നന്ദിയിൽ മനുഷ്യനെക്കാളും ഏറെയും മുന്നിലാണ് മൃഗങ്ങൾ നായയും ആനയും എല്ലാം സ്നേഹം നൽകിയാൽ തിരിച്ച് അതിന്റെ ഇരട്ടി നൽകുന്നവരാണ് ഇപ്പോൾ ഇതിനുദാഹരണമായിട്ടുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. കുഴിയിൽ അകപ്പെട്ടുപോയ തന്റെ കുട്ടിയാനയെ രക്ഷിച്ച മനുഷ്യരോടുള്ള അമ്മയാനയുടെ നന്ദി പറച്ചിലാണ് വീഡിയോയുടെ ഹൈലൈറ്റ്.
തന്റെ കുഞ്ഞിനെ എന്തെങ്കിലും അപകടം പറ്റിയാൽ അമ്മമാരുടെയും മാനസികാവസ്ഥ അത് മനുഷ്യനാണെങ്കിലും മൃഗങ്ങളായാലും ഒരുപോലെ തന്നെയാണ്. കുഞ്ഞിനെ ഏതുവിധേനയും രക്ഷിക്കാൻ അവർ ശ്രമിക്കും. എന്നാൽ ആശ്രമങ്ങൾ ഒന്നും നടക്കില്ല എന്ന് ഉറപ്പായാൽ ആ മനസ്സ് പിടയുന്നത് എല്ലാവർക്കും ഒരുപോലെ തന്നെയാണ്. എന്നാൽ ഇവിടെ കുഴിയിൽ അകപ്പെട്ടുപോയ കുട്ടിയാനയെ രക്ഷിക്കാൻ മനുഷ്യരെല്ലാവരും തന്നെ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
കുഴിയിലേക്ക് മണ്ണ് നിറച്ച് അതിൽ ചവിട്ടി പുറം ലോകത്തേക്ക് ആനക്കുട്ടി പുറത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം. പുറത്തേക്ക് എത്തിയെന്ന് മനസ്സിലാക്കിയപ്പോഴേക്കും കുട്ടിയാന ഓടിപ്പോകുന്നത് അമ്മയുടെ അടുത്തേക്കാണ്. അമ്മയെയും കൂടെയുള്ളവരെയും വീണ്ടും കാണാൻ സാധിച്ചതിൽ ഉള്ള സന്തോഷം കുട്ടിയാനയുടെ ഓട്ടത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. തന്റെ കുഞ്ഞിനെ വീണ്ടും പൂർണ്ണ ആരോഗ്യവാനായി കാണാൻ സാധിച്ചപ്പോൾ അമ്മ ആരൊക്കെ ഉണ്ടായ സന്തോഷംവീഡിയോയിലൂടെ കാണാൻ സാധിക്കും.
തന്റെ കുഞ്ഞിനെ രക്ഷിക്കാൻ കാഴ്ച അവിടെ കൂടെ നിന്ന് സഹായിച്ചാൽ എല്ലാ മനുഷ്യർക്ക് വേണ്ടിയും അമ്മ പോകുന്നതിനു മുൻപ് രണ്ടുപ്രാവശ്യം കൈയുയർത്തി നന്ദി പറയുന്നത് ഹൃദയഭേദകമായാണ് എല്ലാവരും കാണുന്നത്. കുട്ടിയാനയോടും അമ്മ ആനയോടും കൂടെയുള്ള മറ്റ് ആനകളോടും എല്ലാം സന്തോഷത്തോടുകൂടിയാണ് അവിടെയുള്ളവരെല്ലാം യാത്ര അയക്കുന്നത്. മനുഷ്യനായാലും മൃഗങ്ങളായാലും ഉപകാരം ചെയ്താൽ അത് ചെയ്തവർക്ക് നന്ദി പറയുകയാണ് വേണ്ടത്.