തകർന്ന കെട്ടിടങ്ങൾക്കിടയിൽ 128 മണിക്കൂർ.. തുർക്കിയിലെ ഭൂകമ്പത്തിൽ നിന്ന് രക്ഷിച്ച കുഞ്ഞിനെ കണ്ടോ.

കഴിഞ്ഞ ദിവസങ്ങളിലായി ലോകമെമ്പാടുമുള്ള മനുഷ്യരെല്ലാം തന്നെ ഭൂകമ്പത്തെ തുടർന്നുള്ള അതിരോ വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കേട്ടുകൊണ്ടിരിക്കുന്നത്. ഒരുപാട് പേരും മരണപ്പെട്ടതായും ഒരുപാട് ജീവനുകളെ രക്ഷപ്പെടുത്തിയതായും ഇപ്പോഴും നിമിഷങ്ങൾ തോറും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

   

അതിനിടയിൽ സൈനികർ 128 മണിക്കൂർ കൊണ്ട് രക്ഷപ്പെടുത്തിയ ഒരു കുഞ്ഞുവാവയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെറും രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടങ്ങൾക്കിടയിൽ നിന്ന് രക്ഷിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അതിനെ തുടർന്ന് 128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ കുഞ്ഞിനെ ആഹാരവും വെള്ളവും എല്ലാം നൽകി പൂർണ ആരോഗ്യവാൻ ആക്കിയതിനു ശേഷം കുഞ്ഞിന്റെ കളി ചിരികൾ നിറഞ്ഞ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആക്കിയിരിക്കുന്നത്. ഒരാൾ സംസാരിക്കുന്നതിന് ചിരിച്ചുകൊണ്ട് വാവയും അവന്റേതായ ഭാഷയിൽ മറുപടി പറയുന്നതും ചിരിക്കുന്നതും വീഡിയോയിൽ കാണാം.

ആരുടേയും മനസ് നിറക്കുന്നതാണ് ഈ വീഡിയോ. ഇതാ ഈ ദിവസത്തെ നായകൻ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഭൂകമ്പം ഉണ്ടായി 128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ ഒരു പിഞ്ചുകുഞ്ഞ്. രുചികരമായ ഉച്ചഭക്ഷണം കഴിച്ച് അവൻ തൃപ്തനായി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതിന് പിന്നാലെ മുഖത്ത് പൊടിയും അഴുക്കുംപുരണ്ട പിഞ്ചുകുഞ്ഞിനെ ചിത്രം ഇതിനോടകം തന്നെ എല്ലാവരും കണ്ടുകഴിഞ്ഞതാണ്. ഇത്രയുമാണ് ചിത്രത്തിന് പിന്നാലെ കുറിപ്പ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *