മോനെ നിങ്ങൾക്ക് മൂന്നാം തീയതി തന്നെ പോകണം എന്ന് നിർബന്ധമാണോ. അതെ എന്താണ് അന്ന് അച്ഛന്റെ പിറന്നാളാണ് മക്കൾ രണ്ടുപേരും ഇവിടെയുള്ള നിലയ്ക്ക് അച്ഛന്റെ പിറന്നാൾ ദിവസം നിങ്ങൾ ഇവിടെ ഉണ്ടാകണം. 84 ആമത്തെ പിറന്നാൾ അല്ലേ പിറന്നാൾ ആഘോഷിക്കാത്ത കൊണ്ടാണ് ഇപ്പോൾ വിഷമം വയസ്സായില്ലേ ഇനി എന്തോന്ന് പിറന്നാൾ. ഞങ്ങൾക്ക് നാളെ തന്നെ തിരിച്ചു പോകണം അത് നിർബന്ധമാണ്. അമ്മയ്ക്ക് അത് വളരെയധികം സങ്കടം ഉണ്ടാക്കി. വലിയ രീതിയിൽ ആഘോഷിക്കണം .
എന്നൊന്നും അമ്മ പറഞ്ഞില്ല എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം അത്ര മാത്രമേയുള്ളൂ കുറെ നാളായല്ലേ ഇതുപോലെ ഒരു സന്തോഷമുള്ള ദിവസം എല്ലാവരും ഒരുമിച്ച് ഉണ്ടായിട്ട് അതുകൊണ്ട് പറഞ്ഞതാണ് അമ്മ. ഇത് കേട്ട് വന്ന മകൾ പറഞ്ഞു ഞങ്ങൾക്ക് ഇപ്പോൾ അതിനൊന്നും സമയമില്ല ഉടനെ തന്നെ തിരികെ പോകണം പിറന്നാൾ പിന്നെയും ഉണ്ടാകും അത് അത്ര വലിയ കാര്യമുള്ള കാര്യമൊന്നുമല്ല. 84 ആമത്തെ വയസ്സിലും കഠിനമായി അധ്വാനിക്കുന്ന സുകുമാരൻ ഇതെല്ലാം കേട്ടുകൊണ്ടായിരുന്നു
അകത്തേക്ക് കയറി വന്നത്. ഒന്നും തന്നെ തിരികെ പറയാൻ അവർക്ക് സാധിക്കുമായിരുന്നില്ല. തിരക്കിൽ എല്ലാ സാധനങ്ങളും ഒരുക്കുകയായിരുന്നു മക്കൾ അതിനിടയിലാണ് മകൾ ശരണ്യ ചേട്ടനെ വിളിക്കുന്നത് ചേട്ടാ ഇത് കണ്ടോ നാളെ ഹർത്താൽ ആണ് നമുക്ക് പോകാൻ പറ്റില്ല ഒരു ഹർത്താൽ. അമ്മയ്ക്കിപ്പോൾ സന്തോഷമായി കാണുമല്ലേ ഇനി ആഘോഷിക്കാൻ അച്ഛന്റെ പിറന്നാൾ ദിവസം വീട് ശോകമൂകമായിരുന്നു. രാവിലെ തന്നെ അച്ഛനും അമ്മയും വസ്ത്രങ്ങൾ മാറി ഇവിടേക്ക് പോകാൻ തുടങ്ങുന്നു
ഞങ്ങൾ പോകാൻ നിൽക്കുകയാണ് നിങ്ങൾ ഇവിടെ തന്നെ ഉണ്ടാകുമല്ലോ ഞാൻ അച്ഛന്റെ പിറന്നാൾ ആഘോഷിക്കാൻ നമ്മുടെ ശാന്തിയുടെ വീട്ടിൽ പോവുകയാണ് നിങ്ങൾ ഒന്നും പറയണ്ട നമ്മുടെ വീട്ടിൽ ജോലി ചെയ്യാൻ വരുന്ന അതേ സാധു തന്നെ അവൾ ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്നു നിങ്ങൾക്ക് അച്ഛന്റെ പിറന്നാൾ ദിവസം ഇവിടെ ഉണ്ടാകാൻ പറ്റില്ല
എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ പിറന്നാൾ ആഘോഷിക്കാം എന്ന് അവളാണ് പറഞ്ഞത് ഞങ്ങൾ അങ്ങോട്ട് പോകുന്നു പിന്നെ നിങ്ങൾക്ക് ആറുമണി കഴിഞ്ഞാൽ ഹർത്താൽ തീരും പോകണമെങ്കിൽ പോകാം വാതിൽ പൂട്ടി എന്നും വെക്കുന്ന സ്ഥലത്ത് വെച്ചാൽ മതി അതും പറഞ്ഞ് അമ്മ ഗേറ്റ് അടച്ച് പുറത്തേക്ക് നടന്നു മക്കളെ രണ്ടുപേരും വീടിന്റെ മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു സുകുമാരൻ ചേട്ടനെ നോക്കി ചോദിച്ചു എന്തുപറ്റി വിഷമമായോ മക്കളോട് അങ്ങനെ പറഞ്ഞതുകൊണ്ട് ഇല്ല എന്ന് തലയാട്ടി.