കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് അവനെ വളർത്തി വലുതാക്കിയ അമ്മയുടെ കൂട്ടുകാരിയോട് അവൻ ചെയ്തത് കണ്ടോ.

എത്ര ശ്രമിച്ചിട്ടും തന്റെ ഓർമ്മകളിൽ പിടിച്ചുനിർത്താനോ പുറത്തു കടക്കാനോ അനുപമയ്ക്ക് സാധിച്ചില്ല. പോകരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല അവൻ പോയത് അവന്റെ ഉപ്പയുടെ കൂടെ തന്നെയാണ്. അവന്റെ ഉമ്മയുടെ സുഹൃത്തായിരുന്നു ഞാൻ. ഒരു മുസ്ലിമിനെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ ആരും അവൾക്ക് സഹായത്തില്ലായിരുന്നു കുഞ്ഞിനെ ആറുമാസമുള്ളപ്പോഴാണ് അവൾ മരണപ്പെട്ടത് പിന്നീട് ആർക്കും വേണ്ടാത്ത കുഞ്ഞിനെ നോക്കിയതും വളർത്തിയതും എല്ലാം ഞാൻ തന്നെയാണ്. എന്റെ മകന്റെ കൂടെയാണ് ഞാൻ അവനെയും വളർത്തിയത് അവന് ഞാനായിരുന്നു ഉമ്മ.

   

എന്റെ മകനേക്കാൾ അവൻ എന്നോട് അടുപ്പം കൂടുതലായിരുന്നു എനിക്ക് രണ്ടു മക്കളും വേറെ ആയിരുന്നില്ല രണ്ടും എന്റെ മക്കൾ തന്നെയായിരുന്നു. തന്റെ മകൻ നവീൻ വലുതായപ്പോൾ അവളുടെ അടുത്ത് നിന്ന് മാറി കിടന്നു അപ്പോഴും ഉമ്മയുടെ നെഞ്ചോട് ചേർന്ന് കിടന്നത് അവൻ തന്നെയായിരുന്നു. ഒരിക്കൽ എനിക്ക് പനിപിടിച്ച് മക്കളെ ഒന്ന് ഞാൻ അടുപ്പിക്കാതിരുന്ന സമയത്ത് പോലും എനിക്കൊരു സഹായത്തിനും എന്റെ കൂടെ നിന്നതും അവൻ തന്നെയാണ് അന്ന് അവനോട് പനി പകർന്നു നിനക്ക് വയ്യാണ്ടാകുമെന്ന് പറഞ്ഞപ്പോൾ സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ച് അവൻ പറഞ്ഞ വാക്കുകൾ എന്നും എനിക്ക് ഓർമ്മയുണ്ട്.

എനിക്ക് എന്ത് വേണമെങ്കിലും സംഭവിച്ചോട്ടെ ഉമ്മയ്ക്ക് ഒന്നും സംഭവിക്കരുത് എന്റെ ജീവൻ കൂടി ഉമ്മ എടുത്തോളൂ പക്ഷേ എന്റെ ഉമ്മ സന്തോഷത്തോടെ ജീവിക്കണം. അന്ന് അവനത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ ഒരുപാട് തല്ലിയെങ്കിലും പിന്നീട് ഞാൻ അതിൽ ഒരുപാട് ദുഃഖിച്ചു എന്റെ മകൻ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടോ. ഒരു ദിവസം പോലും അവൻ എന്നെ പിരിഞ്ഞു നിന്നിട്ടില്ല എന്റെ കൈകൊണ്ട് ചോറ് കൊടുത്താൽ അവൻ കഴിക്കൂ. പഴയ ഓർമ്മകളിൽ നിന്നും ഇപ്പോഴും പുറത്തുവരാൻ അനുപമയ്ക്ക് സാധിച്ചില്ല നവീൻ അമ്മയുടെ തോളിൽ കൈവച്ചു പറഞ്ഞു അമ്മ വിഷമിക്കാതിരിക്കൂ. അവൻ പോയത് അവന്റെ ഉപ്പയുടെ കൂടെയല്ലേ പോകണ്ട എന്ന് പറയാൻ നമുക്ക് അവകാശമില്ല. ശരിയാണ്. അവനെ കൊണ്ടുപോയിട്ട് ഇന്നേക്ക് 14 ദിവസമായിരിക്കുന്നു.

ഇതുവരെ അവൻ വിളിച്ചിട്ടില്ല അവനോട് സംസാരിച്ചിട്ടില്ല അവൻ എന്തെങ്കിലും കഴിച്ചിട്ട് ഉണ്ടാകുമോ അതോ ഉറങ്ങിക്കാണമോ എന്തെല്ലാമുള്ള ചിന്തകളിൽ ആയിരുന്നു അനുപമ. അമ്മ വിഷമിക്കേണ്ട അവൻ 21 വയസ്സായി എല്ലാ കാര്യങ്ങളും പക്വതയോടെ ചെയ്യേണ്ട സമയമായി. നവീൻ അമ്മയോട് പറഞ്ഞു. പക്ഷേ നവീൻ തന്റെ സങ്കടങ്ങൾ എല്ലാം തന്നെ ഉള്ളിൽ ആയിരുന്നു അവൻ തനിക്കൊരു അനുജൻ മാത്രമായിരുന്നില്ല അവന്റെ ജീവൻ കൂടിയായിരുന്നു അവനില്ലാത്തതിന്റെ വിഷമം നവീൻ ഉള്ളിൽ ഒതുക്കുകയായിരുന്നു.

രണ്ടുപേരുടെയും ഫോണ് സ്വിച്ച് ഓഫ് ആണ് ഒരു വിധേനയും അവനെ ബന്ധപ്പെടാൻ നമുക്ക് സാധിക്കുന്നില്ല. ദിവസങ്ങൾ കടന്നുപോയി രാത്രി ഒരു മണിയായിട്ടും അനുപമയ്ക്ക് കിടന്നുറങ്ങാൻ സാധിച്ചില്ല പെട്ടെന്ന് വാതിലിൽ ഒരു തട്ടുകേട്ട് അവൾ ഓടി ചെന്ന് നോക്കി. തന്റെ മകൻ ഇതാ മുന്നിൽ വന്നു നിൽക്കുന്നു ഉമ്മയെ കണ്ടപ്പോഴേക്കും അവൻ വന്നു കെട്ടിപ്പിടിച്ചു. ഉമ്മ എനിക്ക് വിശക്കുന്നു. അവനെ ചേർത്ത് പിടിച്ച് തൈര് കൂട്ടി അവൻ ഇഷ്ടപ്പെട്ട ഭക്ഷണം വാരി കൊടുക്കുമ്പോൾ ആർ ഡി യോടെ അവനത് കഴിക്കുന്നത് നോക്കി നിന്നു.

അവന്റെ ഉപ്പ അഷറഫ് കൂടെയുണ്ടായിരുന്നു. എത്ര ദിവസമായിട്ടും അവനൊന്നും കഴിച്ചിട്ടില്ല ഉറങ്ങിയിട്ടില്ല അവൻ വളരേണ്ടത് ഇവിടെയാണ് നിങ്ങളുടെ കൂടെ അവന്റെ സന്തോഷമാണ് എന്റെ വലുത് ഞാൻ പോകുന്നു എപ്പോഴെങ്കിലും മകനെ കാണണമെന്ന് തോന്നിയാൽ ഞാൻ വരാം. അഷ്റഫ് അത്രയും പറഞ്ഞു വീട്ടിൽ നിന്നിറങ്ങി തിരിച്ചു നോക്കുമ്പോൾ അവന്റെ മുടിയിഴകൾ തലോടുന്ന അനുഭവയേയും അനുപമയോട് എന്തെല്ലാമോ പറഞ്ഞു ചിരിക്കുന്ന അവനെയും ആണ് കണ്ടത്. ഞാനിപ്പോൾ ചെയ്തതാണ് ശരി അവരെ ഒരിക്കലും പിരിക്കാൻ പാടില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *