റോഡിൽ അപകടം പറ്റിയ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ യഥാർത്ഥത്തിൽ അയാൾ ആരാണെന്ന് അറിയാമോ.

അച്ഛന്റെ വിരലുകളിൽ തൂങ്ങി പിച്ചവെച്ച് ഒപ്പം നടന്നിരുന്ന ബാല്യത്തിൽ എന്റെ കാലടികൾക്ക് ഒപ്പം ചുവട് വയ്ക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു കുറെ ദൂരം നടന്നാൽ പിന്നെ അച്ഛൻ എന്നെ എടുത്തു കൊണ്ട് നടക്കും കാരണം എന്റെ കൂടെ ഓടാൻ അച്ഛന് സാധിക്കില്ലായിരുന്നു. ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സീറ്റിൽ ആരെങ്കിലും ഇരിക്കുന്നുണ്ടെങ്കിൽ അയാളുടെ മടിയിൽ എന്നെ ഇരുത്തി അച്ഛൻ അരികത്ത് നിൽക്കുമ്പോൾ എന്നോടുള്ള അച്ഛന്റെ കരുതൽ എനിക്ക് വളരെ സുരക്ഷിതത്വം നൽകിയിരുന്നു.

   

പിന്നീട് അച്ഛന് സീറ്റ് കിട്ടിയാൽ അച്ഛന്റെയും അടിയിലേക്ക് ഓടാൻ ആയിരുന്നു എന്റെ ശ്രമം പുറത്തേക്ക് കാഴ്ചകൾ എല്ലാം കണ്ട് സന്തോഷത്തോടെ അച്ഛന്റെ നിന്ടെ ചാഞ്ഞു കിടക്കുമ്പോൾ അതിലും സുരക്ഷിതമായ ഒരു സ്ഥലം എനിക്ക് മറ്റെവിടെയും ഇല്ലായിരുന്നു. എന്നാൽ കുട്ടിക്കാലത്തിൽ നിന്നും കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടന്നപ്പോഴേക്കും എന്റെ അച്ഛനുമായി ഞാൻ അകന്നു. എന്റെ കണ്ണുകൾക്ക് അച്ഛന്റെ സ്നേഹം കാണാതെയായി. കൂട്ടുകാരോടൊപ്പം ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചിരിക്കുന്ന എനിക്ക് ഒരു നിമിഷം പോലും അച്ഛനോട് സംസാരിക്കാൻ കഴിയാതെയായി.

അച്ഛന്റെ കൂടെയുള്ള പല നിമിഷങ്ങളും ഞാൻ മനപ്പൂർവ്വം ഒഴിവാക്കി. അച്ചായനുള്ള മനസ്സ് നിറഞ്ഞ വിളി പോലും കുറഞ്ഞുവന്നു. ഒരിക്കൽ എന്റെ സന്തോഷത്തിന് ബൈക്ക് വാങ്ങി തന്നപ്പോൾ എന്റെ പിന്നിൽ ഇരുന്നുകൊണ്ട് യാത്ര ചെയ്യാൻ അച്ഛൻ ആഗ്രഹിച്ചു കാണും പക്ഷേ അതെല്ലാം ഞാൻ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു ഇപ്പോഴതാ റോഡിൽ അപകടം പറ്റി കിടക്കുന്ന ആ മനുഷ്യനെയും അതിന്റെ അരികത്ത് ഇരുന്ന് കരയുന്ന കുഞ്ഞിനേയും കണ്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ്മ വന്നത്.

സാർ അവർക്ക് കുഴപ്പമൊന്നുമില്ല നിങ്ങൾ തക്ക സമയത്ത് എത്തിച്ചത് കൊണ്ട് മാത്രം അയാളുടെ ജീവൻ ഇപ്പോഴും നിലനിൽക്കുന്നു. തിരികെ വീട്ടിലേക്ക് ഞാൻ പോരുമ്പോൾ അച്ഛൻ മരത്തെ ഇരിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടപ്പോഴേക്കും നീ എത്രനേരം എവിടെയായിരുന്നു എന്ന വാത്സല്യത്തോടെയുള്ള ചോദ്യം ഞാൻ കേട്ടു. ഈ ചോദ്യത്തിന്റെ മുൻപിൽ നിന്നും ഒഴിഞ്ഞുമാറാൻ എനിക്ക് സാധിച്ചില്ല വഴിയിൽ ഒരാൾ ആക്സിഡന്റ് പറ്റി കിടന്നപ്പോൾ ഞാനാണ് ഹോസ്പിറ്റലിൽ എത്തിച്ചത് അതുകൊണ്ടാണ് വൈകിയത്.നീ ചെയ്തത് നല്ല കാര്യമാണ് മോനെ ഇതിന്റെ പുണ്യം നിനക്ക് തന്നെ കിട്ടും അച്ഛാ നമുക്കൊന്ന് പുറത്തു പോയാലോ ഞാൻ പെട്ടെന്ന് ചോദിച്ചപ്പോൾ അച്ഛൻ അത് വിശ്വസിക്കാൻ കഴിയില്ലായിരുന്നു.

അച്ഛാ എന്റെ കൂടെ ചേർന്നിരിക്കെ പണ്ട് ബസ്സിൽ പോകുമ്പോൾ ചേർന്നിരിക്കാറില്ല അതുപോലെ. വണ്ടിയിൽ പോകുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വഴിയരികിൽ വണ്ടി നിർത്തിയതിനുശേഷം ഞാൻ അച്ഛന്റെ കയ്യിലേക്ക് ഒരു വാച്ച് കെട്ടിക്കൊടുത്തു. പിറന്നാൾ ആശംസകൾ അച്ഛന് ഇത്രയും നാളായി ഞാൻ അച്ഛന്റെ പിറന്നാൾ മറന്നു പോയി. അച്ഛൻ എന്നോട് ക്ഷമിക്കണം ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തു അച്ഛനെ ഞാൻ കാണാതെ പോയി. നിറഞ്ഞ കണ്ണുകളോടെ അച്ഛൻ എന്നെ ചേർത്തു പിടിക്കുമ്പോൾ വീണ്ടും നിലയ്ക്കാത്ത ആ ചൂട് ഞാൻ അറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *