തന്റെ ജീവനായ കുഞ്ഞേ ചെറുതായൊന്ന് കരഞ്ഞാൽ തന്നെ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തന്നെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്. അപ്പോൾ പിന്നെ കുഞ്ഞു വിശന്നു കരഞ്ഞാൽ അത് ഏത് പരിതസ്ഥിതിയിൽ ആയാലും അമ്മമാർ അവരുടെ വിശപ്പ് മാറ്റാൻ നോക്കുകയുള്ളൂ. ഇപ്പോഴിതാ മിട്ടാൻഷി എന്ന പെൺകുട്ടിയുടെ ഒരു അനുഭവക്കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി ഒരു അമ്മ കടന്നുവന്നത് കുഞ്ഞിനെയും കൊണ്ട് അമ്മയെ കണ്ടപ്പോൾ ഇരുന്ന ഒരു സ്ത്രീ എഴുന്നേറ്റ് കൊടുത്തു കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അമ്മയുടെ കയ്യിൽ ഇരുന്ന് കുഞ്ഞ് കരയാൻ തുടങ്ങി അതോടെ അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം. കുഞ്ഞിന് വിശന്നിട്ടാകും എന്ന് മറ്റു സ്ത്രീകൾ എല്ലാവരും പറഞ്ഞു തുടങ്ങി.
എന്നാൽ ചുറ്റും നിറയെ ആളുകൾ ഉണ്ടായിരുന്നു കോളേജിൽ പഠിക്കുന്ന ആൺകുട്ടികൾ പെൺകുട്ടികൾ പ്രായമായ സ്ത്രീകളും പുരുഷന്മാരും എല്ലാവരും അവിടെ ഉണ്ടായിരുന്നു. എങ്കിലും കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാവാതെ അമ്മ പാല് കൊടുക്കാൻ തീരുമാനിച്ചു. അത് കണ്ടതോടെ അവിടെ കൂടി നിന്ന് കുറച്ച് കിഴവന്മാർ എല്ലാവരും ചേർന്ന കമന്റുകൾ പറയാൻ തുടങ്ങി.
അവരെല്ലാവരെയും കാണുമ്പോൾ തന്നെ അറിയാം മദ്യപിച്ചിട്ടുണ്ട് എന്ന്. അമ്മയ്ക്ക് അത് വല്ലാത്ത ബുദ്ധിമുട്ടായി അനുഭവപ്പെട്ടിരുന്നു. എന്നാൽ ഏറെ അതിശയിപ്പിച്ചത് മറ്റൊരു കാര്യമാണ് അവിടെ കൂടെ നിന്ന് കുറച്ച് ആൺകുട്ടികൾ എല്ലാം ചേർന്ന് അമ്മയ്ക്ക് ചുറ്റുമായി തിരിഞ്ഞ് ഒരു വലയം തന്നെ തീർത്തു. ഞങ്ങൾ ഇത്രയും സ്ത്രീകൾ അവിടെ ഉണ്ടായിരുന്നിട്ടും ഞങ്ങൾക്ക് മുൻപേ അവർ ചിന്തിച്ചു. പിന്നീട് ഒരു കമന്റ് പറയുന്നതിന് ഒന്നും തന്നെ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഇതുപോലെ തന്നെയായിരിക്കണം എല്ലാവരും. സമൂഹത്തിനു വേണ്ടത് ഇതുപോലെയുള്ള ഒരു വരും തലമുറയെയാണ്.