ഉപയോഗിച്ച വിളക്കിലെ തിരി നിങ്ങൾ പുറത്ത് കളയാറുണ്ടോ. എന്നാൽ അത് വലിയ ദോഷമാണ്.

പ്രത്യേകമായി ഹൈന്ദവ വീടുകളിൽ എല്ലാം തന്നെ രണ്ടു നേരവും വിളക്ക് വയ്ക്കുന്ന രീതി ഉണ്ടായിരിക്കും. രാവിലെ ഒരു തിരിയിട്ടും വൈകുന്നേരം രണ്ട് തിരിയിട്ടും വിളക്ക് കത്തിക്കുന്ന പതിവ് മുടങ്ങാതെ തന്നെ ചെയ്യുന്ന ധാരാളം വീടുകളുണ്ട്. എന്നാൽ ഇത്തരത്തിൽ വിളക്ക് കത്തിക്കുമ്പോൾ എല്ലാവർക്കും ഉള്ള സംശയമാണ് ഒരു ദിവസം ഉപയോഗിച്ച വിളക്കിലെ തിരി വീണ്ടും ഉപയോഗിക്കാൻ പാടുണ്ടോ. അല്ലെങ്കിൽ ഇതുപോലെ ഉള്ള തിരി എവിടെയാണ് ശരിക്കും കളയേണ്ടത് എന്നതിനെപ്പറ്റി എല്ലാം.

   

അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ എങ്ങനെയാണ് വിളക്കിലെ തിരി ഉപയോഗിക്കേണ്ടത് എന്നും നോക്കാം. സാധാരണയായി എല്ലാവരും തന്നെ വിളക്കിലെ തിരി പുറത്തേക്ക് വലിച്ചെറിയുകയാണ് പതിവ് അല്ലെങ്കിൽ ഏതെങ്കിലും ചെടിയുടെ ചുവട്ടിൽ കൊണ്ട് ചെന്ന് ഇടും. എന്നാൽ അത്തരത്തിൽ ചെയ്യുന്നതെല്ലാം തന്നെ വലിയ ദോഷത്തിന് ഇടയാകുന്നതാണ്. എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം വിളക്ക് കത്തിക്കുന്ന വീടുകളിൽ വിളക്ക് 30 നിമിഷമെങ്കിലും കത്തി നിൽക്കേണ്ടത് അത്യാവശ്യമാണ്.

വിളക്ക് ഒരിക്കലും കരിത്തിരി കത്താൻ പാടില്ല. അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ എണ്ണ ഒഴിച്ച് വയ്ക്കേണ്ടതാണ്. അതുപോലെ വിളക്ക് കെടുത്തുന്ന സമയത്തും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരും തന്നെ വിളക്ക് ഊതി കിടക്കാതിരിക്കുക അതുപോലെ കൈകൊണ്ട് വീശി കിടക്കാതിരിക്കുക. എണ്ണയിൽ താഴ്ത്തി മുക്കി വിളക്ക് കെടുത്തുകയാണ് ശരിക്കും ചെയ്യേണ്ടത്.

അതുപോലെയും ഒരിക്കൽ ഉപയോഗിച്ച വിളക്കിലെ തിരി പിറ്റേദിവസം ഉപയോഗിക്കാതിരിക്കുക. പിറ്റേ ദിവസം വിളക്ക് വൃത്തിയാക്കി പുതിയ എണ്ണ ഒഴിച്ച് പുതിയ തിരി തന്നെ വയ്ക്കേണ്ടതാണ്. അതുപോലെ തന്നെ തലേദിവസം ബാക്കിവരുന്ന എണ്ണ ഉപയോഗിക്കാൻ പാടുള്ളതല്ല. അപ്പോൾ തലേദിവസത്തെ തിരിയും എണ്ണയും ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക.

പുറത്തേക്ക് വലിച്ചെറിയുമ്പോൾ ചിലപ്പോൾ അറിയാതെ ആരെങ്കിലും ചവിട്ടി പോകാനോ ഇല്ലെങ്കിൽ ഏതെങ്കിലും പക്ഷി മൃഗാദികൾ അത് എടുത്തുകൊണ്ടു പോകാനും ഇടയാകും. എല്ലാം തന്നെ വലിയ ദോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ഇതുപോലെ വരുന്ന എണ്ണയും തിരിയും വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ചെറിയ കുഴി കുഴിച്ച് അതിനകത്ത് ഇട്ടു മൂടുക. ആരും തന്നെ എണ്ണയും തിരിയും അടുപ്പിൽ കൊണ്ടുപോയി കളയരുത്. അതുപോലെ വീട്ടിൽ സാമ്രാണി കത്തിക്കുമ്പോൾ വേണമെങ്കിൽ അതിലേക്ക് ഇട്ട് കൊടുകാം. എല്ലാവരും തന്നെ ഇനി ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *