മൃഗങ്ങൾക്കും മനുഷ്യരെപ്പോലെ സ്നേഹിക്കാൻ അറിയാം എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഈ മാനിന്റെ ഒരു സ്നേഹം കണ്ടോ.

വളരെ ക്യൂട്ട് ആയിട്ടുള്ള മൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത് ഇപ്പോൾ ഇതാ മാനിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ ചിത്രം വൈറലായി മാറിയത് എന്ന് അല്ലേ. വളരെയധികം കൗതുകം ഉണ്ടാക്കുന്നതും അതുപോലെ തന്നെ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നതും ആണ് ഈ ചിത്രം. പതിവുപോലെ തന്നെയാണ് അയാൾ തന്റെ ഷോപ്പ് തുറക്കുന്നത്.

   

വിനോദസഞ്ചാരികൾ എപ്പോഴും യാത്രകൾ നടത്തുന്ന റോഡിലാണ് ഈ കട സ്ഥിതി ചെയ്യുന്നത്. പക്ഷേ അത് കച്ചവടം തീരെ ഇല്ലാത്ത ഒരു സമയമായിരുന്നു എങ്കിലും വീട്ടിൽ വെറുതെ ഇരിക്കേണ്ട എന്ന് കരുതിയാണ് അയാൾ ഷോപ്പ് തുറന്നത്. അതുപോലെ തന്നെ ഇന്നും തുറന്നു വെച്ചതാണ് ആരും തന്നെ കടയിലേക്ക് കയറി വരുന്നില്ല അപ്പോഴാണ് കടയിലേക്ക് ഒരു മാൻ കടന്നുവന്നത്. വിനോദസഞ്ചാരികൾ ആരും തന്നെ ഇല്ലാത്തതുകൊണ്ട് അവയും പട്ടിണിയിൽ തന്നെയാണ് ഇതു മനസ്സിലാക്കിയ അദ്ദേഹം മാനിന് വളരെ സ്നേഹത്തോടെ തന്നെ കഴിക്കാൻ കൊടുത്തു.

ഭക്ഷണം കഴിച്ചതിനുശേഷം മാൻ അവിടെ നിന്നും പോവുകയും ചെയ്തു അദ്ദേഹം കടയിൽ തന്നെ ഇരുന്നു പിന്നീടാണ് വളരെ കൗതുകമുള്ള ആ സംഭവം നടക്കുന്നത് കുറച്ചുസമയങ്ങൾക്ക് ശേഷം തന്നെ മറ്റ് കുറെ മാനുകളുമായി അവൾ തിരിച്ച് എത്തിയിരിക്കുന്നു. ആദ്യം മാൻ വീണ്ടും വരുന്നത് കണ്ട് മാന്യന്റെ അടുത്തേക്ക് പോയ അയാൾ കണ്ടത് മറ്റ് മൂന്ന് മാനുകളെയും കൊണ്ടാണ് തിരികെ വന്നത്.

അയാൾ പറഞ്ഞത് ഇങ്ങനെ എനിക്ക് മാനുകൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് വളരെ കൃത്യമായി തന്നെ മനസ്സിലാക്കാൻ സാധിക്കും ഇത് എന്റെ വീട്ടുകാരാണ് ഇവരും പട്ടിണിയിലാണ് അവർക്കും കൂടെ ഭക്ഷണം കൊടുക്കാമോ വിശപ്പ് അങ്ങനെയാണ് അതിനെ ഭാഷയുടെ ആവശ്യമില്ല ഒരു നോട്ടം കൊണ്ടുപോലും നമുക്ക് വിശക്കുന്നവനെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കും മനുഷ്യരുടെ കാര്യവും മൃഗങ്ങളുടെ കാര്യവും അതുപോലെ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *