അവളുടെ ശരീരത്തിൽ നിന്ന് ജീവന്റെ അവസാന അംശവും പോകുന്നത് നിധി നോക്കി നോക്കി നിന്നു. ജീവൻ മുഴുവനായി ആ ശരീരത്തിൽ നിന്ന് വിട്ടു മാറിയ സന്തോഷത്തിൽ തന്നെ കാത്തുനിൽക്കുന്ന ഹാരിസിനെ അടുത്തേക്ക് അവൾ നീങ്ങിപ്പോയി. വീട്ടിലേക്ക് എത്തിയതിനുശേഷം ഷവർ താഴെ നിൽക്കുമ്പോൾ അത്രയും നാൾ ശരീരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്ന മുറിവുകളിൽ ഉണ്ടായിരുന്ന വേദന ശമിക്കുന്നതായി അവൾക്ക് തോന്നി. തിരികെ എത്തിയപ്പോഴേക്കും ഹാരിസ് ഒരു ഷാംപെയിൻ ബോട്ടിൽ അവൾക്കായി കരുതി വെച്ചിരുന്നു.
രണ്ടുപേരും അത് പൊട്ടിച്ച് കുടിക്കുമ്പോൾ നിധി ഹാരിസിനോട് ചോദിച്ചു. ഇതുവരെ നീ എന്നോട് ചോദിച്ചിരുന്നില്ല ആ രണ്ടുപേരെയും ഞാൻ എന്തിനാണ് കൊന്നത് എന്ന്. എന്തിനാണ് ഞാൻ അത് ചെയ്തത് എന്ന് നിനക്കറിയണമെന്നിലേ. ഹാരിസ് മറുപടി പറഞ്ഞു അമ്മയാണെന്നും പോലും നോക്കാതെ നീ ആ സ്ത്രീയെ കൊല്ലണമെന്ന് ഉണ്ടെങ്കിൽ അതിന് തക്കതായ എന്തെങ്കിലും കാരണമുണ്ടായിരിക്കും അതുപോലെ തന്നെ അയാളെ കൊല്ലണമെന്നുണ്ടെങ്കിൽ ഒരുപാട് വേദനകൾ നിന്റെ മനസ്സിൽ ഉണ്ടായിരിക്കുമെന്ന് എനിക്കറിയാം.
ഹാരിസ് വാക്കുകൾ കേട്ട് നിധി മറുപടി പറഞ്ഞു. ശരിയാണ് നീ പറഞ്ഞത് നീറുന്ന ഒരുപാട് വേദനകൾ എന്റെ ഹൃദയത്തിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അച്ഛനെയും അമ്മയുടെയും കൂടെ സന്തോഷമായി ജീവിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ആയിരുന്നു അതിന്റെ രണ്ടാണ് എന്ന് സത്യം തിരിച്ചറിഞ്ഞത് പക്ഷേ അവരുടെ സ്നേഹം നടിച്ചുള്ള പെരുമാറ്റം ഞാൻ അവരെ അത്രയധികം വിശ്വസിച്ചു പോയി. പക്ഷേ ഒരു കുഞ്ഞാണെന്നും പോലും നോക്കാതെ സ്വന്തം സുഹൃത്തിന്റെ മുൻപിൽ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുവേണ്ടി കൊടുക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
അത്രയും നാൾ ഞാൻ അമ്മയായി കരുതിയ സ്ത്രീ തന്നെയായിരുന്നു അതിനെല്ലാം തന്നെ ചുക്കാൻ പിടിച്ചിരുന്നത് എന്ന്. ഞാൻ വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ അയാൾ എന്നെ മോഹിച്ചിരുന്നു എന്ന് ഒരിക്കൽ അയാൾ എന്നോട് പറഞ്ഞിരുന്നു. എനിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു സ്കൂൾ അസംബ്ലിയിൽ വച്ച് ഒരു ദിവസം ഞാൻ തലകറങ്ങി വീണത് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഞാൻ ഗർഭിണിയായിരുന്നു. കാമുകനുമായുള്ള കാമഭ്രാന്തിൽ ഞാൻ ചെയ്തുകൂട്ടിയതാണ് അതെന്ന് കൂട്ടത്തിലുള്ള കൂട്ടുകാരികളും ടീച്ചേഴ്സും പറയുമ്പോഴും സത്യം എന്താണെന്ന് തുറന്നു പറയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാൻ.
എന്നാൽ എന്റെ ആ മോശം ജീവിതത്തിൽ നിന്ന് ഞാൻ നിന്നെ കണ്ടതോടെയാണ് അതിനെല്ലാം തന്നെ പ്രതികാരം ചെയ്യണം എന്ന് എനിക്ക് തോന്നിയത്. ആദ്യം അയാളെ കൊല്ലുമ്പോൾ ഒറ്റയടിക്ക് തന്നെ അയാൾ മരിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ അയാളെ ഇഞ്ചു ഇഞ്ചയി കൊന്നത്. അമ്മയെന്ന പോലും വിളിക്കാൻ പറ്റാത്ത സ്ത്രീയെ കൊല്ലുമ്പോൾ എനിക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം എന്റെ കൂടെ നിന്ന നിനക്ക് ഞാൻ എന്താണ് ചെയ്യേണ്ടത് ഇപ്പോൾ എനിക്ക് എന്റെ ജീവിതം മാത്രമേ ബാക്കിയുള്ളൂ. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഹാരിസ് അവിടെ നിന്നും എഴുന്നേറ്റു. തിരികെ നോക്കുമ്പോൾ കാലങ്ങൾക്ക് മുമ്പ് ആരൊക്കെ ഒപ്പിച്ചു അനുജത്തിക്ക് വേണ്ടി അയാൾ ചെയ്ത പ്രതികാരം ആയിട്ടായി അയാൾക്കത് തോന്നി.