കണ്ണേറ് കാരണം സമ്പത്ത് കഴിവ് സൗന്ദര്യം എല്ലാം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കണ്ണേറ് ഉണ്ടാക്കുന്നത് ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ ഒരാളുടെ അനുഗ്രഹത്തിലേക്ക് മറ്റൊരാൾ അസൂയയോട് കൂടെ നോക്കുകയാണെങ്കിൽ ആ അസൂയയുടെ ശബ്ദംകൊണ്ട് അവന്റെ കൃഷ്ണമണി വികസിക്കുകയും അതിൽ നിന്നും രശ്മികൾ പുറന്തള്ളുകയും അതുമൂലം കണ്ണേറ് സംഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നാം ചില കാര്യങ്ങൾ ആരോടും തന്നെ പറയരുത്.
ആർക്കാണ് അസൂയ തോന്നുന്നത് എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല ആദ്യമായി നാം മറച്ചു വയ്ക്കേണ്ടത് നമുക്ക് ജോലി ചെയ്തു കിട്ടുന്ന ശമ്പളത്തെ കുറിച്ചുള്ളതാണ്. എത്രയാണ് ശമ്പളം എന്നത് മറ്റാരോടും തന്നെ പറയാൻ പാടുള്ളതല്ല ആർക്ക് എപ്പോഴാണ് അസൂയ തോന്നുന്നത് എന്ന് പറയാൻ കഴിയില്ല അസൂയ തോന്നിയാൽ കിട്ടുന്ന പണം മുഴുവൻ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ നമ്മുടെ മക്കൾക്ക് ഉള്ള കഴിവുകൾ മറ്റൊരാളോട് പുകഴ്ത്തി പറയാതിരിക്കുക.
ആരുടെ വാക്കുകളിൽ നിന്ന് തന്നെ കണ്ണേറ് സംഭവിക്കാൻ സാധ്യതയുണ്ട്. മക്കളെ പറ്റി മറ്റുള്ളവരോട് പറയുന്നത് കണ്ട ദോഷം വരുന്നത് അവർക്ക് തന്നെ ആണ്. അതോടെ പഠന മികവ് നഷ്ടപ്പെടുകയും ബുദ്ധിശക്തി കുറയുകയും ചെയ്യുന്നു അതുപോലെ തന്നെ മറ്റൊന്നാണ് നമ്മുടെ ആരോഗ്യപരമായ കാര്യങ്ങൾ മറ്റുള്ളവരോട് പറയരുത് അസൂയ വന്നാൽ പിന്നെ അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ്.
അതുപോലെ തന്നെ സ്വന്തമായി വീട് കടയോ ഉണ്ടെങ്കിൽ അതിനും കണ്ണേറ് തട്ടാതിരിക്കാൻ ഓരോ വിശ്വാസം അനുസരിച്ചുള്ള ദൈവങ്ങളുടെ ചിത്രങ്ങൾ വയ്ക്കുന്നത് വളരെ നല്ലതാണ്. മൃഗങ്ങളിലും സസ്യങ്ങളിലും എല്ലാം തന്നെ ഉണ്ടാകും. നല്ലൊരു ചെടി കാണുമ്പോഴോ അല്ലെങ്കിൽ മൃഗങ്ങളെ കാണുമ്പോഴോ അതിനെ പുകഴ്ത്തി പറയാതിരിക്കുക. അപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ ഇനി എല്ലാവരും ശ്രദ്ധിച്ചു കൊള്ളുക.