മഴക്കാലം ആരംഭിച്ചതോടെ മഴക്കാല ദുരിതങ്ങളും അതോടെ ആരംഭിക്കാൻ തുടങ്ങിയിരിക്കുന്നു മഴയോടൊപ്പം തന്നെ തിമിർത്തുവരുന്ന കാറ്റിനെ നമുക്ക് ആർക്കും തന്നെ തടയാൻ സാധിക്കില്ല പലപ്പോഴും ആ കാറ്റിൽ നമ്മുടെ വീട് വരെ മറന്നു പോയിട്ടുള്ള അവസ്ഥകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടല്ലോ ഇവിടെ ഇതാ ശക്തമായിട്ടുള്ള കാറ്റ് വരുന്ന സമയത്ത് ആ വീട്ടിലെ എല്ലാവരും തന്നെ അതിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അതിനിടയിൽ തന്നാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ നൽകുകയാണ് ആ ചെറിയ കുട്ടി. ശക്തമായിട്ടുള്ള കാറ്റ് വരുന്നതിനു മുൻപ് തങ്ങൾ കച്ചവടം ചെയ്യുന്ന കടയിലെ സാധനങ്ങൾ എല്ലാം സുരക്ഷിതമാക്കി എത്രയും പെട്ടെന്ന് അവിടെ നിന്നും പോകണം എന്നതായിരുന്നു ആ കുടുംബത്തിന്റെ ചിന്ത അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു അവർ ചെയ്യുന്നത്. ബാക്കിയുള്ള സാഹചര്യങ്ങളെല്ലാം നോക്കാതെ നമ്മുടെയെല്ലാം ശ്രദ്ധ പോകുന്നത്.
ആ ചെറിയ കുട്ടിയിലേക്ക് തന്നെയാണ് കാരണം കാഴ്ചയിൽ അവൻ വളരെ ചെറിയതാണ് അവന്റെ ശാരീരികമായിട്ടുള്ള ബലം എത്രയാണ് എന്ന് നമുക്ക് ചിന്തിക്കാം. ആ പ്രായത്തിൽ അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ എല്ലാം അവൻ അമ്മയ്ക്ക് ചെയ്തു കൊടുക്കുന്നത് കാണാം ഷീറ്റ് പറക്കാതിരിക്കുന്നതിന് വേണ്ടി തനിക്ക് പറ്റുന്ന രീതിയിൽ അവരാ ഷീറ്റിനെ ബലത്തോടെ പിടിച്ചു നിൽക്കുകയാണ് ചിലപ്പോൾ ആ കാറ്റിന്റെ കൂടെ അവനെകൂടി പൊക്കിയെടുക്കാൻ പാകത്തിനുള്ള കാറ്റായിരിക്കും വരുന്നത് .
പക്ഷേ അതിനെയും തരണം ചെയ്ത് അവൻ അവിടെ നിൽക്കുന്നു. അതോടൊപ്പം തന്നെ അവിടെനിന്നും പറന്നു പോകുന്ന കസേര അവൻ എടുക്കാനായി പോകുന്നതും അതെടുത്തു കൊണ്ടുവന്ന ഉള്ളിലേക്ക് കൊണ്ടുവന്നതും എല്ലാം നമുക്ക് കാണാൻ സാധിക്കും. തന്റെ വീടും കച്ചവടവും ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ആ ചെറിയ കുഞ്ഞിനെ ആ പ്രായത്തിൽ തന്നെ അറിയാം.