റെയിൽവേ പാളത്തിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതോടെ ആ സൂപ്പർമാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു എല്ലാവരും. അദ്ദേഹത്തിന്റെ പേരായിരുന്നു മയൂർ. ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ് അതിസാഹസികം ആയിട്ടാണ് ആ പൊന്നോമനയെ രക്ഷപ്പെടുത്തിയത് സംഭവം നടക്കുന്നത് മുംബൈയിലാണ്.
റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നു വരികയായിരുന്നു അമ്മയും കുഞ്ഞും പെട്ടെന്നാണ് ബാലൻസ് തെറ്റിയ കുഞ്ഞു റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത്. തിരികെ കയറാൻ ആവുന്നതും ശ്രമിച്ചു എങ്കിലും കുഞ്ഞിന് സാധിച്ചില്ല അമ്മയ്ക്ക് കാഴ്ച ശക്തി ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥയും കുഞ്ഞ് വീണു ട്രാക്കിലൂടെ ട്രെയിൻ വരുന്നതും സിസിടിവിയിൽ നമുക്ക് കാണാൻ സാധിക്കും.
അപ്പോഴാണ് സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ യുവാവ് എത്തിയത്. തീവണ്ടി അരികിലേക്ക് എത്തുന്നതിനു മുൻപേ കുട്ടിയെ സുരക്ഷിതമായ മുകളിലേക്ക് കയറ്റുകയും ആ യുവാവ് പ്ലാറ്റ്ഫോമിലേക്ക് കയറുകയും ആണ് ചെയ്യുന്നത്. റെയിൽവേ മന്ത്രിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് രാജ്യം മുഴുവൻ സൂപ്പർമാൻ എന്ന പേരിൽ വിശേഷിപ്പിച്ച ഈ യുവാവിനെ റെയിൽവേ അധികൃതർ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
അയാൾ പറയുന്നത് ഇങ്ങനെ എനിക്ക് എന്റെ ജീവനെപ്പോലെ ആ പൊന്നോമനയുടെ ജീവനും ഒരുപോലെ തോന്നി എന്തുവന്നാലും ആ കുരുന്ന് ജീവൻ രക്ഷിക്കാൻ തന്നെ മനസ്സിൽ ഉറപ്പിച്ചാണ് ഓടിയത്. ദൈവനിയോഗം പോലെ എനിക്ക് ആ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. മനസ്സ് നിറഞ്ഞ ആയിരുന്നു അയാൾ അത് പറഞ്ഞത്.