ഇപ്പോൾ നമ്മുടെ കാലാവസ്ഥ വളരെ ചൂടുപിടിച്ചിരിക്കുന്ന സമയമാണ്. പുറത്തിറങ്ങാൻ പോലും വളരെ മടിയുള്ള സമയമാണ് കാരണം ചൂടിന്റെ കാഠിന്യം കൊണ്ട്വളരെയധികം നമ്മൾ ബുദ്ധിമുട്ടുകയാണ് ഈ സമയത്ത് നമുക്ക് ഏറ്റവും കൂടുതൽ ദാഹം തോന്നുന്ന സമയം കൂടിയാണ് അതുകൊണ്ട് എല്ലാവർക്കും തന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കണം എന്ന് തോന്നുകയും വെള്ളം കുടിക്കുകയും ചെയ്യും.
നമ്മളെ സംബന്ധിച്ചിടത്തോളം പുറത്തുപോകുമ്പോൾ കാശ് മുടക്കി വെള്ളം മേടിക്കുകയോ അല്ലെങ്കിൽ കയ്യിൽ വെള്ളം കയറുകയോ ചെയ്യാം എന്നാൽ ജീവജാലങ്ങളുടെ കാര്യമോ അവർക്ക് വെള്ളം കിട്ടിയില്ലെങ്കിൽ അവരുടെ കാര്യം ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ ഇന്നത്തെ കാലത്ത് പല ആളുകളുംവീടിന്റെ അരികുകളിൽ എല്ലാം തന്നെ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കുന്നതിനു വേണ്ടി കുറച്ച് വെള്ളം ദിവസവും മാറ്റിവയ്ക്കും അത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത്.
വളരെയധികം നല്ല കാര്യമാണ് കാരണം മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ദാഹിക്കുമ്പോൾ ആരോടെങ്കിലും ചോദിച്ച് നമ്മളെപ്പോലെ കുടിക്കാൻ അവർക്ക് സാധിക്കില്ലല്ലോ ഇവിടെ ഇതാ അത്തരത്തിൽ ഒരു അണ്ണാൻ കുട്ടിക്ക് ഒരു വ്യക്തി വെള്ളം കൊടുത്തപ്പോൾ അണ്ണാൻ ക്കുട്ടി അയാളുടെ കാണിച്ച സ്നേഹമാണ് ഇവിടെ കാണുന്നത്.
അയാൾ കുപ്പിയിൽ അണ്ണാൻ കുട്ടിക്ക് വെള്ളം കൊടുക്കുന്നതും കുപ്പിയിൽ നിന്ന് അത് ധാരാളം വെള്ളം കുടിക്കുകയും ചെയ്തു തുടർന്ന് അയാൾ കയ്യിലേക്ക് വെള്ളം പകരാൻ നോക്കിയപ്പോഴേക്കും അണ്ണാൻ കുട്ടി കയ്യിലേക്ക് ഓടിക്കയറുകയാണ് ചെയ്യുന്നത് അയാൾ അണ്ണാൻ കുട്ടിയെ തലോടുമ്പോൾ യാതൊരു പ്രശ്നവും ഉണ്ടാക്കാതെ അത് അയാളുടെ കൈകളിൽ സുരക്ഷിതമായി ഇരുന്നു. ദാഹിക്കാൻ വെള്ളം കൊടുത്ത ആ യുവാവ് തന്നെ ഉപദ്രവിക്കില്ല എന്ന് അണ്ണാൻ കുട്ടിക്ക് നന്നായി തന്നെ മനസ്സിലായിട്ടുണ്ടാകണം. വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്.