മിണ്ടാപ്രാണികൾ ആയ നായ കുട്ടികളെ ഉപദ്രവിക്കുന്ന നിരവധി മനുഷ്യരുടെ ക്രൂരമായി ഉള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. അവയ്ക്കെല്ലാം തന്നെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാറുമുണ്ട് എങ്കിലും നമ്മൾ അറിയാതെ ഒരുപാട് സ്ഥലങ്ങളിൽ ഇതുപോലെ മിണ്ടാപ്രാണികൾക്ക് ദുരിതം അനുഭവിക്കേണ്ടി വരുന്നു.
പക്ഷേ ഈ മിണ്ടാപ്രാണികൾ തന്നെ മനുഷ്യരെ ഉപദ്രവിക്കുന്ന സാഹചര്യങ്ങളും സമൂഹത്തിൽ ഒട്ടും കുറവല്ല. പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇത്തരം മിണ്ടാപ്രാണികളെ ജീവനുതുല്യം സ്നേഹിച്ച വളർത്തുന്ന ആളുകളും ഉണ്ട്. മൃഗങ്ങളെ എങ്ങനെ സ്നേഹിക്കണം എന്ന് അവർക്ക് നല്ലതുപോലെ അറിയാം അതിനു വേണ്ടി ഒരു പുതിയ പട്ടികുട്ടിയോ പൂച്ചക്കുട്ടി വാങ്ങണം എന്നില്ല.
തങ്ങളെ സ്നേഹിച്ചു തന്റെ കൂടെ വരുന്ന മിണ്ടാപ്രാളുകളെയും നമുക്ക് ജീവിതത്തിൽ ഒരുമിച്ച് കൂട്ടാം. അത്തരത്തിൽ ഒരു നായ കുട്ടിക്ക് പുതിയൊരു നല്ല ജീവിതം നൽകിയിരിക്കുകയാണ് ഈ വ്യക്തി. ആരോ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ചെറിയ പട്ടിക്കുട്ടിയെ കണ്ടപ്പോൾ അയാൾ ചെയ്തത് കണ്ടോ. നടക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അയാളുടെ കൂടെ ഒരു പട്ടിക്കുട്ടി കൂടിയത്. ആദ്യം അതിനെ ഉപേക്ഷിച്ച് പോകാൻ ശ്രമിച്ചുവെങ്കിലും അത് തന്നെ പിന്തുടരുന്നത് അയാൾ മനസ്സിലാക്കി.
വിശന്ന് തളർന്നുവരുന്ന അതിന്റെ മുഖം കണ്ടപ്പോൾ അയാൾക്ക് ഉപേക്ഷിക്കാൻ സാധിച്ചില്ല ഉടനെ കയ്യിലെടുത്തുകൊണ്ട് തന്നെ വീട്ടിലേക്ക് കടന്നുവന്ന പുതിയ അതിഥിയെ അയാൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും ആയി പരിചയപ്പെടുത്തി. അതിനെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ അതിനെ സംരക്ഷിക്കാൻ തോന്നിയ നല്ലവനായ യുവാവിനെ ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകിയത്. മനുഷ്യന്റെ മനസ്സിൽ മനുഷ്യത്വം ഇനിയും നശിച്ചിട്ടില്ല എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയുണ്ടോ.