ഈ ലോകത്ത് നമ്മളെ സ്നേഹിക്കാൻ ഒരാളുണ്ടെങ്കിൽ ജീവിക്കാൻ തന്നെ സ്നേഹവും സന്തോഷവും എല്ലാം ഉണ്ടാകും. അതിനെ മനുഷ്യൻ തന്നെ വേണം എന്ന് നിർബന്ധമില്ല. മറ്റാരുടെയും തുണയില്ലാതെ വളർത്തു മൃഗങ്ങളെ സ്നേഹിച്ച പരിപാലിച്ചും വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ.
അതുപോലെ വീട്ടിൽ ഒറ്റയ്ക്ക് ആവുന്ന സമയത്ത് വീട്ടിലുള്ള വളർത്താം മൃഗങ്ങളെ സ്നേഹിച്ചും താലോലിച്ചും സന്തോഷിച്ച സമയം ചെലവഴിക്കുന്ന നിരവധി അമ്മമാർ നമ്മളുടെ എല്ലാ വീടുകളിൽ ഉണ്ടാകും. വീട്ടിലെ എല്ലാവരും ഓരോ ജോലികൾക്കായി പോകുമ്പോൾ എല്ലാ ജോലികളും അവസാനിപ്പിച്ച് അവർ തന്റെ മക്കളെ പോലെ കാണുന്ന വളർത്തു മൃഗങ്ങളിൽ സ്നേഹിച്ചും പരിപാലിച്ചും ഇരിക്കും. അവളുടെ മുൻപിൽ വീണ്ടും അവർ ചെറിയ കുട്ടികളായി മാറും.
കൂടെ കളിക്കാനും താലോലിക്കാനും പാട്ടുകൾ പാടി കൊടുക്കാനും എല്ലാം എത്ര പ്രായമായ അമ്മമാർ ആണെങ്കിലും അവരുടെ മുന്നിൽ വീണ്ടും യൗവന കാലത്തിലേക്ക് അവരെ എത്തും. സ്വന്തം മക്കളെ പോലെ വളർത്തും മൃഗങ്ങളെ നോക്കുന്ന നിരവധി അമ്മമാരുടെ സ്നേഹംനിർഭരമായ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ ആണിത്.
ഇവിടെ അമ്മയുടെ കൂടെ ഓടിക്കളിക്കുന്നതും ഒളിച്ചു കളിക്കുന്നതും ഒരു ആട്ടിൻകുട്ടിയാണ്. അമ്മ വാതിലിൽ പിറകെ ഒളിച്ചപ്പോൾ പെട്ടെന്ന് അമ്മയെ കാണാതാകുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന്റെ മാനസികാവസ്ഥ നമുക്ക് വീഡിയോയിൽ കാണാം എന്നാൽ തന്റെ അമ്മയെ കണ്ടുപിടിച്ചപ്പോൾ അതിനുണ്ടായ ഒരു സന്തോഷം. രണ്ടുപേരുടെയും സന്തോഷം കാണുമ്പോൾ തന്നെ അറിയാം അവർ എത്രമാത്രം സ്നേഹത്തിലാണ്. ആട്ടിനു കുട്ടിക്ക് അത് തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ്.