പലർക്കും പടക്കങ്ങൾ വളരെയധികം പേടിയായിരിക്കും എന്നാൽ ചിലർക്ക് പടക്കങ്ങൾ പൊട്ടിക്കുന്നതും അത് കാണുന്നതും എല്ലാം തന്നെ വളരെ ഇഷ്ടമായിരിക്കും ഓരോരുത്തരും ഓരോ രീതിയിലാണ് ഇത് നമ്മൾ മനുഷ്യന്മാരുടെ കാര്യമാണ് പറഞ്ഞത് പക്ഷേ മറ്റു ജീവജാലങ്ങളുടെ കാര്യം നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ അവർക്ക് പടക്കങ്ങളുടെ സൗണ്ട് കേൾക്കുന്നത് ഭയമാണോ ഉണ്ടാക്കുന്നത് അല്ലെങ്കിൽ അവരും അത് ആസ്വദിക്കുമോ.
എന്നെല്ലാം നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇവിടെ ഇതാ മടക്കത്തിന്റെ ശബ്ദം കേട്ട് പേടിച്ച് നിൽക്കുന്ന ഒരു പട്ടിക്കുട്ടിയെ കണ്ട് ഒരു കുഞ്ഞ് ചെയ്തത് കണ്ടോ അവൾ ഉടനെ തന്നെ പട്ടിക്കുട്ടിയുടെ രണ്ട് ചെവികളും പൊത്തിപ്പിടിച്ചു നിന്നു. ആ നായക്കുട്ടിയെ അവൾക്ക് ശരിക്കും അറിയുക പോലുമില്ല എങ്കിലും നായക്കുട്ടി പേടിച്ചാണ് നിൽക്കുന്നത്
എന്ന് അവൾക്ക് നന്നായി തന്നെ മനസ്സിലായിരുന്നു അതുകൊണ്ടാണ് അതിനെ സഹായിക്കാൻ അവൾക്ക് തോന്നിയത് അവളുടെ അമ്മയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ചിലപ്പോൾ അവൾ കുഞ്ഞായിരിക്കുന്ന സമയത്ത് പടക്കത്തിന് പേടിക്കുന്നത് കണ്ട് അമ്മ ഇതുപോലെ ചെയ്തിരിക്കാം അതാണ് ഇതേ അവസ്ഥയിൽ നിൽക്കുന്ന നായകുട്ടിയെ കണ്ടപ്പോൾ അവൾ ചെയ്തത്.
തന്റെ സഹജീവികളോടുള്ള സ്നേഹവും അവരുടെ കാര്യത്തിലുള്ള ശ്രദ്ധയുമാണ് നമ്മൾ ഇവിടെ കണ്ടത്. ഈ ചെറിയ കുട്ടി നമുക്കെല്ലാം തന്നെ ഒരുപാഠം തന്നെയാണ്. നമ്മുടെ ചുറ്റും നിസ്സഹായരായി നിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കാം അതിൽ മനുഷ്യൻമാരും മറ്റ് ജീവജാലങ്ങളും ഉണ്ട് അവരെയെല്ലാം നമുക്ക് പറ്റുന്ന രീതിയിൽ സഹായിക്കുകയാണ് വേണ്ടത് കണ്ടില്ലെന്ന് നടിക്കാൻ പാടുള്ളതല്ല.
https://youtu.be/73eeE8AQk80