കുളിക്കാനായി ബാത്റൂമിലേക്ക് പോയ ഉമ്മ പിന്നീട് ഒരു നിലവിളിയായിരുന്നു. പേടിച്ചായിരുന്നു സാറ ഉമ്മയുടെ അടുത്തേക്ക് പോയത്. എന്തുപറ്റി ഉമ്മ വാതിൽ തുറക്ക്. സാറ കുറേ സമയം പറഞ്ഞു നോക്കി പക്ഷേ ഉള്ളിൽ നിന്ന് ഒരു ഞെരുക്കം മാത്രമേ കേൾക്കാൻ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആ ഞരക്കം ഇല്ലാതാവുകയും ചെയ്തു. അതോടെ സാറൊക്കെ പേടി കൂടി വന്നു.
അതോടൊപ്പം തന്നെ ഉറങ്ങിക്കിടക്കുന്ന മകന് കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങുമോ എന്ന പേടിയും ഒപ്പം ഉണ്ടായിരുന്നു. ആരെങ്കിലും ഒരാൾ സഹായത്തിന് വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. അപ്പോഴായിരുന്നു അടുത്ത വീട്ടിലെ ജാനു ഏടത്തി പശുവിനെ കെട്ടാനായി പറമ്പിലേക്ക് വന്നത്. എന്തുപറ്റി മകളെയും നിന്റെ ഉമ്മ എവിടെ. ചോദിക്കുന്നതിനു ഒന്നും മറുപടി പറയാൻ സാറക്ക് സാധിച്ചില്ല. അവൾക്ക് കരച്ചിൽ അടക്കി വെക്കാൻ സാധിച്ചില്ല.
ബാത്റൂമിന്റെ അടുത്ത് നിൽക്കുന്ന അവളുടെ അടുത്തേക്ക് പോയ ജാനു ആദ്യം ഒന്നു മനസ്സിലായില്ല. ബാത്റൂമിന്റെ ഉള്ളിൽ കയറി ആരോ വാൽ അടിച്ചിട്ടുണ്ട് എന്ന് മാത്രം അവർക്കറിയാം. ആദ്യം കരുതിയത് ആ കുട്ടിയെ ആരെങ്കിലും ഉപദ്രവിക്കാൻ വന്നു. അല്ലെങ്കിൽ വന്ന ആളെ ഉമ്മയും മകളും ചേർന്ന് ബാത്റൂമിൽ അടച്ചുപൂട്ടി വെച്ചിരിക്കുകയാണ് എന്തെല്ലാമാണ് ആദ്യം ചിന്തയിൽ ഓടിയത്.
പിന്നീടാണ് മനസ്സിലായത് ഉമ്മയാണ് അതിനകത്ത് പെട്ടിരിക്കുന്നത് എന്ന്. ജാനു ഏടത്തിയുടെയും കയ്യും കാലും തളരുന്നത് പോലെ തോന്നി. പക്ഷേ എവിടെ നിന്ന് ഒരു ധൈര്യം അപ്പോൾ കടന്നുവന്നു അവർ വാതിലിലേക്ക് അമർത്തി ഒരു ചവിട്ടി. വാതിൽ തുറന്നപ്പോൾ അവർ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി. ബാത്റൂമിലെ പൈപ്പിനും ചരുവത്തിനും ഇടയിൽ കിടക്കുന്ന ഉമ്മയെയാണ്. ജാനു ഏടത്തിക്ക് ആ ചരിവം ഒറ്റയ്ക്ക് എടുത്തുമാറ്റാൻ പറ്റില്ല . എല്ലാവരെയും സഹായിക്കുന്ന കൈകളാണ് മാത്രമല്ല ഇനിയും ഒരുപാട് ആളുകളെ സഹായിക്കേണ്ട വ്യക്തിയാണ് അതുകൊണ്ടുതന്നെ ഒന്നും നോക്കിയില്ല.
പെട്ടെന്ന് വന്ന ശക്തിയിൽ അവരത് മാറ്റി ഉമ്മയെ എടുത്തു. അപ്പോഴായിരുന്നു പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്. സാറ ഒരു നിമിഷം ചിന്തിച്ചു അത് ഹനീഫിക്ക ആകണമേ എന്ന്. ഉമ്മ എന്നൊരു വിളി മാത്രമേ അവളപ്പോൾ കേട്ടു. ഹനീഫിക്ക വേഗം വന്ന വണ്ടിയിൽ ഉമ്മയെ കയറ്റി. സാറയും ജാനു ഏടത്തിയും കൂടെ കയറി.
കുറേസമയത്തിനുശേഷം വീട്ടിലേക്ക് തിരികെ കയറുമ്പോൾ വീടിനകത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ പറ്റി പിന്നീടാണ് ചിന്തിച്ചത്. ഭാഗ്യം അവൻ ഉറങ്ങുക തന്നെയായിരുന്നു. ഒരു മാസത്തോളമായി നബീസുമ്മ വയ്യാതെ കിടന്നത്. വീട്ടിലേക്ക് കയറി വന്ന ഓരോ ബന്ധുക്കളെ കാണുമ്പോഴും ജാനു പറയുമായിരുന്നു. നിന്റെ അമ്മ ചെയ്ത ഓരോ പുണ്യപ്രവർത്തിയുടെ ഫലമാണ് ഇപ്പോൾ ഇവിടേക്ക് വരുന്ന ഓരോ വ്യക്തികളും. ഉമ്മയെ പോലെ തന്നെ ആകണം ഇനി മക്കളും.