ചെറിയ കുട്ടികളെ എല്ലാം നമ്മൾ പുറത്തേക്ക് വിടുമ്പോൾ ആയാലും വീട്ടിലുള്ളപ്പോൾ ആയാലും വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം അപകടങ്ങളെ തിരിച്ചറിയാനുള്ള പ്രായം അവർക്ക് ആയിട്ടുണ്ടാകില്ല പക്ഷേ എത്ര വലിയ ആളുകളായാലും അപകടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം ആയിരിക്കും നമ്മൾ എത്രത്തോളം ശ്രദ്ധിച്ചാലും പെട്ടെന്ന് ആയിരിക്കും അപകടങ്ങൾ നമ്മുടെ മുൻപിലേക്ക് കടന്നുവരുന്നത്.
ഇവിടെ ഇതാ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മുൻപിൽ ഉള്ള മാലിന്യങ്ങൾ നിറഞ്ഞ ചാനലിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടി വീണത്. പക്ഷേ ആ കുട്ടിയെ രക്ഷിക്കാൻ കൂടെയുള്ള കുട്ടിക്ക് സാധിക്കുന്നില്ല. അതിനിടയിൽ ആയിരുന്നു ആ വഴി പോയ ഡെലിവറി ബോയ് അത് കാണുന്നത്.
അവന്റെ ജോലിയുടെ ഇടയിലായിരുന്നു ഇതുപോലെ ഒരു സംഭവം കണ്ടത്. എന്നാൽ മനസ്സാക്ഷിക്കും മനുഷ്യത്വത്തിനും പ്രാധാന്യം കൊടുക്കുന്ന ആ യുവാവ് ആ കുട്ടിയെ രക്ഷിക്കുന്നതിനു വേണ്ടി മാലിന്യങ്ങൾ നിറഞ്ഞ ആ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ശേഷം കുട്ടിയെ രക്ഷിക്കുകയും ചെയ്തു. അയാൾക്ക് വേണമെങ്കിൽ അത് കണ്ടില്ലെന്ന് നടിച്ചു പോകാമായിരുന്നു .
അല്ലെങ്കിൽ ആളുകളെ കൂട്ടി ആ കുട്ടിയെ രക്ഷിക്കാമായിരുന്നു എന്നാൽ അതിനൊന്നും തന്നെ സമയം കൊടുക്കാതെ വളരെ പെട്ടെന്ന് സംയോജിതമായി കാര്യങ്ങൾ ചെയ്തതുകൊണ്ട് ആ കുട്ടിക്ക് ഒന്നും തന്നെ സംഭവിച്ചില്ല. വലിയൊരു അപകടമായിരുന്നു ആ യുവാവിന്റെ പ്രവർത്തി മൂലം ഒഴിഞ്ഞു പോയത്. വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയ നൽകിയത്.