ജീവനുള്ള ഏതൊരു വസ്തുവിനും പ്രധാനമായും ആവശ്യമുള്ളത് നിലനിൽപ്പിനെ വെള്ളം ഭക്ഷണം എന്നിവ തന്നെയാണ് ഭക്ഷണം കഴിക്കാതെ നമുക്ക് കുറച്ചു ദിവസങ്ങൾ കഴിച്ചു കൂട്ടാൻ സാധിക്കും എങ്കിലും വെള്ളമില്ലാതെ ഒരു നിമിഷം പോലെ നമുക്ക് ഇരിക്കാൻ സാധിക്കില്ല. അത്രത്തോളം വെള്ളത്തിന് പ്രാധാന്യമുണ്ട് ജീവനുള്ള ഏതൊരു വസ്തുവിന്റെയും ജീവിതത്തിലും. നമ്മൾ മനുഷ്യരെല്ലാവരും തന്നെ വെള്ളത്തിന്റെ പ്രാധാന്യത്തെ പറ്റി ഓരോ നിമിഷവും മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.
നമ്മൾ മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മറ്റു പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളുടെ കാര്യവും ഇതുപോലെ തന്നെയാണ്. എല്ലാവർക്കും വെള്ളം എന്ന് പറയുന്നത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഇവിടെ ഇതാ ദാഹിച്ചുവലഞ്ഞു നടന്ന അണ്ണാൻ വെള്ളം കുടിക്കുന്നതിന് വേണ്ടി ആ യുവാവിന്റെ അടുത്തേക്ക് പോകുന്നത് കണ്ടോ. വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.
അണ്ണാൻ കുട്ടി ആദ്യം അയാളുടെ അടുത്തേക്ക് പോകുമ്പോൾ ആർക്കും ഒന്നും തന്നെ മനസ്സിലായില്ല എന്തിനാണ് അണ്ണാൻ കുട്ടികളുടെ പിന്നാലെ നടക്കുന്നത് എന്ന് എന്നാൽ അയാളുടെ കയ്യിൽ ഇരിക്കുന്ന വെള്ളം കുപ്പി നോക്കുന്നത് കണ്ടപ്പോൾ തന്നെ അയാൾക്ക് കാര്യം മനസ്സിലായി. മനസ്സിൽ നന്മയുള്ള ആ മനുഷ്യൻ അണ്ണാൻ കുട്ടിയെ ഓടിക്കുക ചെയ്തില്ല. വെള്ളമാണ് അണ്ണാൻ കുട്ടിക്ക് ആവശ്യമുള്ളത് എന്ന് മനസ്സിലാക്കിയ ആ യുവാവ്.
തന്റെ വെള്ളം കുപ്പി തുറന്ന അണ്ണാൻ കുട്ടിക്ക് കുടിക്കാൻ കൊടുത്തു. രണ്ട് കൈയും കുപ്പിയുടെ മുകളിൽ പിടിച്ച അണ്ണാൻ കുട്ടി വയറു നിറയുവോളം വെള്ളം കുടിക്കുന്ന വളരെ സന്തോഷം തോന്നുന്ന ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . വെള്ളം കുടിച്ച് വയറു നിറഞ്ഞതോടെ അണ്ണാൻ കുട്ടി അവിടെനിന്ന് പോകുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അണ്ണാൻ കുട്ടിക്ക് വെള്ളം നൽകാൻ കാണിച്ച ആ നല്ല മനസ്സുള്ള യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.