എന്റെ ഈ വിജയത്തിന് കാരണം എന്റെ അമ്മ മാത്രമാണ്. കാണികളുടെ എല്ലാവരുടെയും കണ്ണ് നിറയിച്ച സംഭവം ഇതാണ്.

പത്താംക്ലാസിൽ ഉയർന്ന സമ്മാനം നേടിയ കുട്ടികളെ എല്ലാവരെയും അനുമോദിക്കുന്ന സമ്മാനം നൽകുന്ന ചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരെയും വിളിച്ചു അവരെല്ലാവരും സംസാരിച്ചു അവസാനം ഒന്നാം സമ്മാനം നേടിയ അരുണിനെ സ്റ്റേജിലേക്ക് അവതാരിക ക്ഷണിച്ചു അവൻ സ്റ്റേജിലേക്ക് കയറി വന്നു ഈ വിജയത്തിന് പിന്നിൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് അവതാരിക ചോദിച്ചപ്പോൾ അവൻ പറഞ്ഞു തുടങ്ങി.

   

എന്റെ വിജയത്തിന് കാരണം എന്റെ അമ്മ മാത്രമാണ് എന്റെ അമ്മ ഒരാൾ ഇല്ലെങ്കിൽ എനിക്ക് ഇങ്ങനെ ഇവിടെ നിൽക്കാൻ സാധിക്കില്ല ഓരോ സമയത്തും എന്റെ അമ്മ നൽകിയ സപ്പോർട്ട് മാത്രമായിരുന്നു എന്റെ ഈ വിജയത്തിന് കാരണം. അവൻ അതും പറഞ്ഞ് കാണികൾക്ക് ഇടയിലൂടെ തന്റെ അമ്മയെ നോക്കി അപ്പോൾ അവൻ കണ്ടു കണ്ണു നിറഞ്ഞു നിൽക്കുന്ന അമ്മയുടെ മുഖം.

എനിക്കെന്റെ അമ്മയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയാൽ മതി അത് പറഞ്ഞു ഉടനെ എല്ലാവരും അത് സമ്മതിക്കുകയും ചെയ്തു അമ്മയെ ക്ഷണിച്ചു. ആ വലിയ സ്റ്റേജിൽ അമ്മ കയറുമ്പോൾ അമ്മയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു മകനെ കണ്ടതോടെ അമ്മ കെട്ടിപ്പിടിച്ചു അവനെ ഉമ്മ വെച്ചു. സമ്മാനം കൊടുത്ത്.

അവന്റെ നെറുകയിൽ ഒരു ഉമ്മ കൂടി നൽകി അമ്മ മകനെ ചേർത്തുപിടിച്ചു കണ്ടുനിൽക്കുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു കാരണം എല്ലാവരും തന്നെ മറ്റുള്ള ആളുകളെ ആയിരുന്നു പഠിച്ച ഉയർന്ന മാർക്ക് നേടിയതിന് നന്ദി പറഞ്ഞത് പക്ഷേ സ്വന്തം അച്ഛനമ്മമാരെ പലരും അക്കൂട്ടത്തിൽ മറന്നു പോയിരുന്നു.