കാണാതായ മകനെ വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചു കിട്ടുക എന്നത് ഏതൊരു മാതാപിതാക്കളെ സംബന്ധിച്ചും അത്രമേൽ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. അത്തരം ഒരു കഥയുടെ ബാക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുന്നത്. ഇവിടെ അത്തരത്തിൽ ഒരു മകനെയും അച്ഛനെയും നമുക്ക് കാണാൻ സാധിക്കും ഏകദേശം മൂന്നു വർഷങ്ങൾക്ക് ശേഷമാണ് അച്ഛനും മകനും പരസ്പരം കാണുന്നത്. ഈ വീഡിയോ പങ്ക് വെച്ച വ്യക്തി കുറിച്ചിരുന്നത് ഇതുപോലെയായിരുന്നു.
ഈ വീഡിയോയിൽ കാണുന്ന പയ്യനെ കുറച്ചു നാളുകളായി ഭാര്യയുടെ വീടിന്റെ പരിസരക്കായി കാണാറുണ്ടായിരുന്നു വസ്ത്രങ്ങളെല്ലാം തന്നെ നല്ല രീതിയിലുള്ളതാണ് കയ്യിൽ എപ്പോഴും ഒരു വെള്ളം കുപ്പി ഉണ്ടാവുകയും ചെയ്യും ഭക്ഷണം വേണോ എന്ന് ചോദിച്ചാൽ മാത്രം വേണമെന്ന് തലയാട്ടി പറയും. വേറെ ഒരു കാര്യം പോലും അവൻ പറയുകയില്ല പക്ഷേ ഒരു ദിവസം പെട്ടെന്ന് അവനെ തെരുവിൽ നിന്നും കാണാതെയായി.
അവനെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും പറ്റുന്നവരോട് എല്ലാം തന്നെ ചോദിക്കുകയും ചെയ്തു പക്ഷേ ഫലം ഒന്നും തന്നെ ഉണ്ടായില്ല. അച്ഛനാണെങ്കിലോ കാണാതായ മകനെ അന്വേഷിച്ച് നടക്കുവാൻ തുടങ്ങിയിട്ട് വർഷം മൂന്ന് പിന്നിട്ട് കഴിഞ്ഞിരുന്നു. പത്താം ക്ലാസ് പാസായ സമയത്തായിരുന്നു മകനെ കാണാതായത് ആകെ രണ്ടുമൂന്നു കാര്യങ്ങൾ മാത്രമേ അവനെ കാണാതെ അറിയാമായിരുന്നുള്ളൂ. അവന്റെ പേര് അച്ഛന്റെ പേര് അച്ഛന്റെ ഫോൺ നമ്പർ.
ഇവനെ കണ്ടെത്തിയ ആളായിരുന്നു മേൽപ്പറഞ്ഞ വിവരങ്ങൾ അനുസരിച്ച് കൊണ്ട് അച്ഛനെ വിവരം അറിയിച്ചത്. ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഇത്രയും നാളുകൾ കൊണ്ട് അവനെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നും ഓർമ്മക്കുറവ് പറ്റിയിട്ടുണ്ട് എന്നുമാണ് അച്ഛൻ അവനെ കണ്ട ഉടനെ തന്നെ കെട്ടിപ്പിടിച്ച് സ്നേഹം മുഴുവൻ പ്രകടിപ്പിക്കുന്നത് ആരുടെയും കണ്ണ് നിറയുന്ന കാഴ്ചയാണ്.