മിണ്ടാപ്രാണികളോട് ഇതുപോലെയുള്ള ക്രൂരത കാണിക്കുന്ന ഇവരൊക്കെ മനുഷ്യർ തന്നെയാണോ.

ഈ ഭൂമി നമ്മൾ മനുഷ്യന്മാർക്ക് മാത്രം സ്വന്തമായിട്ടുള്ളതല്ല എല്ലാ ജീവജാലങ്ങൾക്കും സ്വന്തമായിട്ടുള്ളതാണ് നമുക്ക് ആരുടെയും മുന്നിലും അധികാരം കാണിക്കാനുള്ള യാതൊരു അവകാശവുമില്ല നമ്മുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി ഒന്നിന്റെ ജീവൻ നശിപ്പിക്കുവാനും നമുക്ക് അവകാശമില്ല അതുപോലെ തന്നെയാണ് നമുക്ക് ഇല്ലാത്ത എന്തിനെയും നശിപ്പിക്കാനുള്ള അവകാശവും നമുക്കില്ല.

   

എല്ലാ ജീവനും ഒരുപോലെയാണ് വില കൽപ്പിക്കുന്നത് ഇവിടെ ഇതാ ഒരു മിണ്ടാപ്രാണിയുടെ ജീവനെ യാതൊരു വിലയും കൊടുക്കാതെ അതിനെ കൊന്നു കളയാൻ ശ്രമിച്ച ഒരാളും എന്നാൽ അതിൽ നിന്നും അതിനെ രക്ഷിക്കുന്ന യുവാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്. നായെ കൊന്നു കളയുന്നതിന് വേണ്ടി ആരോ റെയിൽവേ ട്രാക്കിൽ നായയെ കെട്ടിയിടുകയാണ്.

എന്നാൽ പെട്ടെന്ന് അത് കാണാനിടയായ ഒരു യുവാവ് തന്റെ ജീവൻ പോലും നോക്കാതെ രക്ഷിക്കുന്നതിന് വേണ്ടി ഓടുകയാണ് ചെയ്യുന്നത് അതേസമയം തന്നെ ട്രാക്കിൽ ഒരു തീവണ്ടി വന്നുകൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. തന്റെ ജീവൻ പോലെ നോക്കാതെയാണ് അയാൾ നായയെ ആ കെട്ടിൽ നിന്നും അഴിച്ചതിനുശേഷം പുറത്തേക്ക് ചാടുന്നത് .

എന്നാൽ ഒരു നിമിഷത്തെ വ്യത്യാസം കൊണ്ടാണ് ഇരുവരും സുരക്ഷിതമായി എത്തുന്നത് അയാൾ നായയുമായി അപ്പുറത്തേക്ക് കടക്കുന്നതും തീവണ്ടി പോകുന്നതും ഒരുമിച്ച് ആയിരുന്നു. ഒരു നിമിഷം ആരുടെയും ചങ്ക് തകർന്നു പോകുന്ന കാഴ്ചയാണ് എല്ലാ ജീവനും വിലയുണ്ട് എന്ന് മനസ്സിലാക്കി കൊണ്ടാണ് അയാൾ ആ നായയുടെ ജീവൻ രക്ഷിക്കാൻ തുടങ്ങിയത്. ആരുംതന്നെ ഇങ്ങനെ ഒരു പ്രവർത്തി ആവർത്തിക്കാതിരിക്കുക എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *