എന്തുപറഞ്ഞാലും അതുപോലെ തന്നെ ചെയ്യുന്ന ഒരു ആട്ടിൻകുട്ടിയും അവന്റെ കൂടെ കളിക്കുന്ന ഒരു ചെറിയ കുട്ടിയും. ഇതുപോലെ കൂടെ കഴിക്കാൻ ഒരു കൂട്ടുകാരനെ കിട്ടിയാൽ പിന്നെ വേറെ എന്ത് വേണം. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് എത്രയെല്ലാം കളിപ്പാട്ടങ്ങൾ വാങ്ങി കൊടുത്താലും അതൊന്നും തന്നെ മതിയാകില്ല. ഒരു കടയിൽ പോയാൽ കളിപ്പാട്ടങ്ങൾ വാങ്ങാനായി വാശിപിടിക്കുന്ന എത്രയോ കുട്ടികളുടെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്.
അവരുടെ വാശി കാരണം മാതാപിതാക്കൾ അതെല്ലാം തന്നെ വാങ്ങി കൊടുക്കാറുണ്ട് ചെയ്യാറുണ്ട്. പക്ഷേ എത്രയൊക്കെ കളിപ്പാട്ടം ഉണ്ടെങ്കിലും ഒറ്റ കൂട്ടുകാരന്റെ അടുത്തെത്തില്ല ഒരു കളിപ്പാട്ടവും. ഇവിടെ അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരാൺകുട്ടിയും ആട്ടിൻകുട്ടിയും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ വീഡിയോ ആണ് .
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവർ രണ്ടുപേരും കളിക്കുകയാണ് വീട്ടിലെവണ്ടിയിൽ ചാടി കയറിയിരുന്ന് ആൺകുട്ടി ആട്ടിൻകുട്ടിയോട് പറയുകയാണ് നീ എന്റെ പിന്നിലേക്ക് കയറി വായോ എന്ന് അത് പറഞ്ഞു കേട്ട ഉടനെ ആട്ടിൻകുട്ടി പുറകിലേക്ക് കയറുകയും ആൺകുട്ടിയുടെ കഴുത്തിലൂടെ രണ്ട് കൈകളും ഇട്ട് പിടിച്ചിരിക്കുകയാണ്.
ഇടയ്ക്ക് അവൻ പറയുന്നത് കേൾക്കാം എന്നെ പിടിച്ചിരുന്നു ഇല്ലെങ്കിൽ നീ വീഴും. ആട്ടിൻകുട്ടി അവനെ മുറുക്കി പിടിച്ചിരിക്കുകയാണ് രണ്ടുപേരും കൂടി വണ്ടിയോടിച്ചു കളിക്കുകയാണ് ഇതുപോലെ ഒരു കളി വേറെ എവിടെയും കാണാൻ സാധിക്കില്ല.. ഫോണിൽ സമയം ചെലവഴിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതുപോലെയുള്ള കാഴ്ചകൾ നമ്മൾ കാണിച്ചുകൊടുക്കണം പ്രകൃതിയോട് കൂടുതൽ അടുക്കുവാൻ അവരെ സമ്മതിക്കണം തന്റെ സഹജീവികളോടെ എങ്ങനെ ഇടപെടണം എന്നും അവരെ എങ്ങനെ സ്നേഹിക്കണം എന്നും ഇതുപോലെ നമ്മൾ പഠിപ്പിച്ചു കൊടുക്കുകയും വേണം.