മൃഗങ്ങളിലായാലും മനുഷ്യനിൽ ആയാലും പ്രകൃതിയിലെ സർവ്വചരാചരങ്ങളിലും മാതൃത്വം എന്ന ഭാവത്തിന് ഒരു മുഖം മാത്രമേ ഉണ്ടാകൂ. ഏതൊരു ജീവനിലും അമ്മയാകുന്നത് മുതൽ കുഞ്ഞു ഉണ്ടാകുന്നത് വരെയും. കുഞ്ഞിനെ പ്രസവിച്ചതിനു ശേഷവും അമ്മമാർക്കുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളും അതുപോലെ തന്നെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവർ കാണിക്കുന്ന ശ്രമങ്ങളും എല്ലാം തന്നെ നമുക്ക് വളരെയധികം അത്ഭുതമുണ്ടാക്കുന്ന പല സന്ദർഭങ്ങളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ ദിവസവും കാണുന്നുണ്ടല്ലോ.
അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്തുക എന്ന് പറയുന്നതിനേക്കാൾ വലിയ ദ്രോഹം ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല. തന്നെ കുഞ്ഞുങ്ങളിൽ നിന്നും നായ്ക്കുട്ടിയെ വേർപെടുത്തി നായയോട് വലിയ ദ്രോഹം ചെയ്തിരിക്കുകയാണ് ഇവിടെ ഈ വ്യക്തി. റോഡിൽ നായക്കുട്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ട് അതിന്റെ ദയനീയ അവസ്ഥയിൽ മനസ്സ് വേദനിച്ച നാട്ടുകാരായിരുന്നു ഈ നായ്ക്കുട്ടിയുടെ പ്രശ്നം എന്താണെന്ന് അറിയാനായി പോയത്.
തന്നെ സഹായിക്കാൻ അടുത്തേക്ക് വരുന്ന ആളുകളെ കാണുമ്പോൾ എല്ലാം തന്നെ നായക്കുട്ടി മറ്റൊരു സ്ഥലത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ആദ്യം മനസ്സിലായില്ല എങ്കിലും പിന്നീട് നായക്കുട്ടി ഒരു വീട്ടിലേക്ക് ആയിരുന്നു അവരെ കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ ആയിരുന്നു .
ഈ നായ പ്രസവിച്ച് അതിന്റെ കുട്ടികളെ ഉടമ എടുത്തതിനുശേഷം ഈ നായകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു പ്രസവിച്ച് അന്നേദിവസം വരെ പാല് കൊടുക്കാത്തതുകൊണ്ട് തന്നെ തൂങ്ങിനിൽക്കുന്ന മാറിടം കാണുമ്പോൾ ആർക്കായാലും സങ്കടം തോന്നും ഉടനെ തന്നെ നിയമനടപടികൾ സ്വീകരിക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും നായ കുട്ടിക്ക് തന്റെ കുഞ്ഞുങ്ങളെ വീണ്ടും കാണാനും പാലു കൊടുക്കാനും സാധിച്ചു. തന്റെ മക്കളെ ചേർത്തുപിടിച്ച് പാലു കൊടുക്കുന്ന അമ്മയുടെ വീഡിയോ കാണുമ്പോൾ നമ്മുടെ എല്ലാം കണ്ണ് നിറഞ്ഞു പോകും.