ഈ ബസ് യാത്ര തന്റെ ജീവിതത്തിലെ അവസാനത്തെ യാത്രയാണ് എന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു രുദ്ര അവിടെ ഇരുന്നത്. ഈ ലോകത്തോട് താൻ വിട പറയാൻ പോകുന്നതിനു മുൻപ് ആ വ്യക്തിയെ തനിക്ക് കണ്ടേ പറ്റൂ. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം തന്നെ ഫേസ്ബുക്കിൽ നിരവധി വരികൾ ആയി ഞാൻ ഇടമായിരുന്നു. അതിനുവേണ്ടി തനിക്ക് തന്നെ ഇട്ട പേരായിരുന്നു രുദ്ര ആ സാഹിത്യ ഗ്രൂപ്പിൽ നിന്നായിരുന്നു വസുതാ എന്ന് പറയുന്ന മറ്റൊരു സ്ത്രീയെ അവൾ പരിചയപ്പെട്ടത്.
അച്ഛനെ മരണശേഷം അമ്മയും ഞാനും ദാരിദ്ര്യത്തിലും കടത്തിലും അവിടെ നിന്നും തങ്ങളെ രക്ഷിച്ചത് അമ്മയുടെ അകന്ന ബന്ധത്തിൽ നിന്നുള്ള പ്രകാശ് ആണ് അയാൾ പിന്നീട് അവൾക്ക് അച്ഛനായി വന്നു. അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങളെല്ലാം തന്നെ അയാൾ വീട്ടി. ശരിക്കും തനിക്കൊരു അച്ഛനെ പോലെ തന്നെ ആയിരുന്നു പിന്നീട് അനിയത്തി വന്നതിനുശേഷം വളരെ മനോഹരമായിട്ടായിരുന്നു ജീവിതം കടന്നുപോയത്. എന്നാൽ എല്ലാം മാറിമറിയാനും ഒരു നിമിഷം മാത്രം മതിയല്ലോ. ഞാൻ വളർന്നു വലുതാകുന്നതിനോടൊപ്പം തന്നെ അച്ഛൻ എന്ന സ്ഥാനത്തിൽ നിന്നും അയാൾ ഒരു പുരുഷൻ എന്ന സ്ഥാനം മാത്രമായി ഒതുങ്ങി. അയാൾ എന്റെ ശരീരത്തെ മാത്രം നോക്കാനും ആഗ്രഹിക്കാനും തുടങ്ങി.
ഒരിക്കൽ വീട്ടിൽ ആരും ഉണ്ടാകാത്ത സമയത്ത് അയാൾ എന്നെ കയറിപ്പിടിച്ചു എന്തോ ഭാഗ്യത്തിന് ആയിരുന്നു രക്ഷപ്പെട്ടത് അടുത്ത വീട്ടിലെ ചേട്ടൻ വീട്ടിലേക്ക് വന്നതുകൊണ്ട് എന്റെ ജീവൻ രക്ഷപ്പെട്ടു എന്നാൽ അമ്മയോട് എനിക്ക് പറയാൻ സാധിച്ചില്ല കാരണം അമ്മയ്ക്ക് അയാൾ എത്രയും വലുതായിരുന്നു ഞാൻ പറഞ്ഞാൽ പോലും അമ്മ വിശ്വസിക്കുകയില്ല. എന്റെ വിഷമങ്ങൾ എല്ലാം ഞാൻ പങ്കുവെച്ചത് എന്റെ എഴുത്തുകളിലും മാത്രമായിരുന്നു. ഇനി ജീവിക്കാൻ എനിക്ക് വയ്യ എന്നാൽ അതിനു മുൻപ് തനിക്ക് വസുദയെ കാണണം.
പറഞ്ഞതുപോലെ തന്നെ പറഞ്ഞ സ്ഥലത്ത് ഞാൻ എത്തി. അവിടെയെല്ലാം നോക്കി. ദൂരെ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു അവരുടെ അടുത്തേക്ക് ഞാൻ പോയി. വസുധ ഞാൻ പേര് വിളിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ ഞെട്ടി അമ്മ ആയിരുന്നു അത്. ഇത്രയും നാൾ എന്റെ എല്ലാ വിഷമതകളും സന്തോഷങ്ങളും അമ്മ അറിയുന്നുണ്ടായിരുന്നു. അമ്മ അധികം ഒന്നും എന്നോട് സംസാരിച്ചില്ല എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് എന്റെ ചെവിയിൽ ഒരു കാര്യം മാത്രം പറഞ്ഞു. അമ്മയുണ്ടാകും എന്റെ കുട്ടിയുടെ കൂടെ. എന്റെ കുട്ടിയെ ആരും ഉപദ്രവിക്കില്ല.