എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ. ഇരുട്ട് വീണു തുടങ്ങിയെങ്കിലും അയാളുടെ മുഖം വളരെയധികം വ്യക്തമായിരുന്നു എന്റെ ഭർത്താവിന്റെ തോട്ടിൽ കിടന്ന രണ്ടുദിവസം പഴക്കമുള്ള ശരീരം പുറത്തേക്ക് എടുത്ത് അതേയ്ക്കുതന്നെ കുറെ കാലമായി വീടിന്റെ അടുത്ത് ഞാൻ കാണുന്നു ഇപ്പോഴാണ് അയാൾ വീട്ടിന്റെ മുന്നിലേക്ക് കയറി വന്നത് ഞാൻ അയാളെ ഭയത്തോടെയാണ് നോക്കിയത് ഇവിടെ കഞ്ഞി മാത്രമേയുള്ളൂ അത് പറഞ്ഞപ്പോഴേക്കും കയറിയിരുന്നു ഞാൻ ഭക്ഷണവുമായി അയാളുടെ മുന്നിലെത്തി. ഞാൻ ചോദിച്ചു ശരീരമെല്ലാം എടുക്കുമ്പോൾ നിങ്ങൾക്ക് അറപ്പ് തോന്നാറില്ല.
കഞ്ഞി കുടിക്കുന്ന തിരക്കിലായിരുന്നു അയാൾ എങ്കിലും ഞാൻ ചോദിച്ച ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു. എന്റെ ചെറുപ്പത്തിലെ അച്ഛൻ മരണപ്പെട്ടു പോയതാണ് പിന്നീട് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ രണ്ടുദിവസം അമ്മയെ അടുപ്പിച്ച് കാണാതായപ്പോൾ ഞങ്ങൾ എല്ലാവരും ആദ്യം കുറച്ചു പിന്നീട് കുറെ പേർ പറഞ്ഞു അമ്മ ആരുടെയോ കൂടെ പോയി എന്ന് എന്നാൽ മൂന്ന് ദിവസത്തിനു ശേഷം വീടിന്റെ അടുത്തുള്ള പൊട്ടക്കിണറില്ലെന്ന് ദുർഗന്ധം വരുന്നത് അറിഞ്ഞു അവിടെ ഓടി ചെന്നപ്പോഴാണ് അമ്മയാണെന്ന് മനസ്സിലായത്.
ആരും തന്നെ എടുക്കാൻ തയ്യാറായില്ല പക്ഷേ എന്റെ അമ്മയെ ഞാൻ എടുക്കണ്ടേ ഒന്നും നോക്കിയില്ല ഞാൻ തന്നെ പോയി എന്റെ അമ്മയെ എടുത്തു. അതായിരുന്നു എന്റെ ജീവിതത്തിന്റെ തുടക്കം പിന്നീട് ഒരു ദിവസം പോലീസ് വീട്ടിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി ഞാൻ അവിടെ ഇരുന്നത് എങ്കിലും കൊണ്ടുപോയത്പുഴയിൽ കുറച്ചുദിവസമായി കിടക്കുന്ന ഒരു ബോഡി എടുക്കാൻ വേണ്ടിയായിരുന്നു അതോടുകൂടി വീട്ടിൽ നിന്നും എന്നെ പുറത്താക്കി ഞാൻ എവിടെപ്പോയാലും അവരെന്നെ കണ്ടുപിടിക്കും ഇതുപോലെയുള്ള കാര്യങ്ങൾക്ക് എന്നെ ഉപയോഗിക്കാം ഇപ്പോൾ അത് എനിക്ക് ശീലമാണ്. സംസാരം തീരുമ്പോഴേക്കും കഞ്ഞി എല്ലാം തന്നെ കുടിച്ചു കഴിഞ്ഞിരുന്നു.
ഞാൻ ഇതൊന്നും പറയാനില്ല ഇങ്ങോട്ടേക്ക് വന്നത് ഒരു സാധനം തരാൻ വേണ്ടിയാണ് അയാൾ തന്നെ പോക്കറ്റിലിരുന്ന് ഒരു കരുമണി മാല മുന്നിലേക്ക് നീട്ടി. ശരിക്കും അത് കണ്ടപ്പോൾ സന്ധ്യ ഭയന്നു. കുട്ടിയുടെ ഭർത്താവിനെ തോട്ടിൽ നിന്ന് എടുക്കുമ്പോൾ കയ്യിൽ കുരങ്ങി ഇരുന്നതാണ് അന്ന് കാണാൻ വന്ന സമയത്ത് സാരി കൊണ്ട് മറച്ചുപിടിച്ചത് ഞാൻ കണ്ടു അവിടെയുണ്ട് ചോരപ്പാടുകളിൽ എനിക്ക് സംശയം തോന്നിയത് കൊണ്ടാണ് ഞാൻ ഇത് ആരും കാണാതെ എടുത്തത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീടിന്റെ മുലയിൽ നിന്നുകൊണ്ട് കേൾക്കുന്ന 10 വയസ്സുകാരന്റെ പേടി എനിക്ക് കാണാമായിരുന്നു.
കുഞ്ഞേ എന്നോട് ഒന്നും തന്നെ പറയേണ്ട എനിക്ക് കേൾക്കുകയും വേണ്ട ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. വിഷമത്തിന്റെ കഥകൾ പറയാൻ ഒരുപാടുണ്ടായിരിക്കും അതൊന്നും എനിക്ക് കേൾക്കേണ്ട കാരണം ജീവിതത്തിൽ ഞാൻ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട് ഇനി മറ്റുള്ളവരുടെ കൂടെ കേൾക്കാനുള്ള ത്രാണി എനിക്കില്ല. അതുകൊണ്ട് ഞാൻ പോകുന്നു ഇനി ഒരിക്കലും കുഞ്ഞിന്റെ മുന്നിൽ ഞാൻ വരില്ല എന്ന് ഉറപ്പു മാത്രം ഞാൻ തരുന്നു.