ഈ വീഡിയോ കാണുമ്പോഴാണ് നമ്മൾ ഏത് നേരത്തെ എങ്ങനെ പ്രവർത്തിക്കണം എന്ന് ബോധവാന്മാരാകുന്നത്. ഒരാൾ നമ്മളെ മനപൂർവ്വം അപകടപ്പെടുത്താൻ ശ്രമിക്കുന്നതും.,
അബദ്ധവശാൽ മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് നമുക്ക് എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുന്നത് രണ്ട് തരത്തിലുള്ളതാണ് എന്ന് തിരിച്ചറിയാനുള്ള ബോധം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഇവിടെ അത്തരം ഒരു സന്ദർഭത്തിൽ മാനുഷികമായി പ്രവർത്തിച്ച ഡെലിവറി ബോയുടെ വീഡിയോ ആണ് ഇത്. റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു വലിയ രണ്ട് ഗേറ്റുകൾ പിടിച്ചുകൊണ്ട് ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നത്. ഇത്രയും ഭാരമുള്ള ഗേറ്റ് അയാളുടെ കയ്യിൽ നിന്നും പെട്ടെന്ന് ഊർന്ന് വീഴുകയായിരുന്നു.
അത് താഴെ വീഴാതെ അയാൾ തടഞ്ഞു വയ്ക്കുകയും ചെയ്തു അതിനിടയിൽ ആയിരുന്നു ആ ഡെലിവറി ബോയ് പോയത്. തന്റെ തലയിൽ വീഴാതിരിക്കാൻ വേണ്ടി പെട്ടെന്ന് ബൈക്ക് തിരിക്കുകയും ഡെലിവറി ബോയി വീഴാൻ പോവുകയും ചെയ്തു. പക്ഷേ തിരിഞ്ഞു നോക്കിയപ്പോൾ ആയിരുന്നു അയാൾ അത്രയും ഭാരമുള്ള ഗേറ്റ് താങ്ങി നിൽക്കുന്നത് കണ്ടത്. അയാളുടെ കയ്യിൽ നിന്നും അറിയാതെ പോയതാണെന്ന് എന്ന് മനസ്സിലാക്കിയ ആ യുവാവ് ഉടനെ തന്നെ ബൈക്കിൽ നിന്നും ഇറങ്ങി അയാളെ സഹായിക്കുകയാണ് ചെയ്തത്.
അത്രയും ഭാരമുള്ള ഗേറ്റ് പിടിച്ച് യഥാർത്ഥ സ്ഥാനത്ത് കൊണ്ടു വയ്ക്കുവാൻ ഡെലിവറി പോയി സഹായിക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ നമുക്ക് വളരെയധികം സന്തോഷം തോന്നും. മറ്റുള്ളവർക്ക് സംഭവിച്ചത് അബദ്ധം ആണെങ്കിൽ അത് മനസ്സിലാക്കാനുള്ള ബോധം നമുക്കുണ്ടായിരിക്കണം എന്ന് ഇതിലൂടെ മനസ്സിലാക്കാം. എന്ത് പ്രവർത്തി ചെയ്യുകയാണെങ്കിലും ചിന്തിച്ച് ആലോചിച്ചു വേണം നമ്മൾ ചെയ്യുവാൻ. മാത്രമല്ല ഇതുപോലെ ഒരു സിറ്റുവേഷൻ നമുക്ക് ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണം എന്നും ആ ഡെലിവറി ബോയ് നമുക്ക് പഠിപ്പിച്ചു തരുന്നു.