ചാരു നാളെ നീ ഫ്രീ അല്ലേ നിന്നെ കാണാൻ കുറച്ച് ആളുകൾ വരുന്നുണ്ട് ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ട. കണ്ടോ അവളെ വളർത്തി വെച്ചിരിക്കാം ഇത്രയും നാൾ ജോലി ആവട്ടെ എന്നായിരുന്നു ഇപ്പോൾ ജോലി കിട്ടിയതിനു ശേഷം നീ ഇങ്ങനെ പറയുന്നു. അച്ഛനായ രാജേന്ദ്രൻ പറഞ്ഞു എന്റെ മോൾക്ക് അവൾ ആഗ്രഹിക്കുന്നത് പോലെയുള്ള പഠിപ്പെല്ലാം ഞാൻ കൊടുത്തിട്ടുണ്ട് അവളുടെ ജീവിതം തീരുമാനിക്കേണ്ടത് അവൾ തന്നെയാണ് ഇതിപ്പോ ഇങ്ങോട്ട് വന്നതല്ലേ ഒന്ന് കണ്ടു പൊക്കോട്ടെ.
ശരി അച്ഛാ ചെക്കൻ എങ്ങനെയുണ്ട് എന്ന് ഞാനും ഒന്ന് നോക്കട്ടെ. ദിവസം ചെക്കന്റെ വീട്ടുകാരെല്ലാവരും വന്നു ചായ കുടി എല്ലാം കഴിഞ്ഞ ചെറുക്കനും പെണ്ണും സംസാരിക്കാനായി പുറത്തേക്ക് ഇറങ്ങി. കാണാൻ വന്ന ചെറുക്കൻ ചാരു വിനോട് പറഞ്ഞു എനിക്ക് ചാരുന്നെ വളരെ ഇഷ്ടപ്പെട്ടു. നമുക്ക് ഈ കല്യാണം ഉറപ്പിച്ചാലോ. എന്നെ ഇപ്പോൾ കാണുമ്പോഴേക്കും നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ.
എന്തുണ്ട് ഇഷ്ടപ്പെട്ടു കൂടാം അച്ഛന്റെ ഒരേയൊരു മകൾ കൂടാതെ അച്ഛൻ ഒരുസ്കൂൾ മാഷും കൂടാതെ ഇത്രയും സ്വത്തുക്കളും.അങ്ങനെയാണെങ്കിൽ എനിക്ക് കുറച്ച് കാര്യങ്ങൾ അങ്ങോട്ട് പറയാനുണ്ട് അത് കേട്ടതിനു ശേഷം ഒരു മറുപടി പറഞ്ഞാൽ മതി.എന്നെ എന്റെ അച്ഛൻ ഇഷ്ടമുള്ള അത്രയും പഠിക്കാൻ സമ്മതിച്ചു ഞാൻ പഠിച്ച് നല്ലൊരു നിലയിൽ തന്നെ എത്തി എനിക്ക് വേണ്ട സമ്പാദ്യങ്ങൾ എല്ലാം ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട് എന്റെ വിവാഹത്തിന് അച്ഛന്റെ കയ്യിൽ നിന്ന് പണമായോ ഞാൻ ഒന്നും തന്നെ വാങ്ങില്ല.
അത്രയേ ഉള്ളൂ അതൊന്നും കുഴപ്പമില്ല വിവാഹത്തിന് ശേഷമായാലും ഈ സ്വത്തുക്കളെല്ലാം നിന്റെ പേരിൽ അല്ലേ ഉള്ളത്. എന്നാൽ നിങ്ങൾക്ക് തെറ്റി എന്റെ വിവാഹത്തിന് ശേഷം ഈ സ്ഥലവും പറമ്പും വീടും എല്ലാം ഒരു വൃദ്ധസദനത്തിന് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അത് അച്ഛന്റെ സ്വത്താണ് അതിൽ എനിക്ക് അവകാശമില്ല. കാണാൻ വന്ന ചെറുക്കൻ ഒന്ന് ഞെട്ടി ശരി എങ്കിൽ ഞാൻ അവരുമായി സംസാരിച്ച് ഇന്ന് തന്നെ മറുപടി പറയാം.
അവർ പോയി ഒരു മണിക്കൂർ കഴിയുമ്പോഴേക്കും വിവാഹത്തിന് താല്പര്യമില്ല എന്ന് പറഞ്ഞ് അവർ വിളിച്ചു അമ്മയായ മായമ്മയ്ക്ക് അത് വലിയ സങ്കടമായും എനിക്കറിയാം ഇവളെ എന്തെങ്കിലും പറഞ്ഞ് കല്യാണം മുടക്കിയത് അച്ഛന്റെ തോളിൽ കിടന്നുകൊണ്ട് പറഞ്ഞു ഞാൻ മുടക്കിയത് തന്നെയാണ്.
ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞപ്പോഴേക്കും ഞെട്ടിപ്പോയി ഇതുപോലെയുള്ള ആളുകളാണോ അവർ കണ്ടാൽ പറയുകയില്ല. കണ്ടാൽ പറയാത്തവരെ നമ്മൾ തിരിച്ചറിയണം അതാണ് വേണ്ടത് എനിക്കത് മനസ്സിലായി അതുകൊണ്ട് ഞാൻ ഒഴിവാക്കി. കണ്ടോ എന്റെ മകൾക്ക് ഭാവി കാര്യം ചിന്തിക്കാനുള്ള കഴിവും സാമർത്ഥ്യവും ഉണ്ട് നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്ക് നീ തിരഞ്ഞെടുക്ക് നിന്റെ ജീവിതം.