സ്വന്തമായി കുഞ്ഞുങ്ങൾ ഇല്ലാത്തതിനുള്ള വിഷമം പല മാതാപിതാക്കളുടെയും നമ്മൾ കണ്ടിട്ടുണ്ടാകും. ഒരുപാട് നാളുകൾ കാത്തിരിക്കേണ്ടതായി വരും തന്റെ പൊന്നോമനയെ ഒരു നോക്ക് കാണുവാനും കൊഞ്ചിക്കുവാനും എല്ലാം. ഇവിടെ ഈ അച്ഛനെ 18 വർഷം കാത്തിരിക്കേണ്ടതായി വന്നു തന്റെ പൊന്നോമനയെ ഒരു നോക്ക് കാണുവാൻ. തന്റെ കുഞ്ഞിനെ കണ്ടപ്പോൾ അച്ഛന്റെ ഒരു സന്തോഷം കണ്ടോ ,
കുഞ്ഞിനെ കയ്യിൽ വാങ്ങി മുട്ടുകുത്തി അയാൾ ദൈവത്തോട് നന്ദി പറയുകയായിരുന്നു. കണ്ണുനിറഞ്ഞു പോകും അതുപോലെ ഒരു കാഴ്ച കണ്ടാൽ ഉടനെ തന്നെ പുറത്തുനിന്നും ഒരുപാട് ആളുകളാണ് കുഞ്ഞിനെ കാണുന്നതിനും എടുക്കുന്നതിനും ആയി അവിടേക്ക് വന്നത് അയാളുടെ ബന്ധുക്കൾ എല്ലാവരും തന്നെ കുഞ്ഞിനെ കാണുന്നതിനും അയാളുടെ കൂടെ സന്തോഷം പങ്കുവയ്ക്കുന്നതിനും എത്തിയിട്ടുണ്ടായിരുന്നു. ഇത്രയും ആളുകളെ കാണുമ്പോൾ തന്നെ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം അവർ എത്രത്തോളം ആണ് ആ കുഞ്ഞിന് വേണ്ടി കാത്തിരുന്നത് എന്ന്.
ഇതുപോലെ ഒരു സന്തോഷത്തിനു വേണ്ടിയാണ് അവരെല്ലാവരും കാത്തിരുന്നത് അത് പൂവണിഞ്ഞതിന്റെ സന്തോഷമായി എല്ലാവരുടെയും മുഖത്തും കാണാം. ഒത്തിരി സ്നേഹമാണ് എല്ലാവരും ചേർന്ന് അയാൾക്ക് നൽകുന്നത് പരസ്പരം കെട്ടിപ്പിടിച്ചും സന്തോഷം പങ്കുവെച്ചും നമ്മളെ ഏറെ സന്തോഷിപ്പിക്കും ഈ വീഡിയോ.
സ്വന്തം മക്കളെ ഏറെ സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ എല്ലാം കണ്ണുകൾ നിറയ്ക്കുന്നതാണ് ഈ വീഡിയോ. എല്ലാവരും ചേർന്ന് പുതിയതായി വന്ന അതിഥിയെ എടുക്കുന്നതും സ്നേഹിക്കുന്നതും നമ്മുടെയെല്ലാം മനസ്സിനെ വളരെ നിറയ്ക്കുന്നതാണ്. വരുന്ന എല്ലാവരും തന്നെ മിഠായികൾ മുകളിലേക്ക് വിതറി സന്തോഷിക്കുകയാണ് ചെയ്യുന്നത് അതവർ കാത്തിരുന്ന ഒരു ആഘോഷം തന്നെയാണ്.