പ്രവാസജീവിതം എത്രയോ സങ്കടകരമാണെന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ സാധിക്കുക നമ്മളെ വിട്ടു പിരിഞ്ഞു വേറൊരു ദേശത്ത് നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഓരോ പ്രവാസികളുടെ ജീവിതത്തിലും ഈ സന്ദർഭം ഒട്ടും തന്നെ മറക്കാൻ സാധിക്കില്ല. തനിക്ക് ഏറെ പ്രിയപ്പെട്ടവരെ വിട്ട് കുറച്ച് അധികം നാളത്തേക്ക് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ വിമാനത്താവളത്തിൽ വെച്ച് ഉണ്ടാകുന്ന ഈ വികാരഭരിതമായ അവസ്ഥയിലൂടെ കടന്നുപോകാത്ത ആരും തന്നെ ഉണ്ടാകില്ല.
നമ്മുടെ ഉറ്റവരും ഉടയവരും അല്ലെങ്കിൽ കൂടിയും ചില സങ്കടങ്ങൾ കാണുമ്പോൾ അറിയാതെ നമ്മുടെ കണ്ണും നിറഞ്ഞു പോകും. ഒരു കാഴ്ചയാണ് ഇവിടെ കാണുന്നത്. തന്റെ അച്ഛനെ വിട്ടുപിരിയാൻ സാധിക്കാതെ കരയുകയാണ് ആ കുഞ്ഞുമകൾ. മകളെ എത്രതന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും അച്ഛനെ സങ്കടം സഹിക്കാൻ കഴിയുന്നില്ല.
തന്റെ കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോൾ അച്ഛന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് പക്ഷേ തനിക്ക് പോയ മതിയാകും എന്ന യാഥാർത്ഥ്യവും അച്ഛന്റെ ഉള്ളിലുണ്ട്. കുഞ്ഞിനെ അച്ഛനിൽ നിന്നും അമ്മഎടുക്കുന്നുണ്ടെങ്കിലും വീണ്ടും അവൾ അച്ഛന്റെ അടുത്തേക്ക് തന്നെയാണ് പോകുന്നത്. അവർക്ക് രണ്ടുപേർക്കും പരസ്പരം എത്രയോ സ്നേഹമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.
പെൺകുട്ടികളെ സംബന്ധിച്ച പ്രത്യേകിച്ചും അവർക്ക് അച്ഛനോട് ഒരു പ്രത്യേക ഇഷ്ടം കൂടുതലാണ് എന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടില്ലേ. ഇപ്പോൾ അത് ഇവിടെ നമുക്ക് കാണാം. ഈ നിഷ്കളങ്കം ആയിട്ടുള്ള സ്നേഹം കാണുമ്പോഴാണ് നമ്മുടെയും കണ്ണുകൾ നിറഞ്ഞു പോകുന്നത്. വീണ്ടും വരാം എന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന അച്ഛന്റെ വീഡിയോ കാണുമ്പോൾ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോകും.