ധൈര്യവും പ്രായവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ല എന്നുള്ളത് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങൾ ഈ കാണുന്നത്. പിന്നീട് വേറൊരു കാര്യവും ഉണ്ട്. ചിലർ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തിന് പോലെ പ്രവർത്തിക്കും എന്നത് രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിന്റെ ഉള്ളിൽ വീണിരിക്കുകയാണ്.
അവിടെയുള്ള ഒരു മെഷീനും ഈ രക്ഷാപ്രവർത്തകരെ സഹായിക്കുന്നില്ല പിന്നീട് ഏകമായി ചെയ്യാൻ സാധിക്കുന്നത് അതിലേക്ക് ഇറങ്ങി കുഞ്ഞിനെ എടുക്കുക എന്നത് മാത്രമായിരുന്നു.കുഴൽ കിണറിലേക്ക് ഇറങ്ങണമെന്നുണ്ടെങ്കിൽ അതുപോലെ ചെറിയ കുട്ടികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അപ്പോൾ അതിനനുസരിച്ച് ധൈര്യവും വേണം.
എങ്ങനെ സാധിക്കാനാണ് കാരണം ചെറിയ കുട്ടികൾ പൊതുവേ ഇക്കാര്യത്തിനോട് പേടിയുള്ളവരാണ് എന്നാൽ ഒരു 14 വയസ്സുകാരൻ അതേ ധൈര്യത്തോടെ അതിനു വേണ്ടി തയ്യാറാകുന്നു. അവനെ എല്ലാവരും സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ധൈര്യം നൽകുകയും ചെയ്യുന്നുണ്ട്. പക്ഷേ ഒരു പേടിയും ഇല്ലാതെ ആയിരുന്നു അവൻ കുഴൽ കിണറിലേക്ക് തല കീഴായി ഇറങ്ങിയത്.
ആ രണ്ടു വയസ്സുകാരനെ കുഴൽ കിണറിൽ നിന്ന് അവൻ പിടിച്ചു ഉയർത്തുകയായിരുന്നു. പ്രായത്തിനോ അല്ലെങ്കിൽ അതുപോലെയുള്ള ഒരു മാനദണ്ഡങ്ങൾക്കും അല്ല ഇവിടെ വിലയായത് ആ ഒരു കുഞ്ഞിന്റെ ധൈര്യം മാത്രമാണ്. അതുകൊണ്ട് പ്രായം ധൈര്യവും തമ്മിൽ ഒരു ബന്ധവുമില്ല.