തായ്‌ലാൻഡിലെ കാട്ടിൽ വച്ച് ആണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത് ഒരു മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടറെ സംഘത്തിനും നേരെ ഒരു കൊമ്പൻ എടുത്തു കണ്ടു നിന്നവർ ആദ്യം ഒന്ന് ഞെട്ടി എന്നാൽ ഡോക്ടറിന്റെ അടുത്തെത്തിയ ആന ഡോക്ടറെ തുമ്പിക്കൈ ഉപയോഗിച്ച് കെട്ടിപ്പിടിക്കുകയാണ് ചെയ്തത്.
ഡോക്ടറും ആനയെ തിരിച്ച് കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കാട്ടിലെ ഒരാനയുമായി ഡോക്ടർക്ക് എന്ത് ബന്ധം എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ ഡോക്ടർ സത്യം പറഞ്ഞു ഇവനെ ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് 12 കൊല്ലം മുൻപ് ഫോറസ്റ്റ് ഓഫീസർ ഇവനെ എന്റെ മുന്നിൽ എത്തിക്കുമ്പോൾ ഇവനെ മരണത്തോടെ മല്ലിടുകയായിരുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിചരിച്ചു .
പൂർണ്ണ ആരോഗ്യവാനായി കാട്ടിലേക്ക് തിരികെ വിട്ടത് അതിനുശേഷം നമ്മൾ ഇപ്പോഴാണ് കാണുന്നത് തന്നെ എന്നെ അവൻ തിരിച്ചറിഞ്ഞു എങ്കിലും എനിക്ക് ആദ്യം മനസ്സിലായില്ല പക്ഷേ അവൻ അടുത്തെത്തിയപ്പോൾ മനസ്സിലായി വർഷങ്ങൾക്കുശേഷവും അവൻ എന്നെ ഓർത്തിരുന്നത് തന്നെ വലിയ അത്ഭുതമായിട്ടാണ് ഞാൻ കാണുന്നത്.
ഇവന്റെ സ്നേഹത്തിനു മുൻപിൽ എനിക്ക് വാക്കുകളില്ല ഡോക്ടർ പറഞ്ഞു. ഏതൊരു ആന പ്രേമിയുടെയും കണ്ണ് നനയിക്കുന്നതാണ് ഡോക്ടറുടെ ഈ വാക്കുകൾ. മൃഗങ്ങളെല്ലാവരും തന്നെ മനുഷ്യനോട് നന്ദിയുള്ളവനാണ്. അവർ തന്നെ രക്ഷിച്ചവരെയും ഒരു നേരത്തെ ആഹാരം നൽകിയവരെയും എത്ര വർഷങ്ങൾ കഴിഞ്ഞാലും അവരെയും മറക്കില്ല എന്നതിനെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.