അമ്മയെക്കാൾ വലിയ പോരാളിയില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അത് വളരെ ശരിയാണ് എന്നാൽ അത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾ അവരുടെ ജീവനേക്കാൾ വിലയുള്ളതാണ്. അത് മൃഗങ്ങളായാലും പക്ഷികൾ ആയാലും മറ്റേത് ജീവജാലങ്ങൾ ആയാലും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് എല്ലായിടത്തും അമ്മമാർ ഒരുപോലെയാണ്.
ഒരു നിമിഷം പോലും കുഞ്ഞുങ്ങളെ പിരിഞ്ഞു നിൽക്കാതെ എപ്പോഴും അവരുടെ കൂടെ തന്നെ നിന്ന് അവർക്ക് സംരക്ഷണം നൽകുന്നവരാണ് അമ്മമാർ. അവരെ ഒരു നിമിഷം കാണാതാകുമ്പോൾ എല്ലാ അമ്മമാർക്കും ഉണ്ടാകുന്നത് ഒരേ മാനസികാവസ്ഥ തന്നെയാണ്. അപകടത്തിൽ പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ അമ്മമാർ ഏത് അറ്റം വരെ പോകാനും തയ്യാറാകും.
ഇപ്പോൾ ഇതാ തന്നെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു തള്ള് പൂച്ച നടത്തിയ ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂളിലെ ലാബിന്റെ അകത്ത് പെട്ടുപോയ തന്റെ കുഞ്ഞിന് വേണ്ടി അമ്മ നടത്തിയ ശ്രമങ്ങളാണ് ഇത്. ലാബ് പൂട്ടി പോയ ടീച്ചറിൽ സ്റ്റാഫ് റൂമിൽ ചെന്ന് കണ്ട് ടീച്ചറുടെ കാലിൽ തൊട്ടും തലോടിയും ടീച്ചറുടെ ശ്രദ്ധ പിടിച്ചു നേരെ അവൾ ലാബിലേക്ക് ഓടി. പൂച്ചയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയ ടീച്ചർ.
പൂച്ചയുടെ പിന്നാലെ ലാബിലേക്ക് പോയി ലാബ് തുറന്നു കൊടുത്തപ്പോഴേക്കും തന്റെ കുഞ്ഞിനെ തിരയുകയായിരുന്നു തള്ള പൂച്ച. കൂടെ ടീച്ചർമാരും പൂച്ചക്കുഞ്ഞിന് വേണ്ടി തിരിച്ചെത്തി ഒടുവിൽ പൂച്ച കുഞ്ഞിനെ കണ്ടെത്തിയ തള്ള പൂച്ച കുഞ്ഞിനെയും കടിച്ചുപിടിച്ചുകൊണ്ട് മറ്റ് കുട്ടികളുടെ കൂടെ ഓടി. മൃഗങ്ങളായാലും മനുഷ്യരായാലും അമ്മമാർ ആഗ്രഹിക്കുന്നത് കുഞ്ഞുങ്ങളുടെ സംരക്ഷണം മാത്രമാണ്.