ഏഴു ബിയാണ് ടീച്ചറുടെ ക്ലാസ്സ്. എന്നു പറഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി സ്കൂളിലെ പിടി മാഷ് ആയിരുന്നു അത്. എല്ലാവരും അതിനുശേഷം അടക്കം പറയുന്നത് ഏതെങ്കിലും എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. പിന്നീടാണ് അവർ പറഞ്ഞത് അത് ആദി കേശ് ന്റെ ക്ലാസ് ആണ്. രണ്ടാനമ്മയെ കേറി പിടിച്ചവൻ ആണ് അവൻ. അതൊരു ഞെട്ടലോടെ ആയിരുന്നു ഞാൻ കേൾക്കേണ്ടി വന്നത്. ക്ലാസ് റൂമിലേക്ക് കയറി പോകുമ്പോൾ അവർ പറഞ്ഞത് തന്നെയായിരുന്നു എന്റെ മനസ്സ് നിറയെ.
എല്ലാ കുട്ടികളും എഴുന്നേറ്റപ്പോഴും ഒരു കുട്ടി മാത്രം ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ക്ലാസ് റൂമിൽ ഹാജർ വിളിക്കുമ്പോൾ ആയിരുന്നു അത് അവനാണെന്ന് മനസ്സിലായത്. അവന്റെ പേരുവിളിച്ചെങ്കിലും ഹാജർ പറയാൻ അവൻ എഴുന്നേറ്റ് നിന്നില്ല. അവനെ കാണുമ്പോൾ എന്റെ അപ്പുവിനെ പോലെയാണ് തോന്നിയത്. കൂടെ ജീവിച്ച കൊതി തീരും മുൻപേ വിട്ടുപിരിഞ്ഞ അനിയനാണ് അപ്പു ഇറങ്ങുമ്പോൾ അവനോട് എന്റെ കൂടെ വരണം എന്ന് പറഞ്ഞു. പ്രകാരം അവൻ എന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് വന്നു.
എത്തിയ ഉടനെ തന്നെ അപ്പു എന്താ ക്ലാസിൽ ശ്രദ്ധിക്കാത്തത് ഞാൻ ചോദിച്ചു. എന്തുകൊണ്ട് എന്നറിയില്ല അവന്റെ കണ്ണുകൾ നിറഞ്ഞ അവൻ അവിടെ നിന്നും ഓടിപ്പോയി. പിറ്റേദിവസം ക്ലാസിലേക്ക് ചെന്നപ്പോൾ അവനും എല്ലാ കുട്ടികളുടെയും കൂടെ എഴുന്നേറ്റ് നിന്നു. ഞാൻ നോക്കാനിരുന്ന സമയങ്ങളിൽ എല്ലാം അവൻ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ക്ലാസിലെ ആകുന്നതിനു മുൻപ് അവന്റെ മുഖത്ത് ഒരു ചെറിയ ചിരിയും ഉണ്ട്. കുട്ടികൾക്കെല്ലാം തന്നെ അതൊരു വലിയ അതിശയം ആയിരുന്നു. ഒരു ദിവസം അസംബ്ലിയിൽ വെച്ച് അവൻ തലകറങ്ങി വീണപ്പോൾ എനിക്ക് പെട്ടെന്ന് അപ്പുവിനെയാണ് ഓർമ്മ വന്നത് ഓടിച്ചെന്ന് അവനെ പിടിച്ച സ്റ്റാഫ് റൂമിൽ കൊണ്ടുപോയി കിടത്തി.
അപ്പോഴാണ് മനസ്സിലായത് അവൻ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല എന്ന്. അവരെ ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഞാൻ എല്ലാവരും ചേർന്ന് അവനെ ചീത്ത പേരുള്ള വിദ്യാർത്ഥിയായി കാണുന്നതിന്റെ യഥാർത്ഥ കാരണം ചോദിച്ചത്. അവന്റെ അമ്മ മരിച്ചതിനുശേഷം അച്ഛൻ വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നു. എന്നാൽ രണ്ടാനമ്മയ്ക്ക് അച്ഛനെ കൂടാതെ വേറൊരാളുമായി ബന്ധമുണ്ടായിരുന്നു. അയാൾ വീട്ടിലേക്ക് വരുന്നത് ഞാൻ അറിഞ്ഞപ്പോഴാണ് എന്റെ മേലെ ഇത്രയും വലിയൊരു കുറ്റം അവർ ചുമത്തിയത്.
ഈ വിവരം ഞാൻ അച്ഛനോട് പറയുമ്പോൾ അച്ഛൻ എന്നെ തല്ലുമായിരുന്നു അത്രയ്ക്കധികം അച്ഛൻ അവരെ സ്നേഹിക്കുന്നുണ്ട് പക്ഷേ അവർ എന്റെ അച്ഛനെ ചതിക്കുകയല്ലേ. അവനത് പറഞ്ഞപ്പോൾ പിന്നീട് ഒന്നും സംസാരിക്കാനായി എനിക്ക് സാധിച്ചില്ല. പിറ്റേദിവസം ഒരു ദുരന്ത വാർത്തയായിരുന്നു എത്തിയത്. അതറിഞ്ഞ് അവന്റെ വീട്ടിലേക്ക് പോകുമ്പോൾ അവന്റെ അച്ഛന്റെ മൃതദേഹവും രണ്ടാനമ്മയുടെ കള്ള കാമുകന്റെ മൃതദേഹവും ഒരുപോലെ കിടക്കുന്നുണ്ടായിരുന്നു.
രണ്ടാനമ്മയുടെ രഹസ്യക്കാരനെ അറിഞ്ഞപ്പോൾ അയാൾ അച്ഛനെ കൊന്നു ഇത് കണ്ട് അവൻ അയാളുടെ തലയ്ക്ക് എന്തുകൊണ്ടടിച്ച് അയാളും മരണപ്പെട്ടു. പോലീസുകാർ അവനെ പിടിച്ചു കൊണ്ടു പോകുമ്പോൾ അറിയാതെ അപ്പു എന്ന് ഞാൻ അവനെ വിളിച്ചു. വേണ്ട ടീച്ചർ ഇനി അങ്ങനെ ഒരു പേര് കേൾക്കാനുള്ള അർഹത എനിക്കില്ല പക്ഷേ എന്റെ അമ്മയുടെ സ്ഥാനത്താണ് എനിക്ക് ടീച്ചർ. ആറു വർഷങ്ങൾക്കുശേഷം അവന്റെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഞാൻ അവനെയും കാത്തുണ്ടായിരുന്നു അവൻ അന്ന് പറഞ്ഞ അവന്റെ അമ്മയായി.