ഇതുപോലെയുള്ള കുട്ടികളെയും കൊണ്ട് പൊതുസ്ഥലങ്ങളിൽ വരാതിരുന്നു കൂടെ. ബസ്സിൽ തൊട്ടടുത്തിരിക്കുന്ന ഒരു ചേച്ചിയായിരുന്നു പറഞ്ഞത്. അവൻ അറിയാതെ അവളുടെ മുടി പിടിച്ചു വലിച്ചതായിരുന്നു അവൻ ചെയ്ത തെറ്റ്. പിന്നെ ഞാൻ എന്റെ മകനെ എന്തു ചെയ്യണം? ഇതുപോലെയുള്ള കുട്ടികളെ വീട്ടിൽ അടച്ചു വയ്ക്കാൻ സാധിക്കുമോ ഈ ലോകത്ത് അവനും ജീവിക്കാൻ അവകാശമില്ല. കുറെ നാളായി ക്ഷേത്രത്തിലേക്ക് പോയിട്ട് അവനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
അവിടെ എത്തിയപ്പോഴേക്കും ചുറ്റുമുള്ള ആൾക്കാരുടെ നോട്ടവും സംസാരവും അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു നിങ്ങൾ ക്ഷേത്രത്തിലേക്ക് വരുമ്പോൾ ഇതുപോലെയുള്ള കുട്ടികളെ മറ്റ് ആരെയെങ്കിലും ഏൽപ്പിച്ചിട്ട് വരണം. ഇല്ലെങ്കിൽ ഇവിടെയെല്ലാം ചിലപ്പോൾ തുപ്പിയിട്ടോ അല്ലെങ്കിൽ മലമൂത്ര വിസർജനം നടത്തിയോ മറ്റു കുട്ടികളെ ഉപദ്രവിച്ചും എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകും. പിന്നെ മറ്റു കുട്ടികളുടെ പോലെ നിന്റെ മകനെ ബുദ്ധിയില്ലല്ലോ അവൾ ഒന്നും തന്നെ തിരികെ പറഞ്ഞില്ല.
കാരണം ഇതുപോലെയുള്ള വാക്കുകൾ കേൾക്കുന്നത് അവൾ ആദ്യം അല്ലായിരുന്നു. എന്നാൽ ഇത് കേട്ട് വന്ന പൂജാരി പറഞ്ഞ സ്ത്രീയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു. നിങ്ങൾക്ക് നാണമില്ലേ അമ്മേ. ഇതുപോലെയുള്ള ദുഷ്ട ചിന്തകൾ മനസ്സിൽ വച്ചുകൊണ്ടാണോ നിങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നത് നിങ്ങളുടെ കാണുമ്പോൾ തന്നെ ഇവിടെ ഇരിക്കാൻ അദ്ദേഹം എവിടെയെങ്കിലും ഓടിപ്പോകും. ഇതും പറഞ്ഞ് ആ കുഞ്ഞിനെയും പിടിച്ചു പൂജാരി ക്ഷേത്രത്തിൽ എല്ലാവർക്കും മുന്നിലായി കുഞ്ഞിനെ കൊണ്ടു നിർത്തി.
അവനോട് ഒരുപാട് സംസാരിക്കുകയും കുറെ നേരം അവിടെനിന്ന് പ്രാർത്ഥിക്കാൻ അനുവാദം കൊടുക്കുകയും ചെയ്തു. അവൾക്ക് വലിയ സന്തോഷമായി മകന്റെ കയ്യും പിടിച്ച് ക്ഷേത്രം നടയിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു മനസ്സ് നിറയെ. തിരക്കൊഴിഞ്ഞപ്പോൾ മകനെയും കൂട്ടി ക്ഷേത്ര പരിസരത്ത് അവൾ ഇരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവളുടെ പുറകിൽ വന്ന ആരോ കൈവച്ചു. തിരിഞ്ഞുനോക്കിയപ്പോൾ അവളെ പഠിപ്പിച്ച അധ്യാപിക ആയിരുന്നു അത്. അവളോട് വിശേഷങ്ങൾ എല്ലാം ചോദിച്ചു കുഞ്ഞിനോട് കുറേ സംസാരിക്കുകയും ചെയ്തു.
പക്ഷേ അവൻ അതൊന്നും തന്നെ മൈൻഡ് ചെയ്യാതെ കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ തന്റെ കുഞ്ഞിനെ പോലെയുള്ള ഒരുപാട് കുട്ടികൾ അവിടെ ഉണ്ടായിരുന്നു. ഒരേയൊരു മകനായ ഡോക്ടറായ ചെറുപ്പക്കാരൻ സ്നേഹിച്ചത് ഇതുപോലെ ഒരു പെൺകുട്ടിയെ ആയിരുന്നു. നാട്ടുകാരെല്ലാവരും അവരെ കളിയാക്കിയപ്പോൾ അവളെ ഒരു രാജകുമാരിയെ പോലെയായിരുന്നു അവർ വീട്ടിൽ കണക്കാക്കിയത്.
അവർ രണ്ടുപേരുടെയും സമ്പാദ്യമാണ് ഇതുപോലെയുള്ള കുട്ടികളെ നോക്കുന്ന സ്കൂൾ. അതുകൊണ്ടുതന്നെ ടീച്ചർ അവർക്ക് മുന്നിൽ വച്ചത് അവളുടെ കുഞ്ഞിനെ അവിടെ പഠിപ്പിക്കണം എന്നതായിരുന്നു. അത്ര നേരം പിടിച്ചുനിന്ന സങ്കടങ്ങളെല്ലാം തന്നെ ടീച്ചറെ കെട്ടിപ്പിടിച്ച് അവൾ തീർത്തു തന്റെ കുഞ്ഞിന് പുതിയൊരു ജീവിതം ആണ് ടീച്ചർ മുന്നോട്ടുവച്ചത്. അതിൽ അവൾക്ക് വലിയ സന്തോഷമായിരുന്നു.