ഒരു പ്രദേശത്ത് ഒരു വീട്ടിൽ വീട് പണി നടക്കുകയായിരുന്നു അതിനിടയിൽ ഒരു പണിക്കാരന്റെ മൊബൈൽ ഫോൺ കാണാതെ പോയി എല്ലാവരും തിരഞ്ഞു എങ്കിലും അവിടെ കാണാൻ സാധിച്ചില്ല ഒടുവിൽ അവിടെയുണ്ടായിരുന്ന ഒരു യുവതി പറഞ്ഞു ഇവിടെരണ്ടു കുട്ടികൾ കളിക്കാൻ വന്നിരുന്നു അവരെങ്ങാനും എടുത്തിട്ടുണ്ടോ എന്ന് ഉടനെ തന്നെ ആ കുട്ടികളെ കണ്ടെത്തുകയും കുട്ടികളോട് ചോദിക്കുകയും ചെയ്തു ആദ്യം അവർ എടുത്തിട്ടില്ല.
എന്ന് പറഞ്ഞു എങ്കിലും പിന്നെ പോലീസിനെ ഏൽപ്പിക്കും എന്നെല്ലാം ഭീഷണിപ്പെടുത്തിയപ്പോൾ കുട്ടികൾ പറയുകയും ചെയ്തു.നീ എന്തിനാണ് ഇത്തരത്തിൽ മോഷ്ടിച്ചത് നീ എന്തിനാണ് ഇങ്ങനെ ചെയ്തത് നിനക്കെന്തിനാണ് പൈസയുടെ ആവശ്യം എന്നെല്ലാം ആളുകൾ ചോദിച്ചപ്പോൾ ആ കുട്ടികൾ പറഞ്ഞത് ഞങ്ങൾ വീട്ടിലും ഇതുപോലെ പൈസ എടുക്കാറുണ്ട് ആരും ഞങ്ങളോട് ഒന്നും പറയാറില്ല എന്നായിരുന്നു അതിൽ തന്നെ ആളുകൾക്ക് എന്തൊക്കെയോ.
പ്രശ്നങ്ങൾ തോന്നിയപ്പോൾ അവർ കുട്ടികളെ കൗൺസിൽ ചെയ്യാൻ വേണ്ടി ഏൽപ്പിക്കുകയും ചെയ്തു. അതിൽ നിന്നാണ് മനസ്സിലായത് കുട്ടികൾ വീട്ടിൽ ചെറിയ ചെറിയ നാണയത്തുട്ടുകൾ എല്ലാം മോഷ്ടിച്ച് തുടങ്ങുന്നത് ഒരു ശീലമായിരുന്നു ആ പൈസ കൂട്ടിവെച്ച് അവർ ആഹാരസാധനങ്ങൾ വാങ്ങിക്കുകയും മറ്റു സാധനങ്ങൾ വാങ്ങുകയും ചെയ്യും ആരും അവരെ തടയാറും ഇല്ല. അതായിരുന്നു ഈ കുട്ടികളെ പൈസ ഉള്ള സാധനങ്ങൾ മോഷ്ടിക്കാനുള്ള പ്രേരണ ഉണ്ടാക്കിയത്.
നമ്മളെല്ലാവരും തന്നെ വീട്ടിൽ പൈസ സൂക്ഷിക്കുന്നവരാണ് ചെറിയ കുട്ടികൾക്ക് പൈസ കൊടുത്തു കൊണ്ടോ അല്ലെങ്കിൽ അവർക്ക് പൈസ കാണിച്ചു കൊണ്ടോ നമ്മൾ ഒന്നും ചെയ്യാൻ പാടില്ല കാരണം അവർ ചെറുപ്പത്തിൽ പൈസയുടെ വില അറിയാതെ പോകുകയാണ് എങ്കിൽ പൈസക്ക് വേണ്ടി അവർ എന്തും ചെയ്യുന്നവരായി മാറുന്നതായിരിക്കും അവർ വളർന്നു വലുതാകുമ്പോൾ പൈസയുടെ വില അറിഞ്ഞു തന്നെ വളരണം.