പഴയ കൂട്ടുകാരിയെ കണ്ട് അവളെ വലയിൽ വീഴ്ത്താൻ ശ്രമിച്ചവന് കിട്ടിയ എട്ടിന്റെ പണി കണ്ടോ.

നീ ഇപ്പോഴും ഈ കമ്പനിയുടെ സാനിറ്ററി പാഡുകൾ ആണോ ഉപയോഗിക്കുന്നത്. അപരിചിതമായ പുരുഷശബ്‌ദം കേട്ടപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. തിരിഞ്ഞുനോക്കിയപ്പോൾ എനിക്ക് പെട്ടെന്ന് അവനെ മനസ്സിലാക്കാൻ സാധിച്ചില്ല. ഞാൻ നിന്നെ പഴയ ക്ലാസ്മേറ്റ് രാജീവൻ ആടി എന്നെ നിനക്ക് മനസ്സിലായില്ലേ. ഇപ്പോഴാണ് ഓർമ്മകളിൽ നിന്ന് അവനെ മനസ്സിലായത് പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ആദ്യമായി പീരീഡ്‌സ് വന്നപ്പോഴായിരുന്നു മറ്റു പെൺകുട്ടികളെല്ലാം സാനിറ്ററി പാഡ് വാങ്ങിക്കാനായി മടിച്ചു നിന്നപ്പോൾ അവനാണ് വാങ്ങിത്തന്നത്.

   

ഇപ്പോഴും അവനെല്ലാം ഓർമ്മിച്ച് നിൽക്കുകയാണ്. സോറി എനിക്ക് നിന്നെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായില്ല ആകെ മാറിപ്പോയി. ശരിയാണ് ഡിഗ്രി കഴിഞ്ഞതിനുശേഷം ഗൾഫിലേക്ക് പോയി ഇപ്പോൾ അവിടെ ചെറിയൊരു ബിസിനസ് ഒക്കെ ഉണ്ട്. ആണോ ഞാനിവിടെത്തന്നെ എന്റെ ഭർത്താവ് ഗൾഫിൽ തന്നെയാണ് പിന്നെ പ്ലസ് വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് കുട്ടികളും എനിക്കുണ്ട്. ഇത്രയും വയസ്സുള്ള കുട്ടികൾ നിനക്ക് ഉണ്ടെന്ന് കണ്ടാൽ പറയില്ല ഇപ്പോഴും ഈ ചെറുപ്പം തന്നെയാണ്.

അത് പറയുമ്പോൾ അവൻ എന്നെ അടിമുടി നോക്കുകയായിരുന്നു. അവന്റെ നോട്ടത്തിൽ നിന്ന് എനിക്ക് പെട്ടെന്ന് പിന്മാറാനും സാധിച്ചില്ല. അപ്പോൾ വീട്ടിൽ ഇപ്പോൾ ആരുമുണ്ടാകില്ല അല്ലേ. നിന്റെ നാട്ടിലേക്ക് ഞാൻ വന്നിട്ട് എന്റെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നില്ല. അർത്ഥം വച്ചുള്ള അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ആകെ പേടി തോന്നി. പക്ഷേ പഴയ കൂട്ടുകാരനെ പിണക്കി വിടാനും സാധിക്കില്ലല്ലോ. മനസില്ലാ മനസ്സ് അവിടെ ഞാൻ ശരിയെന്ന് പറഞ്ഞു അവൻ ബില്ലടക്കാനായി അങ്ങോട്ടേക്ക് പോയപ്പോൾ ഞാൻ വാഷ് റൂമിലേക്ക് കയറി. അവന്റെ കാറിലാണ് വീട്ടിലേക്ക് പോയത്. കാറും അവിടെയുള്ള ഒരു പറമ്പിലേക്ക് കയറ്റി ഇടാൻ ഞാൻ ആവശ്യപ്പെട്ടു.

ഇവിടം ഒറ്റപ്പെട്ട സ്ഥലം ആണല്ലോ അടുത്തൊന്നും വീടുകൾ പോലുമില്ല. അവന്റെ ആശംസകൾ എനിക്ക് പറയാൻ പറ്റാത്ത പേടിയാണ് തോന്നിയത് ഞാൻ അവനെയും കൊണ്ട് വീടിന്റെ തുറന്നു. മുന്നിലിരിക്കുന്ന ആളെ കണ്ടപ്പോൾ അവനൊന്ന് പേടിച്ചു ഇതാരാണ്. ഇത് എന്റെ ചേട്ടന്റെ അച്ഛനാണ്. അച്ഛാ ഇതിന്റെ കൂട്ടുകാരൻ രാജീവൻ. മോളെ ഞാൻ ഡോക്ടറുടെ അടുത്തേക്ക് വന്നതാണ് അപ്പോൾ നിന്നെ ഒന്ന് കാണാമെന്ന് വിചാരിച്ചു അതുകൊണ്ട് കയറിയത് ഇവിടെ വന്നപ്പോൾ ആരുമില്ല അതാ ഇവിടെ തന്നെ ഇരുന്നത്.

ശരി അച്ഛനുമായി സംസാരിക്കുകയും ഞാൻ അപ്പോഴേക്കും ഒരു ചായ എടുക്കാം നീ ഇവിടെ ഇരിക്ക്. വേണ്ട രോഷ്നി ഞാൻ പിന്നീട് ഒരിക്കൽ വരാം ഇപ്പോൾ എനിക്ക് കുറച്ച് തിരക്കുണ്ട് ഇപ്പോഴാണോ ഓർമ്മ വന്നത് വേഗം തന്നെ പോയി. എനിക്ക് മനസ്സിലായി അച്ഛനെ കണ്ടതുകൊണ്ടാണ് അവന്റെ പ്ലാൻ എല്ലാം തന്നെ പൊളിഞ്ഞു പോയത്. മോളെ നീ പറഞ്ഞത് ശരിയായിരുന്നു എന്നെ വിളിച്ചത് നന്നായി അവന്റെ ഉദ്ദേശം ഒട്ടും നല്ലതായിരുന്നില്ല. റൂമിലേക്ക് കയറിയത് അച്ഛനെ വിളിക്കാൻ ആയിരുന്നു എന്റെ അച്ഛൻ ചെറുപ്പത്തിൽ മരണപ്പെട്ടത് കൊണ്ട് ചേട്ടന്റെ അച്ഛനെ സ്വന്തം അച്ഛനെ പോലെയാണ് ഞാൻ കാണുന്നത്. ഞാൻ പറഞ്ഞത് അനുസരിച്ച് എത്രയും പെട്ടെന്ന് അച്ഛൻ വീട്ടിലേക്ക് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *