നിന്നെ നോക്കുന്നതും പോരാഞ്ഞിട്ട് നിന്റെ വീട്ടുകാരെയും നോക്കണം എന്നാണോ നീ പറയുന്നത്. എന്റെ മോന്റെ ജീവിതം കളയാൻ ആയിട്ടാണോ നീ അവന്റെ കൂടെ ജീവിക്കുന്നത് നിന്നെ ഇവിടെ കല്യാണം കഴിച്ചു കൊണ്ടുവന്ന അന്ന് തുടങ്ങിയതാണ് എന്റെ മകന്റെ കഷ്ടപ്പാട്. അതെല്ലാം കേട്ടുനിന്ന ശാലിനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. അവളുടെ അച്ഛനെയും ആസ്മ ആയതുകൊണ്ട് കുറച്ചുദിവസമായി തീരെ വയ്യായിരുന്നു. അത് അറിഞ്ഞ് അവൾ കുറച്ചു പൈസ അവർക്ക് കൊടുത്തു എന്ന് അറിഞ്ഞതു മുതൽ തുടങ്ങിയതാണ് അമ്മായമ്മയായ ഈ പ്രശ്നങ്ങളെല്ലാം തന്നെ.
അവൻ ജോലി ചെയ്യുന്നതിന്റെ പകുതി ശമ്പളവും പോകുന്നത് നിന്റെ വീട്ടിലേക്കാണ്. വീട്ടിലുള്ളവരെ കാണാൻ പോകുമ്പോൾ അവർക്ക് ഡ്രസ്സുകൾ എടുത്തും കഴിക്കാനുള്ളത് വാങ്ങിയും എന്തോരം പൈസയാണ് അവൻ മുടക്കുന്നത്. എല്ലാം കേട്ട് നിന്ന് സഹിക്കട്ടെ അവളും പറഞ്ഞു തുടങ്ങി. ചേട്ടന്റെ കയ്യിൽ നിന്ന് ഞാൻ വാങ്ങിയ പൈസ എല്ലാം തന്നെ എനിക്ക് ശമ്പളം കിട്ടുമ്പോൾ തിരിച്ചു കൊടുത്തോളാം പിന്നെ എന്റെ വീട്ടിലേക്ക് പോകുമ്പോൾ സാധനങ്ങൾ വാങ്ങുന്നതെല്ലാം എന്റെ പൈസക്കാണ് അതിന് ഞാൻ ചേട്ടന്റെ പൈസയൊന്നും തന്നെ ചിലവാക്കാറില്ല.
ഇടകേട്ടപ്പോൾ അമ്മായമ്മ പറഞ്ഞു തുടങ്ങി ഓ നിന്റെ ഒരു ശമ്പളം 8000 രൂപയിൽ നിനക്ക് കിട്ടുന്നുള്ളൂ ബാക്കിയുള്ളതിനെല്ലാം അവന്റെ കയ്യിൽ എന്നല്ലേ ചെലവാകുന്നത്. ഇനിയും അവിടെ നിന്നാൽ ശരിയാകില്ല എന്ന് കരുതി അപ്പോൾ അവൾ മുറിയിലേക്ക് കയറിപ്പോയി. വിഷമിച്ചിരിക്കുന്ന അവളെ കണ്ടുകൊണ്ടായിരുന്നു ഭർത്താവ് മുറിയിലേക്ക് വന്നത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞു. ഒന്നുമില്ല അച്ഛനെ വയ്യാതിരിക്കുന്ന കാര്യം ആലോചിച്ചതാണ് വീട്ടിലേക്ക് ഒന്ന് പോകണം.
അതിനെന്താ നീ വീട്ടിലേക്ക് പോയിക്കോ ഞാൻ എപ്പോഴെങ്കിലും വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ടോ ഞാനും വരാം രണ്ട് ദിവസം നമുക്ക് അവിടെ തന്നെ നിൽക്കാം അതും എന്റെ വീട് തന്നെയല്ലേ. അവൾക്ക് ഒരുപാട് സന്തോഷമായി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മായിയമ്മ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു അവൾ ഒന്നും പറഞ്ഞില്ല പക്ഷേ അമ്മായമ്മ അവളെ ചീത്ത പറയാൻ തുടങ്ങി. നീ ഓരോന്ന് പറഞ്ഞ് എന്നെ എന്റെ മകനെ അകറ്റും അല്ലേ. ഇത് കേട്ട് വന്നപ്പോൾ മകൻ മറുപടി പറഞ്ഞു.
അമ്മയെ പോലെ തന്നെയാണ് അവളുടെ അമ്മയും ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും അമ്മയുടെ നിർബന്ധപ്രകാരം അനിയത്തി ഇവിടെ വന്നു പോകാറില്ലേ അതുപോലെതന്നെ അവളുടെ കാര്യവും അവൾക്കും അവളുടെ അമ്മയെ കാണണമെന്നും നോക്കണമെന്നും ഉണ്ടാകില്ലേ. മകൾക്ക് ഒരു നിയമം മരുമകൾക്ക് മറ്റൊരു നിയമം എന്നൊന്നും ഈ വീട്ടിലില്ല എല്ലാവരും ഒരുപോലെയാണ്. കേട്ടപ്പോൾ അച്ഛൻ പിന്നിൽ നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു എന്ന് കരുതി അവൾക്ക് അവളുടെ അച്ഛനോട് അമ്മയോടുള്ള ഉത്തരവാദിത്വമാണ് തീരുന്നില്ല ഇനിയൊരിക്കലും നീ അവൾ അവളുടെ വീട്ടുകാരെ നോക്കുന്നതിന് എന്തെങ്കിലും പറയുന്നത് ഞാൻ ഇവിടെ കേട്ടാൽ ഇതുപോലെ ആയിരിക്കില്ല പ്രതികരിക്കുന്നത്. പിന്നീട് ഒന്നും സംസാരിക്കാൻ അമ്മയ്ക്ക് സാധിച്ചില്ല. ഒന്നും മിണ്ടാതെ അവിടെ നിന്നും മാറിപ്പോയി.