അമ്മമാരെ സ്നേഹിക്കുന്നതിലും സംരക്ഷിക്കുന്നതിലും ആൺകുട്ടികൾ വളരെ മുന്നിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിലും പെൺകുട്ടികൾ ഒട്ടും മോശമല്ല കേട്ടോ. തന്റെ അമ്മയെയും അച്ഛനെയും സംരക്ഷിക്കേണ്ടത് എല്ലാ മക്കളുടെയും പൂർണ്ണ ഉത്തരവാദിത്തം തന്നെയാണ് കാരണം അവരെ വളർത്തി വലുതാകുന്നത് വരെ അച്ഛനും അമ്മയും എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് ഓരോ മക്കളും അറിയേണ്ടതാണ്. ചെറുപ്പത്തിൽ എല്ലാം നമുക്ക് എന്തെങ്കിലും അസുഖം സംഭവിച്ചാൽ അമ്മമാർ അത് മാറുന്നത് വരെ നമ്മുടെ പുറകെ നിന്നു മാറില്ല .
എപ്പോഴും നമ്മുടെ അവർ സംരക്ഷിച്ചുകൊണ്ടിരിക്കും എന്നാൽ അതുപോലെ തന്നെയാണ് നമ്മുടെ അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും അസുഖം സംഭവിച്ചാൽ അവരെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. ഇവിടെ വയ്യാതായ അമ്മയെ ഈ മകൻ നോക്കുന്നത് കണ്ടോ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും. ശക്തമായ പനി കാരണം തളർന്നു വീഴാൻ പോയ അമ്മയെ താങ്ങി പിടിക്കുകയാണ്.
അവൻ തന്റെ അമ്മയുടെ ഭാരം താങ്ങാനുള്ള ശേഷി ആ കുട്ടിക്കില്ല എങ്കിൽ തന്നെയും അവൻ തന്നാൽ കഴിയുന്ന രീതിയിൽ അമ്മയെ പിടിച്ച് താഴെ വീഴാതെ ആ കട്ടിലിൽ കിടത്തുകയായിരുന്നു. ആ വീട്ടിൽ മറ്റൊരു ചെറിയ പെൺകുട്ടിയെയും കാണാൻ പക്ഷേ അവൾക്ക് കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല അവൾ അവിടെ അപ്പോഴും കളിക്കുകയും എല്ലാം ആയിരുന്നു.
തന്റെ അമ്മയ്ക്ക് ആദ്യം തന്നെ അവൻ വെള്ളം കൊടുക്കുന്നതും അമ്മയെ നോക്കുന്നതും എല്ലാം കാണാം. എത്ര ഉത്തരവാദിത്വത്തോട് കൂടിയാണ് അവനാ കാര്യങ്ങൾ എല്ലാം തന്നെ ചെയ്യുന്നത് തന്റെ അമ്മ സുരക്ഷിതമായി എന്നുറപ്പാക്കിയതിനു ശേഷം അവൻ വേണ്ടപ്പെട്ട ആളുകളെ ഫോൺ ചെയ്യുന്നത് നമുക്ക് കാണാനായി സാധിക്കും. ആളുകൾ വരുന്നത് വരെയും അവൻ അമ്മയുടെ അടുത്ത് നിന്നു പോലും മാറുന്നില്ല അമ്മയ്ക്ക് വേണ്ട കാര്യങ്ങൾ എല്ലാം തന്നെ അവൻ ചെയ്തുകൊടുക്കുകയാണ് ഇതുപോലെ ഒരു മകനെ കിട്ടിയതാണ് ആ അമ്മയുടെ ഭാഗ്യം.