നാണത്തോടെയും പരിഭ്രമത്തോടെയും എന്റെ മുറിയിലേക്ക് കടന്നു വരുന്ന ദേവുവിനെ കണ്ടപ്പോൾ എനിക്ക് വെറുപ്പാണ് തോന്നിയത്. അച്ഛനെയും അമ്മയുടെയും നിർബന്ധപ്രകാരം ആരോരുമില്ലാത്ത ഇവളെ ഞാൻ കല്യാണം കഴിക്കേണ്ടതായി വന്നു. പുറത്ത് പഠിച്ചവളാണ് എനിക്ക് ഇവളെപ്പോലെ തനി നാട്ടിൻപുറത്തുകാരി ആയ ഒരു പെൺകുട്ടിയെ തന്റെ ഭാര്യയായ സങ്കൽപ്പിക്കാൻ പോലും കഴിയുന്നതിൽ അപ്പുറമായിരുന്നു. പിന്നീട് അവളോടുള്ള വെറുപ്പ് കൂടിക്കൂടി വന്നു പലപ്പോഴും എനിക്ക് വരുന്ന ദേഷ്യത്തിൽ ഞാൻ അവളെ കുറെ ചീത്ത പറഞ്ഞു.
ഒരു ദിവസം ചെയ്യാത്തതിന്റെ പേരിൽ ഞാൻ അവളെ തല്ലുക വരെ ചെയ്തു പക്ഷേ ഒന്നിനും അവൾ തിരിച്ച് മറുപടിയൊന്നും പറയാതെ ഒട്ടും പ്രതികരിക്കാതെനിശബ്ദമായി കരയുന്നത് ഞാൻ കണ്ടിരുന്നു. പക്ഷേ ആ കണ്ണുനീരിൽ ഒന്നും തന്നെ എന്റെ മനസ്സിനെ അലിയിക്കാൻ സാധിച്ചില്ല. എത്രയും പെട്ടെന്ന് വീട്ടിൽ നിന്ന് പോകണം എന്നായിരുന്നു ആഗ്രഹം. അനിയന്റെ വിവാഹം കഴിഞ്ഞതോടെ ഞാൻ അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചു.
പോകുന്നതിന്റെ അന്നേദിവസം അമ്മയുടെ നിർബന്ധപ്രകാരം ഞാൻ അവളോട് യാത്ര ചോദിച്ചു. അമേരിക്കയിൽ പോവുകയാണ് ഇനിയൊരു തിരിച്ചുവരവ് ഉണ്ടായി എന്ന് വരില്ല നിനക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം അല്ലെങ്കിൽ എവിടെയെങ്കിലും പോകാം. അതിനുമൊന്നും പറയാതെ നിറമിഴികളോടെ അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ നിരവധി ചോദ്യങ്ങളുണ്ട് എന്ന് എനിക്കറിയാമായിരുന്നു പക്ഷേ അതിനൊന്നും മറുപടി കൊടുക്കാൻ ഞാൻ തയ്യാറായില്ല.
അമ്മയുടെ മരണവാർത്തയാണ് തിരികെ വീട്ടിലേക്ക് എത്തിയത് അവിടെ കണ്ടു തളർന്നിരുന്ന് കരയുന്ന ദേവുവിനെ. നാലു വർഷങ്ങൾക്കുശേഷമാണ് ഞാൻ അവളെ കാണുന്നത് അവളോട് ഒന്നും പറയാൻ എനിക്കില്ലായിരുന്നു അവൾക്ക് എന്നോടും. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ തിരിച്ചറിഞ്ഞു അവിടെയുള്ളവർക്ക് അവൾ എന്താണെന്നുള്ളത്. ഒരിക്കൽ അവൾ കൊടുത്ത ചായ അവളുടെ നേർക്ക് തന്നെ തുപ്പി അവളെ തള്ളിയിടുന്ന എന്റെ അനിയനെ. അനിയത്തിയുടെ കമ്മൽ കാണാനില്ല എന്ന് പറഞ്ഞിട്ട് അവളെ കുറ്റപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നത് ഞാൻ കണ്ടു.
പിന്നീട് നമ്മൾ തിരിച്ചുകിട്ടി അതൊന്നു പറയാൻ പോലും അവൾക്ക് കഴിയാതെ പോകുന്നതും ഞാൻ കണ്ടു. എന്നാൽ അച്ഛന്റെ മുൻപിൽ മാത്രമായിരുന്നു അവൾ ജീവിക്കുന്നത് ഞാൻ കണ്ടത്. പോകുന്നതിന്റെ അന്നേദിവസം അച്ഛൻ അടുത്ത് വിളിച്ചിരുത്തി എന്നോട് പറഞ്ഞു നീ ദൈവമേ ഏതെങ്കിലും ഒരു അനാഥാലയത്തിലോ എവിടെയെങ്കിലും കൊണ്ടുചെന്നാക്കിയേക്കുക ഇവിടെയുള്ളവർക്ക് അവൾ വെറും വേലക്കാരി മാത്രമാണ് ഞാൻ കൂടി മരിച്ചാൽ അവളുടെ സ്ഥാനം അത് മാത്രമായിരിക്കും.
നീയും കണ്ടതല്ലേ ഇവിടെയുള്ളവർ അവളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന്. അച്ഛന്റെ തിരികെ വരുമ്പോൾ നിറമറികളോടെ നിൽക്കുന്ന ദേവുവിനെ ഞാൻ കണ്ടു. നാളെ തന്നെ റെഡിയായിക്കോളും നമുക്ക് പോകാം. അവൾ പറഞ്ഞു ഞാനില്ല അച്ഛനെ ഒറ്റയ്ക്കാക്കി ഞാൻ ഇവിടെ നിന്ന് എവിടേക്കും വരില്ല. എന്റെ ശബ്ദം ഉയർന്നതു കൊണ്ടാകാം അവൾ അതിനു സമ്മതിച്ചു.
രാവിലെ തന്നെ അവളെയും വിളിച്ച് കാറിൽ ഞാൻ യാത്രയായി രാത്രിയോടെ അത് ഒരു സ്ഥലത്ത് അവസാനിച്ചു. കാറിൽ വച്ച് ഒരു ദീർഘനിശ്വാസം അവളെടുക്കുന്നത് ഞാൻ കണ്ടു. എല്ലാത്തിനും അവൾ തയ്യാറാവുകയായിരുന്നു എന്നാൽ അവളെപ്പോലെ ഞെട്ടിച്ചു ഞാൻ അവളെ കോരിയെടുത്ത് കൊണ്ട് പുതിയ വീട്ടിലേക്ക് കടന്നു ചെന്നു. 30 വയസ്സായില്ലേ ഇനിയെങ്കിലും സ്വന്തമായി ഒരു കുടുംബജീവിതം വേണ്ടേ.
ചെയ്തതിനെല്ലാം നിനക്ക് മാപ്പ് തരാമെങ്കിൽ ആകാം. നിറമിഴികളോടെ അവൾ എന്നെ വാരിപ്പുണർന്നു. അത്രയും നാൾ അവൾ അനുഭവിച്ച സങ്കടങ്ങൾ എല്ലാം കൊണ്ടാണ് ഇല്ലാതായത്. ഇപ്പോൾ ഞാൻ എന്റെ ദേവുവിനെ സ്നേഹിക്കുന്നു മറ്റാരെക്കാളും. മൂന്നു പേരക്കുട്ടികളുടെയും അച്ഛനെയും പിന്നാലെയും ഇപ്പോൾ അവൾ ഓടി നടക്കുന്നത് കാണുമ്പോൾ എനിക്കറിയാം ഈ ലോകത്ത് മറ്റാരെക്കാളും ഒരുപാട് സന്തോഷിക്കുന്നത് അവൾ മാത്രമാണ്.