കരയിലെ ഏറ്റവും വലിയ ജീവി എന്ന് മാത്രമല്ല ആനയുടെ പ്രത്യേകത. ഇത്രയും വലിയ ഭീമൻ ആയിട്ടും മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന ആന തനിക്ക് കിട്ടുന്ന സ്നേഹം ഇരട്ടിയായി തന്നെ തിരിച്ചു കൊടുക്കാറുണ്ട്. ഇപ്പോൾ ഒരു കുട്ടി ആനയെ രക്ഷിക്കാനുള്ള അമ്മയെയും മറ്റാനകളുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുളത്തിനടുത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് വീഴുന്ന കുട്ടിയാനയെ രക്ഷപ്പെടുത്തുന്ന അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കരയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു കുട്ടി ആരാ വെള്ളത്തിലേക്ക് വീണത്. എന്നാൽ പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു അമ്മ.
എന്നാൽ എന്തോ അപകടം ഉണ്ടായ ശബ്ദം കേട്ട് എന്തു അപകടമാണെന്ന് മനസ്സിലാക്കിയ മറ്റൊരാന സ്ഥലത്തേക്ക് കുതിച്ചെത്തി. ആനക്കുട്ടി വീണ ഇടം അല്പം ആഴമേറിയതായിരുന്നു മാത്രമല്ല അത് മുങ്ങിത്താണ് മറ്റൊരിടത്തേക്ക് പോവുകയും ചെയ്തു. ഇതേ തുടർന്ന് ആഴം കുറഞ്ഞ ഭാഗത്തിലൂടെ രണ്ട് ആനകളും വെള്ളത്തിലേക്ക് ചാടി ആനക്കുട്ടിയെ രക്ഷപ്പെടുത്തി.
മൂന്ന് എക്സ്പ്രഷൻ ഇരുവരുടെയും പരിശ്രമത്തിനോടുവിൽ മുഴുവനും കരയിലേക്ക് തുണ വീഡിയോയിൽ. ആനയുടെ ബോധപൂർവ്വമായ ഈ ഇടപെടൽ പ്രശംസിച്ച നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. ആന ആയാലും തന്റെ കുഞ്ഞിന് ഒരു പോറൽ പോലും അയക്കാൻ ആഗ്രഹിക്കാത്ത അമ്മയും രക്ഷിക്കാൻ എത്തിയ ആനയും ആണെന്ന് കമന്റുകൾ ഉണ്ട്.
ഏത് ജീവികളായാലും തന്നെ അമ്മയ്ക്കും മക്കൾക്കും ഇടയിലുള്ള സ്നേഹം എപ്പോഴും ഒരുപോലെയാണ്. സ്വന്തം മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഏതുവിധേനയും അവരെ രക്ഷിക്കാൻ ഏതൊരു അമ്മയും പരിശ്രമിച്ചു കൊണ്ടിരിക്കും. എന്നതിനുള്ള വലിയ ഉദാഹരണമാണ് ഈ അമ്മയുടെയും കുഞ്ഞിനെയും വീഡിയോ. അതുപോലെ തന്നെയാണ് ഒരു അപകടം വരുമ്പോൾ മനുഷ്യന്മാരായാലും മൃഗങ്ങളായാലും സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടെന്ന് തെളിയിക്കുന്നതും ആയിരുന്നു ഈ വീഡിയോ.