അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ടാൽ എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടോ. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും വേദനയോടെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ് കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്യും. എന്നാൽ ഉത്തരപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഈ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ പ്രവർത്തിയാണ്.
നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വേദനയോടെ എട്ടു വയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട ഇത്തവണ അവൻ വെറുതെയിരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക് ഓടി അതും രണ്ടര കിലോമീറ്റർ. പോലീസ് ഉദ്യോഗസ്ഥരോട് അവൻ കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു.
പോലീസ് സ്റ്റേഷനിലേക്ക് പരാതിപ്പെടാൻ പലരും അടിക്കുന്ന ഇടത്താണ് തന്റെ മാതാവിനെ നീതി കിട്ടാനായി എട്ടുവയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത് ഈ മിടുക്കന്റെ ധൈര്യം മാതൃകയാക്കേണ്ടതാണ്. യുപി പോലീസിന്റെ സീനിയർ ഓഫീസറാണ് കുട്ടിയുടെ ചിത്രം അടക്കം സംഭവം സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് ചെറിയൊരു കുട്ടിക്ക് പോലും അക്രമണങ്ങളെ പ്രതിരോധിക്കാൻ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നുള്ള വലിയ പാഠം ഈ കുട്ടി മൂലം എല്ലാവർക്കും ലഭിച്ചിരിക്കുന്നു.
ഇതോടെ നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. അമ്മയ്ക്ക് എന്ത് കഷ്ടമുണ്ടായാലും ഇവൻ ഒപ്പമുണ്ടാകും എന്നാണ് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തന്നെ മാതാവിനെ നീതി കിട്ടാനായി മുന്നിട്ടിറങ്ങിയ കൊച്ചു മിടുക്കനായ ഈ എട്ടു വയസ്സുകാരനെ പോലെ തന്നെ ആകണം എല്ലാം മക്കളും. തന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്വം കൂടിയാണ്.