മക്കളെ മൂന്നാം തീയതി തന്നെ പോകണോ അമ്മ എന്താണ് അന്നുതന്നെ പോകണം എന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാണ്. അമ്മയുടെ വാക്ക് കേട്ട പ്രശാന്ത് മറുപടി പറഞ്ഞു മൂന്നാം തീയതി അച്ഛന്റെ പിറന്നാളാണ് 84 ആമത്തെ പിറന്നാൾ അത് നമുക്ക് ആഘോഷിക്കേണ്ട പിന്നെ പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതുകൊണ്ടാണ് വിഷമം. കോവണിപ്പടി ഇറങ്ങിവന്ന ശരണ്യ അമ്മയോട് പറഞ്ഞു. എത്രയൊക്കെ പറഞ്ഞു നോക്കിയിട്ടും മക്കൾ സമ്മതിക്കുന്നില്ല അവർ നാളെ പോകേണ്ട തിരക്കിലായിരുന്നു.
85 വയസ്സ് ആയിട്ടും രാവിലെ തന്നെ കൃഷിസ്ഥലത്തേക്ക് ഇറങ്ങി അധ്വാനിക്കുന്ന സുകുമാരേട്ടൻ തിരിച്ചു വീട്ടിലേക്ക് കയറി വരുമ്പോൾ ഇവരുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു എങ്കിലും ഒന്നും മിണ്ടാതെ അതുപോലെ തന്നെ നിന്നു. അമ്മയ്ക്ക് വളരെയധികം സങ്കടമായി മക്കളെ വലിയ ആഘോഷം ഒന്നും വേണ്ട ചെറിയൊരു സത്യാ നമ്മൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം അത്ര മാത്രമേ അമ്മയ്ക്ക് ആഗ്രഹമുള്ളൂ. അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല ഞങ്ങൾക്ക് നാളെ തന്നെ മടങ്ങി പോകണം.
കുറച്ചു സമയങ്ങൾക്ക് ശേഷം ശരണ്യയുടെയും നിലവിളി കേട്ടാണ് പ്രശാന്ത് അവിടേക്ക് ഓടിക്കുന്നത് ചേട്ടാ നാളെ ഹർത്താൽ ആണ്. പോകാൻ സാധിക്കില്ല പ്രശാന്ത് ദേശത്തോടെ അമ്മയോട് പറഞ്ഞു ഇപ്പോൾ സമാധാനമായില്ലേ ഇനി ആഘോഷിക്കാൻ പിറന്നാളും എന്തുവേണമെങ്കിലും. പിറ്റേദിവസം രാവിലെയും അമ്മ കുളിച്ച് പുതിയ വസ്ത്രങ്ങളെല്ലാം അണിഞ്ഞ് റെഡിയായി അച്ഛനും പുതിയ വസ്ത്രങ്ങൾ അണിഞ്ഞ റെഡിയായി രണ്ടുപേരും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവർ പകച്ചു നോക്കി നിന്നു ഞങ്ങൾ പോകുന്നു.
അച്ഛന്റെ പിറന്നാൾ ആഘോഷിക്കാൻ ശാന്തിയുടെ വീട്ടിലേക്ക് ശാന്തയുടെ വീട്ടിലേക്ക് നമ്മുടെ വേലക്കാരിയുടെ വീട്ടിലേക്ക് അമ്മയ്ക്ക് എന്താണ് ഭ്രാന്ത് പിടിച്ചു വെറുതെ നാണക്കേട്. അവൾ എന്റെ കൂടെ കൂടിയിട്ട് 30 വർഷമായി നിങ്ങൾക്ക് സമയമില്ല എന്ന് പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത് ഇവിടെ ആഘോഷിക്കാമെന്ന് അവിടെ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ് ഞങ്ങൾ പോകുന്നു പിന്നെ ഉച്ചയ്ക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കിയിട്ടില്ല എന്തെങ്കിലും ഉണ്ടാക്കണമെങ്കിൽ ഉണ്ടാക്കിക്കോ 6 മണി വരെ ഹർത്താൽ ഉണ്ടാകുക അതുകഴിഞ്ഞ് നിങ്ങൾക്ക് പോകണം എന്നാണെങ്കിൽ താക്കോൽ പൂട്ടി അവിടെ വച്ചുകൊള്ളും ഞങ്ങൾ വരുമ്പോൾ നേരം വൈകും. ശാന്തിയുടെ വീടിന്റെ വഴിയിലൂടെ നടക്കുമ്പോൾ അമ്മ അച്ഛന്റെ മുഖത്തേക്ക് നോക്കി വിഷമമായോ ഇല്ല എന്ന് തലയാട്ടുക മാത്രം സുകുമാരൻ ചെയ്തു.