ദിവസവും സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോ ആണ് നമ്മൾ കാണുന്നത് ഇവയിൽ പലതും താൽക്കാലികമായി ആസ്വാദനം നൽകുന്നതിനുവേണ്ടി തയ്യാറാക്കുന്നതാണ് എന്നാൽ മറ്റു ചിലതാകട്ടെ നമ്മുടെ പലതും ഓർമപ്പെടുത്തുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്നതും ആയിരിക്കും ഒരു പക്ഷേ അപ്രതീക്ഷിതമായി സംഭവിക്കുന്ന അബദ്ധം അല്ലെങ്കിൽ അപകടം എന്നിങ്ങനെ ഉള്ളടക്കം വരുന്ന വീഡിയോകൾ എല്ലാം തന്നെ നമ്മളെ പഠിപ്പിക്കാറുണ്ട്.
അത്തരത്തിൽ ശ്രദ്ധേയമാവുകയാണ് ഒരു സ്കൂളിൽ നിന്നും പകർത്തിയ വീഡിയോ മധ്യപ്രദേശിൽ ആണ് സംഭവം നടക്കുന്നത്. ഇവിടെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി രാവിലെ സ്കൂളിൽ എത്തിയശേഷം അധ്യാപകരെ വന്നു കണ്ട് ഒരു സംശയം പറയുകയായിരുന്നു സ്കൂളിലേക്ക് വരും വഴി ബാഗിനകത്ത് എന്തോ അനക്കം അനുഭവപ്പെട്ടു എന്നായിരുന്നു വിദ്യാർഥി അറിയിച്ചത് എന്നാൽ പേടികൊണ്ട് താൻ ബാഗ് തുറന്നു നോക്കിയില്ല എന്നും വിദ്യാർത്ഥി പറയുന്നു.
ഇതോടെ ബാഗ് പരിശോധിച്ചാൽ അധ്യാപകർ തീരുമാനിക്കുകയായിരുന്നു കൂട്ടത്തിൽ ഒരു അധ്യാപകൻ ഏറെ തയ്യാറെടുപ്പുകളോടെ ബാഗ് തുറന്നു പുസ്തകങ്ങളെല്ലാം മാറ്റി ബാഗ് കുടഞ്ഞു പരിശോധിച്ചപ്പോൾ അകത്ത് ഉണ്ടായിരുന്നത് പുറത്തേക്ക് വന്നു. നല്ല ഉഗ്രവി വിഷമുള്ള മൂർഖൻ പാമ്പ് ആയിരുന്നു ബാഗിനകത്ത് ഉണ്ടായിരുന്നത്. പുറത്തുവന്ന ഉടൻതന്നെ പാമ്പ് പട്ടി വിടർത്തി നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ വിദ്യാർത്ഥി അടക്കം ആരുടെയെങ്കിലും ജീവനെ ഭീഷണി ആകാമായിരുന്നു പാമ്പ്.
മൂർഖൻ നമുക്കറിയാം കഴിയാത്ത ശക്തമായ വിഷം കയറുകയും വൈകാതെ തന്നെ കടികേൾക്കുന്ന ആൾ മരണത്തിന് കീഴടങ്ങുകയും ചെയ്യും എന്ന്. എന്നാൽ അതുപോലെയുള്ള അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല എന്നതാണ് അവരുടെ ഭാഗ്യം. കുട്ടികളായാലും മുതിർന്നവർ ആയാലും ഇതുപോലെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്തെങ്കിലും ഒരു സാധനം എടുക്കുമ്പോൾ അത് കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രം ഉപയോഗിക്കുക.