അച്ഛനോട് ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ് അവളുടെ കൊഞ്ചലിനൊന്നും തന്നെ പിടിക്കരുത് എന്ന് എന്നിട്ട് ഇപ്പോൾ എന്തായി താലികെട്ടി പടിയിറങ്ങിയിട്ട് നാലുദിവസം തികഞ്ഞില്ല അതിനു മുൻപേ തിരിച്ചു വീടിന്റെ പടികയറിയിരിക്കുന്നു ഏട്ടന്റെ വാക്കുകൾ എന്റെ കണ്ണീരാണ് പോകുന്നത് മാത്രമായിരുന്നില്ല അച്ഛൻ ശിരസ്സു കുനിച്ച് ഇരിക്കുന്നു ആദ്യമായി മുഖത്ത് ചേർത്തുവെച്ച മുഷ്ടിയിലെ രോമങ്ങൾക്കിടയിലൂടെ കണ്ണീരിൽ ഒലിക്കുന്നുണ്ട്. അടുക്കളയിൽ നിന്നെല്ലാം ഏട്ടത്തിമാരുടെ രഹസ്യം പറച്ചിലും എല്ലാം തന്നെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അതിനുശേഷം ഇവിടെ നിന്നും പടിയിറങ്ങി പോകുമ്പോൾ ഏട്ടന്മാരെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ഒരുപാട് നേരം കഴിഞ്ഞിരുന്നു.
എന്നെല്ലാം എന്നെ ചേർത്തു പറഞ്ഞത് ഒന്ന് മാത്രമാണ് നിന്നെ കാണാതെ ഈ ചേട്ടന്മാർക്ക് ഒരു നിമിഷം പോലും ഇരിക്കാൻ സാധിക്കില്ല എന്ന്. അന്ന് ഭർത്താവായ നന്ദന്റെ മുൻപിൽ ഏട്ടന്മാരുടെ ആ സ്നേഹം കാണുമ്പോൾ ഞാൻ വലിയ അഭിമാനം കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇവിടേക്ക് വന്നപ്പോൾ ഞാൻ കാണുന്നത് ഇത്രനാൾ ഞാൻ കണ്ട ഏട്ടന്മാരെ അല്ലായിരുന്നു. വീടിന്റെ അടുത്തുള്ളവരെല്ലാം തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു കല്യാണം കഴിഞ്ഞ് നാലുദിവസത്തിനുശേഷം വന്ന അവൾ 40 ദിവസം കഴിഞ്ഞിട്ടും തിരിച്ചു പോയില്ലേ എന്ന്. എന്താണ് കാരണം എന്ന് ഞാൻ ഇതുവരെ അവരോട് പറഞ്ഞിട്ടില്ല പക്ഷേ അതൊന്നും കേൾക്കാൻ അവരും തയ്യാറായില്ല എന്നെ കാണുന്നത് പോലും ഇപ്പോൾ അവർക്ക് വെറുപ്പാണ്.
എപ്പോഴാണ് ഇപ്രകാരം മാറിപ്പോയത് എന്ന് എനിക്ക് മനസ്സിലായില്ല. ചേട്ടന്മാര് എല്ലാവരും തന്നെ ഒരു തീരുമാനം എടുത്തിരിക്കുന്നു. ഒന്നുകിൽ നിങ്ങൾ പ്രശ്നങ്ങൾ എല്ലാം പറഞ്ഞുതരത് അവളെ ഭർത്താവിന്റെ വീട്ടിലേക്ക് അയയ്ക്കുക അല്ലെങ്കിൽ ഈ ബന്ധം പിരിയുക. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ അവർ പലതും തീരുമാനിച്ചു ഇതിനിടയിൽ ഞാൻ നന്ദനെ പലതവണ അങ്ങോട്ടേക്ക് വിളിച്ചു. എടോ ഇയാൾ എപ്പോഴാ ഇങ്ങോട്ട് വരുന്നത് എന്നും തലയിണ കെട്ടിപ്പിടിച്ച് ഞാൻ ഉറങ്ങി മടുത്തു ഇനിയെങ്കിലും ഞാൻ അങ്ങോട്ട് വന്നോട്ടെ. കരച്ചിലായിരുന്നു എനിക്ക് വന്നത്. പിറ്റേദിവസം ഞാൻ കണ്ടു വീടിന്റെ ഉള്ളിൽ നിന്ന് പലരുടെയും ശബ്ദങ്ങൾ അതിൽ ചെറിയ പറയുന്നത് കേട്ടു അപ്പോൾ വക്കീലിനെ വിളിക്കട്ടെ എല്ലാം തീരുമാനിക്കുകയല്ലേ.
എന്റെ ശബ്ദം ഉയർന്നുപൊങ്ങിയില്ല അപ്പോഴായിരുന്നു നന്ദന്റെ വീട്ടിലേക്കുള്ള വരവ്. ഒക്കെ വിളിക്കുന്നത് ഇവിടെ വീട് ഭാഗം വയ്ക്കാൻ പോവുകയാണോ. അല്ല നിങ്ങൾ തമ്മിലുള്ള പ്രശ്നം പറയുകയായിരുന്നു. നിന്റെ കയ്യിൽ എന്റെ മകളെ ഞാൻ ഏൽപ്പിക്കുമ്പോൾ ഒന്നുമാത്രമായിരുന്നു എനിക്ക് ജീവിതകാലം മുഴുവൻ നീ അവളുടെ കൂടെ ഉണ്ടാകും എന്ന് ഇവിടെ ഇപ്പോൾ ഏട്ടത്തിമാരുടെയും ചേട്ടന്മാരുടെയും പരീക്ഷകൾ മാത്രം കേട്ട് സഹിച്ചു കിടക്കുകയാണ് എന്റെ കുട്ടി. അച്ഛനും തീരുമാനമെല്ലാം എടുക്കുന്നത് ഞാൻ അവളെ ഒന്ന് കാണട്ടെ. എന്റെ റൂമിലേക്ക് നന്ദൻ കയറി വന്നപ്പോഴേക്കും ഞാൻ അവന്റെ നെഞ്ചോട് ചേർന്നിരുന്നു. കരയാൻ മാത്രമേ എനിക്കിപ്പോൾ സാധിച്ചുള്ളൂ. എടോ താൻ എന്തോ പറഞ്ഞു ആ ദേഷ്യത്തിന് ഞാൻ തന്നെ ഒന്ന് കൈവെച്ചു.
പക്ഷേ ഇറങ്ങി പോകുമ്പോൾ ഒന്ന് മാത്രമാണ് പറഞ്ഞത് എന്റെ ചേട്ടന്മാർ എന്നെ നോക്കുമെന്ന് എന്നിട്ട് ഇപ്പോൾ എന്ത് സംഭവിച്ചു. ജീവിതം അങ്ങനെയാണ് സ്വയം ഒരു കുടുംബം എല്ലാമായി മാറുമ്പോൾ മറ്റുള്ളവരെ കൂടി അവരുടെ കൂടെ കൂട്ടുന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ല. തന്റെ കൂടെ ജീവിതകാലം മുഴുവൻ ഞാനുണ്ടാകും എന്നോട് എനിക്ക് ദേഷ്യപ്പെടാൻ വേണമെങ്കിൽ തല്ലാം ഞാൻ ഒന്നും പറയില്ല തന്നെ വിട്ട് എവിടെയും പോവുകയുമില്ല നമുക്ക് കുട്ടികൾ ഉണ്ടായാൽ ഒരു പരിധി കഴിഞ്ഞ് അവർ അവരുടെ ജീവിതം നോക്കി പോകും അപ്പോഴും തനിക്ക് ഞാൻ മാത്രമേ ഉണ്ടാകും. എനിക്കൊന്നും പറയാൻ സാധിക്കില്ലായിരുന്നു ഇപ്പോഴാണ് ഞാൻ എല്ലാം മനസ്സിലാക്കിയത് ഇനി ഒരു നിമിഷം പോലും അവിടെ നിൽക്കാൻ സാധിച്ചില്ല അച്ഛനോട് യാത്രയും പറഞ്ഞു നന്ദൻ എന്റെ കൈപിടിച്ച് അവിടെ നിന്നും ഇറങ്ങി.