അമ്മയെ എനിക്കും ഡാൻസ് പഠിക്കണം ഡാൻസ് മത്സരത്തിൽ പങ്കെടുക്കണം. ശിവപാർവ്വതി അമ്മയോട് ആയി പറഞ്ഞു. അമ്മ പറഞ്ഞു അച്ഛൻ വരുമ്പോൾ നമുക്ക് പറയാം കേട്ടോ. ഡാൻസ് മത്സരത്തിൽ പങ്കെടുത്ത എനിക്ക്ശ്രീക്കുട്ടിയെ സഹായിക്കണം.. ശ്രീക്കുട്ടിക്ക് എന്താണ് പറ്റിയത് അമ്മ ചോദിച്ചു. അമ്മയോട് ഞാൻ പറഞ്ഞില്ലേ ശ്രീക്കുട്ടിയുടെ അച്ഛനെ ക്യാൻസർ ആണ് അതുകൊണ്ട് അതിന്റെ ചികിത്സയ്ക്ക് വേണ്ടി എല്ലാവരും ധനസഹായം എടുക്കുന്നുണ്ട്. അപ്പോഴേക്കും ജോലികഴിഞ്ഞ് അച്ഛൻ മടങ്ങി എത്തി. അച്ഛാ അച്ഛന്റെ മോൾക്ക് ഡാൻസ് പഠിക്കാൻ പോണം. അതിനെന്താ പഠിക്കാൻ പോകാലോ.
അവൾക്ക് അവളുടെ കൂട്ടുകാരികൾ പഠിക്കുന്ന അതേ സ്കൂളിൽ തന്നെ പോകണമെന്നാണ് പറയുന്നത്. എന്റെ മോളെ എവിടെ പഠിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അവിടെത്തന്നെ പഠിക്കാം. അത് മാത്രമല്ല അവളുടെ ക്ലാസിൽ പഠിക്കുന്ന ശ്രീക്കുട്ടിയുടെ അച്ഛനെ ക്യാൻസറായി വയ്യാതിരിക്കുകയാണ് നമുക്ക് ഒരു ദിവസം അവരെ കാണാൻ പോകണം പറ്റാവുന്ന സഹായം എല്ലാം തന്നെ ചെയ്യണം. ഈ ഞായറാഴ്ച നമുക്ക് പോയേക്കാം എല്ലാ കാര്യങ്ങളും നമുക്ക് ചെയ്തു കൊടുക്കാം. അച്ഛൻ പറഞ്ഞത് പ്രകാരം ലക്ഷ്മിയും മകളും പിറ്റേദിവസം തന്നെ ഡാൻസ് ടീച്ചറുടെ അടുത്തേക്ക് പോയി. മകൾ പുറത്തുനിന്നു.
ലക്ഷ്മി അകത്ത് ചെന്ന് ടീച്ചറോട് പറഞ്ഞു എന്റെ മകൾക്ക് ഒരു അഡ്മിഷൻ വേണ്ടിയാണ് വന്നത് അവൾക്ക് ഈ വർഷംനടക്കുന്ന ഡാൻസ് മത്സരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹം. ടീച്ചർ പറഞ്ഞു നിങ്ങളുടെ മകൾ മറ്റേതെങ്കിലും കോമ്പറ്റീഷനിൽ ഇതിനു മുൻപ് പങ്കെടുത്തിട്ടുണ്ടോ. ഇല്ല എന്ന് ലക്ഷ്മിയും മറുപടി പറഞ്ഞു. ഞങ്ങൾ ഇവിടെ കുട്ടികളെ എടുക്കുന്നത് ഇതുപോലെ മുൻ പരിചയം ഉള്ളവരെയാണ് മാത്രമല്ല വെളുത്ത നിറത്തിലുള്ള കുട്ടികളെയാണ് ഇവിടെ തിരഞ്ഞെടുക്കാനുള്ളത് മുഖത്ത് നന്നായി തന്നെ ഭാവങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലക്ഷ്മി ടീച്ചറോട് ആയി പറഞ്ഞു. ശരീരത്തിന്റെ നിറം നോക്കിയാണ് തലയിൽ സ്ഥാനം നൽകുന്നത് എന്ന് ഞാൻ അറിഞ്ഞില്ല.
മകളുടെ കയ്യും പിടിച്ച് അവിടെ ഇറങ്ങുമ്പോഴും ടീച്ചർ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ നിറയെ. താനും ചെറുപ്പത്തിൽ ഒരുപാട് ഡാൻസ് പഠിച്ചതാണ് അച്ഛന്റെ അകാലമരണമായിരുന്നു എല്ലാം അവസാനിപ്പിച്ചത് പിന്നീട് അരുണേട്ടന്റെ വിവാഹ ആലോചന വന്നപ്പോൾ എല്ലാവരും ചേർന്ന് അത് നടത്തി അരുണേട്ടൻ കറുത്തിട്ടായിരുന്നു എല്ലാവരും പറഞ്ഞു നിങ്ങൾക്കുണ്ടാകുന്ന കുട്ടിക്കാലത്തിട്ടാകും എന്ന് പക്ഷേ ഉള്ള വെളുത്ത മനസ്സായിരുന്നു അരുണേ ആദ്യമകൾ ഉണ്ടായപ്പോൾ കറുത്തതായതുകൊണ്ട് തന്നെ അരുണേട്ടന് വലിയ സങ്കടം ആയിരുന്നു പക്ഷേ ഞാൻ പറഞ്ഞിട്ടാണ് ആ സങ്കടം എല്ലാം മാറ്റിയെടുത്തത്.
മോളെ നീ വിഷമിക്കേണ്ട അമ്മ നിനക്കു ഡാൻസ് പഠിപ്പിച്ചു തരാം . ഓണം ടിവി വല്ലാതെ ലക്ഷ്മി മകളെ നന്നായി തന്നെ പഠിപ്പിച്ചു കോമ്പറ്റീഷനിലേക്ക് അവളെ നല്ല രീതിയിൽ തന്നെ പറഞ്ഞയച്ചു. കയറുന്നതിനു മുൻപ് അമ്മയുടെയും അച്ഛന്റെയും കാലത്തോട്ട് അനുഗ്രഹവുമായി ശിവ നന്നായി തന്നെ ഡാൻസ് കളിച്ചു. ഡാൻസ് കണ്ട് വേദിയിൽ അവരെല്ലാം തന്നെ എഴുന്നേറ്റുനിന്ന് കൈയൊഴിച്ചു സമ്മാനപ്രഖ്യാപനം നടത്തിയപ്പോൾ ഫസ്റ്റ് പ്രൈസ് എന്റെ മകൾക്ക് തന്നെ. ലക്ഷ്മി നേരെ പോയത് ടീച്ചറുടെ ഇടത്തേക്ക് ആയിരുന്നു.
ടീച്ചർക്ക് ഇപ്പോൾ എന്തെങ്കിലും മാറ്റി പറയാൻ തോന്നുന്നുണ്ടോ നിറമല്ല കളിയുടെ അളവുകോൽ. അത് ജന്മസിദ്ധമായ ലഭിക്കുന്നതാണ്. അത് ആദ്യം മനസ്സിലാക്കുക അതിനുശേഷം കുട്ടികൾക്ക് പാഠം പറഞ്ഞു കൊടുക്ക്. ശിവയോട് ജഡ്ജസ് എല്ലാവരും ആരുടെ പഠിപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ അമ്മയാണ് എന്ന് മറുപടി പറഞ്ഞു. മാതാപിതാക്കളെ മുന്നോട്ട് നിർത്തി ജഡ്ജസ് പറഞ്ഞു. നിങ്ങളുടെ മകൾക്ക് നല്ലൊരു ഭാവിയുണ്ട് നല്ലൊരു കലാകാരിയാണ് അവൾ അതുപോലെ നിങ്ങളും രണ്ടുപേരും ഇനി ഒരുമിച്ച് ഡാൻസ് പഠിക്കണം കല അത് ഒരിക്കലും തന്നെ ഒരു കാരണവശാലും കളയരുത്.